രജനി പേരിലെ കൗതുകം സസ്പെൻസായി ഒളിപ്പിച്ച് വച്ച് അവസാനം വരെ ത്രില്ലടിപ്പിച്ചിരുത്തുന്ന ത്രില്ലറാണ് കാളിദാസ് ജയറാം നായകനായെത്തുന്ന ‘രജനി’.
കൊച്ചി: ക്രൈം ത്രില്ലെർ രജനി ഇപ്പോൾ ഒടിടിയിലേക്കെത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം രജനി ആമസോൺ പ്രൈം വീഡിയോയിൽ സ്ട്രീം ചെയ്ത് തുടങ്ങിയിരിക്കുകയാണ്. രജനി പേരിലെ കൗതുകം സസ്പെൻസായി ഒളിപ്പിച്ച് വച്ച് അവസാനം വരെ ത്രില്ലടിപ്പിച്ചിരുത്തുന്ന ത്രില്ലറാണ് കാളിദാസ് ജയറാം നായകനായെത്തുന്ന ‘രജനി’.
ലക്ഷ്മി ഗോപാലസ്വാമി, റെബ മോണിക്ക ജോണ്‍, അശ്വിന്‍ കുമാര്‍, ശ്രീകാന്ത് മുരളി, വിന്‍സന്റ് വടക്കന്‍, രമേശ് ഖന്ന,പൂ രാമു, ഷോണ്‍ റോമി, കരുണാകരന്‍ എന്നിവരാണ് സിനിമയിലെ മറ്റ് അഭിനേതാക്കൾ.
ത്രില്ലർ സിനിമയ്ക്കു വേണ്ട കളർ ടോണിൽ ചടുലമായ ക്യാമറയാണ് ആർ.ആർ. വിഷ്ണുവിന്റേത്. കൃത്യമായ രംഗങ്ങൾ മാത്രം കോർത്തിണക്കി ഒരുക്കിയ എഡിറ്റിങിന് ദീപു ജോസഫും കയ്യടി നേടുന്നു. 4 മ്യൂസിക്സിന്റെ പശ്ചാത്തല സംഗീതവും എടുത്തു പറയേണ്ടതാണ്.
ആദ്യ സംവിധാന സംരംഭമെന്ന നിലയിൽ വിനില്‍ സ്കറിയ വര്‍ഗീസ് മലയാളത്തിന് മുതൽക്കൂട്ടായ ഒരു സംവിധായകനാകുമെന്ന് ഈ ചിത്രത്തിലൂടെ തെളിയിക്കുന്നു. സിനിമയുടെ തിരക്കഥയും വിനിൽ തന്നെയാണ്. പരസ്യ കലാരംഗത്തെ പ്രഗൽഭരായ നവരസ ഗ്രൂപ്പ്, നവരസ ഫിലിംസിന്റെ ബാനറിൽ ശ്രീജിത്ത് കെ.എസ്., ബ്ലെസി ശ്രീജിത്ത് എന്നിവര്‍ ചേർന്നാണ് നിർമാണം.
അന്നപൂരണി നിര്‍മ്മിച്ച കമ്പനിയെ നിരോധിക്കണം, സംവിധായകനെ അറസ്റ്റ് ചെയ്യണം: ബിജെപി എംഎല്‍എ
ബോക്സോഫീസില്‍ തന്‍റെ പവര്‍ കാണിച്ച് മഹേഷ് ബാബു; ഞെട്ടിച്ച് 'ഗുണ്ടൂര്‍ കാരം' ഫസ്റ്റ് ഡേ കളക്ഷന്‍.!