ഹൃദയം, വർഷങ്ങൾക്കൾക്കു ശേഷം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധനേടിയ കലേഷ്
ഹൃദയം, വർഷങ്ങൾക്കൾക്കു ശേഷം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധനേടിയ കലേഷ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ‘ഫെയ്സസി’ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു. ഹന്നാ റെജി കോശിയാണ് നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഇരുവരും ടോപ് ലെസ് ആയി ദേഹത്ത് പെയിന്റിങ്ങുകളുമായി നിൽക്കുന്നതാണ് പോസ്റ്റർ. റിലീസ് ചെയ്ത് ഞൊടിയിട കൊണ്ട് തന്നെ ഇത് ശ്രദ്ധനേടുകയും ചെയ്തു.
നവാഗതനായ നീലേഷ് ഇ.കെ. ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. എസ് വി കെ എ മൂവീസിന്റെ ബാനറിൽ എസ്കെആര്, അർജുൻ കുമാർ, ജനനി എന്നിവർ ചേർന്നാണ് ഫെയ്സസ് നിർമിക്കുന്നത്. സുമൻ സുദർശനനും, നീലേഷും ചേർന്നാണ് കഥ, തിരക്കഥ, സംഭാഷണം എന്നിവ ഒരുക്കുന്നത്. ഗോപി സുന്ദറാണ് സംഗീതം ഒരുക്കുന്നത്. ബി.കെ. ഹരിനാരായണന്റെതാണ് വരികൾ.
സരയു, അർജുൻ ഗോപാൽ, ശിവജി ഗുരുവായൂർ, ആർജെ വിജിത, മറീന മൈക്കിൾ, ലാലി, ടി.എസ്. സുരേഷ് ബാബു, ജയ കുറുപ്പ്, നിത പ്രോമി, ബിറ്റോ ഡേവിസ് എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. കോളിൻസ് ജോസ് ഛായാഗ്രഹണം നിർവഹിക്കുന്നു, മനു ഷാജുവാണ് എഡിറ്റർ. ചിത്രം ഉടൻ തിയറ്ററുകളിൽ എത്തും.
രണ്ടുവർഷം മറ്റൊരു പ്രൊജക്റ്റും ചെയ്യാത്ത ജയേട്ടൻ, കത്തനാർ വെറുമൊരു സിനിമയല്ല: റോജിൻ തോമസ്
എം എ നിഷാദിന്റെ തെളിവ് എന്ന സിനിമയിലും അഭിനയിച്ച കലേഷ് മലയാള സിനിമക്ക് പുറമേ തമിഴിലെ തനി ഒരുവൻ, മാര തുടങ്ങിയ സിനിമകളിലും വേഷമിട്ടു. ഹിന്ദി, തമിഴ് ഹ്രസ്വചിത്രങ്ങളിലുമൊക്കെ സജീവമായ കലേഷിന്റെ ശ്രദ്ധേയമായ വേഷമായിരുന്നു 2022ൽ പുറത്തിറങ്ങിയ വിനീത് ശ്രീനിവാസൻ, പ്രണവ് മോഹൻലാൽ ചിത്രമായ ഹൃദയത്തിലെ സെൽവ എന്ന കഥാപാത്രം. അഭിനയത്തോടൊപ്പം പഠിച്ച സംഗീതവും ഒപ്പം കൂടെക്കൂട്ടിയ കലേഷ് ചില തമിഴ് തെലുങ്ക് ഡബ്ബിംഗ് ചിത്രങ്ങളിൽ പാടിയിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം