ജയൻ ചേർത്തല, സാജൻ പള്ളുരുത്തി, രമേശ് കുറുമശ്ശേരി, ജയരാജ് സെഞ്ച്വറി തുടങ്ങിയവരും
സന്തോഷ് കീഴാറ്റൂർ, റഫീഖ് ചൊക്ലി, ഷാരൂഖ് ഷാജഹാൻ, ലത ദാസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ബിജു സി കണ്ണൻ കഥയെഴുതി സംവിധാനംചെയ്യുന്ന കാലവർഷക്കാറ്റ് എന്ന ചിത്രം പ്രദര്‍ശനം ആരംഭിച്ചു. തന്ത്രം മീഡിയയാണ് ചിത്രം തിയറ്ററുകളില്‍ എത്തിച്ചിരിക്കുന്നത്. ജയൻ ചേർത്തല, സാജൻ പള്ളുരുത്തി, രമേശ് കുറുമശ്ശേരി, ജയരാജ് സെഞ്ച്വറി, ആന്റോ മരട്, ഫസൽ വല്ലന, രാജേഷ്, രാജൻ മനക്കലാത്ത്, തഴവ സഹദേവൻ, ഹരികുമാർ ആലുവ, ബാബു മണപ്പിള്ളി, അംബിക മോഹൻ, മിന്നു, ബെല്ല ജോൺ, നീരജ, കെ പി എ സി അനിത തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
എസ് ആർ എം സിനിമാസിന്റെ ബാനറിൽ സവാദ് ആലുവ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം സുമേഷ് ശാസ്ത നിർവ്വഹിക്കുന്നു.
സന്തോഷ് അമ്പാട്ട്, എം മഞ്ജു രാമൻ എന്നിവർ ചേർന്ന് തിരക്കഥ, സംഭാഷണം എഴുതുന്നു. പ്രകാശ് മാരാർ എഴുതിയ വരികൾക്ക് തേജ് മെർവിൻ സംഗീതം പകരുന്നു. എഡിറ്റർ ലിൻസൺ റാഫേൽ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ഷബ്ന സവാദ്, പ്രൊഡക്ഷൻ കൺട്രോളർ സാനു വടുതല, കല കാൾട്ടൺ പീറ്റർ, മേക്കപ്പ് രാജേഷ് രവി, വസ്ത്രാലങ്കാരം അഭിലാഷ് ആർ, സ്റ്റിൽസ് ശ്യാം പുളികണക്ക്, പരസ്യകല സജീഷ് എം ഡിസൈൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ അരുൺ ലാൽ, ഡിഐ മഹാദേവൻ, വിഎക്സ്എഫ് ജിനേഷ് ശശിധരൻ, പി ആർ ഒ- എ എസ് ദിനേശ്.