'കാലന്‍റെ തങ്കക്കുട'ത്തില്‍ ഇന്ദ്രജിത്തും സൈജു കുറുപ്പും; നിര്‍മ്മാണം ഫ്രൈഡേ ഫിലിം ഹൗസ്

By Web Team  |  First Published May 16, 2024, 3:51 PM IST

കോമഡി എൻ്റർടെയ്‍നര്‍ ചിത്രം


ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിൽ വിജയ് ബാബു നിർമ്മിക്കുന്ന പുതിയ ചിത്രമാണ് കാലൻ്റെ തങ്കക്കുടം. ചിതസംയോജകനായ നിധീഷ് കെ ടി ആർ ആണ് ഈ ചിത്രം തിരക്കഥയും ചിത്രസംയോജനവും നിർവ്വഹിച്ച് സംവിധാനം ചെയ്യുന്നത്. പൂർണ്ണമായും കോമഡി എൻ്റർടൈനറായി അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ ഇന്ദ്രജിത്ത് സുകുമാരൻ, സൈജുക്കുറുപ്പ്, അജു വർഗീസ്, വിജയ് ബാബു, ഇന്ദ്രൻസ്, ജോണി ആൻ്റണി, ഗ്രിഗറി, രമേശ് പിഷാരടി, ജൂഡ് ആൻ്റണി ജോസഫ്, ഷാജു ശ്രീധർ, അസീസ് നെടുമങ്ങാട് എന്നിവർ മുഖ്യ വേഷങ്ങളിലെത്തുന്നു.

ഗാനങ്ങൾ മനു മഞ്ജിത്ത്, വിനായക് ശശികുമാർ, സംഗീതം രാഹുൽ രാജ്, കോ റൈറ്റർ സുജിൻ സുജാതൻ, ഛായാഗ്രഹണം സജിത് പുരുഷൻ, 
കലാസംവിധാനം അസീസ് കരുവാരക്കുണ്ട്, മേക്കപ്പ് റോണക്സ് സേവ്യർ, കോസ്റ്റ്യൂം ഡിസൈൻ ജിതിൻ ജോസ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ വി ബോസ്, നിശ്ചല ഛായാഗ്രഹണം വിഷ്ണു രാജൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ വിനയ് ബാബു, പ്രൊഡക്ഷൻ കൺട്രോളർ ഷിബു ജി സുശീലൻ, പിആര്‍ഒ വാഴൂർ ജോസ്.

Latest Videos

 

ALSO READ : ബംഗാളി സംവിധായകൻ അഭിജിത്ത് ആദ്യയുടെ മലയാള സിനിമ 'ആദ്രിക'യുടെ ട്രയ്‍ലര്‍ കാൻ ഫെസ്റ്റിവലിൽ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

click me!