കളം പിടിക്കാൻ ടൊവിനോ; 'കള' വ്യാഴാഴ്ച്ച തിയേറ്ററിലെത്തും

By Web Team  |  First Published Mar 22, 2021, 11:32 AM IST


ടൊവിനോ തോമസിന്റെ അഭിനയജീവിതത്തിലെ പ്രധാന ചിത്രങ്ങളിലൊന്നായാണ് 'കള' വിലയിരുത്തപ്പെടുന്നത്.


ടൊവിനോ തോമസിനെ നായകനാക്കി രോഹിത് വി.എസ്. സംവിധാനം ചെയ്യുന്ന 'കള' വ്യാഴാഴ്ച് റിലീസ് ചെയ്യും.അഡ്വഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടന്‍, ഇബിലീസ് തുടങ്ങിയ ചിത്രങ്ങള്‍ക്ക് ശേഷം രോഹിത് വി.എസ് ഒരുക്കുന്ന മൂന്നാമത്തെ ചിത്രമാണ് 'കള'. 

ത്രില്ലര്‍ സ്വഭാവത്തില്‍ ഒരുക്കിയിരിക്കുന്ന ചിത്രം 97കാലഘട്ടത്തില്‍ നടക്കുന്ന കഥയാണ് പറയുന്നത്. ടൊവിനോ തോമസിനൊപ്പം ലാല്‍,ദിവ്യ പിള്ള, ആരിഷ്, തുടങ്ങിയവര്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ടൊവിനോ തോമസിന്റെ അഭിനയജീവിതത്തിലെ പ്രധാന ചിത്രങ്ങളിലൊന്നായാണ് 'കള' വിലയിരുത്തപ്പെടുന്നത്. കളയിലെ സംഘട്ടന ചിത്രീകരണത്തിനിടെ ടൊവിനോ തോമസിന് പരുക്കേറ്റിരുന്നു.. പിന്നീട് ആഴ്ചകൾ നീണ്ട വിശ്രമത്തിനു ശേഷമാണ് ഷൂട്ടിങ് പൂർത്തീകരിച്ചത്. ധാരാളം വയലന്‍സ് രംഗങ്ങള്‍ ഉള്ളതിനാല്‍ ചിത്രത്തിന് എ സര്‍ട്ടിഫിക്കറ്റാണ് സെന്‍സര്‍ ബോര്‍ഡ് നല്‍കിയിരിക്കുന്നത്. ‘രോഹിതിനൊപ്പം യദു പുഷ്പാകരനും കളയുടെ രചയിതാവാണ്. അഖില്‍ ജോര്‍ജ് ആണ് ക്യാമറ. ചമന്‍ ചാക്കോയാണ് എഡിറ്റര്‍. ജുവിസ് പ്രൊഡക്ഷന്‍സാണ് നിര്‍മ്മാണം. രോഹിത് സംവിധാനം ചെയ്ത ആദ്യ രണ്ട് ചിത്രങ്ങളും ഫാന്റസി ഗണത്തിലുള്ളതായിരുന്നു. ശൈലി കൊണ്ടും അവതരണം കൊണ്ടും ശ്രദ്ധിക്കപ്പെട്ട സിനിമകളുമായിരുന്നു അഡ്വഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടന്‍, ഇബിലീസ് എന്നിവ. 

Latest Videos

click me!