CBI Movie : 'സിബിഐയുടെ അന്വേഷണം എവിടംവരെയായി?', കെ മധുവും എസ് എൻ സ്വാമിയും ചര്‍ച്ചയില്‍

By Web Team  |  First Published Feb 6, 2022, 9:27 AM IST

മമ്മൂട്ടിയുടെ 'സിബിഐ' ചിത്രം വീണ്ടും എത്തുമ്പോള്‍ ആവേശത്തിലാണ് ആരാധകരും.


മമ്മൂട്ടിയുടെ 'സിബിഐ' ചിത്രം (CBI) വീണ്ടും എത്തുന്നതിന്റെ ആവേശത്തിലാണ് ആരാധകര്‍. കെ മധു തന്നെയാണ് ചിത്രം എസ് എൻ സ്വാമിയുടെ തിരക്കഥയില്‍ സംവിധാനം ചെയ്യുന്നത്. 'സിബിഐ'യുടെ പുതിയ ചിത്രത്തിന്റെ സെറ്റില്‍ നിന്നുള്ള ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ഇപ്പോഴിതാ 'സിബിഐ' ചിത്രത്തിന്റെ സെറ്റില്‍ നിന്നുള്ള പുതിയൊരു ഫോട്ടോ പങ്കുവെച്ചിരിക്കുകയാണ് സംവിധായകൻ കെ മധു.

കെ മധു താൻ എസ് എൻ സ്വാമിയുമായി ചര്‍ച്ച നടത്തുന്നതിന്റെ ഫോട്ടോയാണ് പങ്കുവെച്ചിരിക്കുന്നത്. തിരക്കഥാ ചര്‍ച്ചയിലാണ് ഇരുവരും എന്ന് ഫോട്ടോകള്‍ കാണുമ്പോള്‍ മനസിലാകുന്നു. ഫോട്ടോ സൂം ചെയ്‍ത് നോക്കിയിട്ടും വെള്ളപേപ്പറില്‍ എന്താണെന്ന് കാണാൻ പറ്റിയില്ല എന്നാണ് ഒരു കമന്റ്.  വളരെ സസ്‍പെൻസ് ചിത്രമായതിനാല്‍ പ്രമേയം സംബന്ധിച്ച് ഒന്നുംപുറത്തുപോകാതെ ശ്രദ്ധിച്ചാണ്  'സിബിഐ' അഞ്ചാം ഭാഗത്തിന്റെ ഷൂട്ടിംഗ്.

Latest Videos

സ്വര്‍ഗചിത്ര അപ്പച്ചനാണ് ചിത്രം നിര്‍മിക്കുന്നത്. സ്വര്‍ഗചിത്ര ഫിലിംസിന്റെ ബാനറില്‍ തന്നെയാണ് നിര്‍മാണം. മുകേഷ്, സായ്‍കുമാര്‍, ദിലീഷ് പോത്തൻ, രമേഷ് പിഷാരടി, സായ് കുമാര്‍, ആശാ ശരത് തുടങ്ങി വലിയ താരനിര തന്നെ ചിത്രത്തിലുമുണ്ടാകും.  'സിബിഐ'യുടെ ഐക്കോണിക് തീം മ്യൂസിക് ജേക്സ് ബിജോയ് ആണ്. 

'സിബിഐ' സീരിസിലെ ആദ്യ ചിത്രം 'ഒരു സിബിഐ ഡയറികുറിപ്പ്' ആയിരുന്നു. പിന്നീട് 'ജാഗ്രത', 'സേതുരാമയ്യര്‍ സിബിഐ', 'നേരറിയാന്‍ സിബിഐ' എന്നീ ചിത്രങ്ങളും പുറത്തെത്തി. മലയാളത്തില്‍ ഇങ്ങനെ ഒരു സീക്വല്‍ (അഞ്ച് ഭാഗങ്ങള്‍) ഇതാദ്യമാണ്. എസ് എൻ സ്വാമിയുടെ തന്നെ തിരക്കഥയില്‍ കെ മധു 'സിബിഐ അഞ്ചാം ഭാഗം' സംവിധാനം ചെയ്യുമ്പോള്‍ അത് ഒരു ചരിത്രമാകുകയാണ്.

click me!