വിജയിയുടെ രണ്ട് ചിത്രങ്ങളില്‍ അഭിനയിക്കാന്‍ വിളിച്ചു; നോ പറഞ്ഞ് ജ്യോതിക.!

By Web Team  |  First Published Feb 22, 2024, 3:36 PM IST

വിജയ് ജ്യോതിക ജോഡി ഒന്നിച്ച് അഭിനയിച്ചത് രണ്ട് പടങ്ങളിലാണ് ഖുഷിയും, തിരുമലെയും. 


ചെന്നൈ: വിജയ് ചിത്രം ദ ഗോട്ട് അതിന്‍റെ ചിത്രീകരണത്തിന്‍റെ അവസാനഘട്ടത്തിലാണ് എന്നാണ് റിപ്പോര്‍ട്ട്. വെങ്കിട് പ്രഭു സംവിധാനം ചെയ്യുന്ന ചിത്രം ഒരു സയന്‍സ് ഫിക്ഷന്‍ ടൈം ട്രാവലറാണ് എന്നാണ് വിവരം. ചിത്രത്തില്‍ ഇരട്ട വേഷത്തിലാണ് വിജയ്. നേരത്തെ ചിത്രത്തിന്‍റെ ആദ്യഘട്ടത്തില്‍ ചിത്രത്തില്‍  20 കൊല്ലത്തിന് ശേഷം വിജയ് ജ്യോതിക ജോഡി ഒന്നിക്കും എന്ന രീതിയില്‍ വാര്‍ത്തകള്‍ വന്നിരുന്നു. പിന്നീട് ഈ റോളില്‍ സ്നേഹ എത്തിയെന്നാണ് വിവരം. 

വേഷത്തിന്‍റെ പ്രധാന്യ കുറവിനാലാണ് ജ്യോതിക വിജയ് ചിത്രത്തില്‍ നിന്നും പിന്‍മാറിയത് എന്നാണ് വിവരം. എന്തായാലും ആരാധകര്‍ക്ക് രണ്ട് താരങ്ങളും വീണ്ടും സ്ക്രീനില്‍ ഒന്നിക്കുന്നത് കാണാന്‍ സാധിച്ചില്ല. എന്നാല്‍ തന്‍റെ രണ്ടാം വരവില്‍ ഇത് ആദ്യമായി അല്ല വിജയ് ചിത്രത്തിലേക്കുള്ള ഓഫര്‍ ജ്യോതിക വേണ്ടെന്ന് വയ്ക്കുന്നത്. 

Latest Videos

2017ല്‍ അറ്റ്ലി സംവിധാനം ചെയ്ത ആക്ഷന്‍ ചിത്രമാണ് മെരസല്‍. മൂന്ന് വേഷത്തില്‍ എത്തിയ ചിത്രമാണ് ഇത്. ഇതില്‍ ജ്യോതികയെ ഒരു വേഷത്തില്‍ വിളിച്ചിരുന്നു. നിത്യ മെനന്‍ ചെയ്ത വേഷമാണ് ജ്യോതികയ്ക്ക് നല്‍കാന്‍ ഉദ്ദേശിച്ചത്. എന്നാല്‍ സ്വന്തം പ്രൊഡക്ഷനില്‍ തിരക്ക് ആയതിനാല്‍  ജ്യോതിക ഈ വേഷം വേണ്ടെന്ന് വയ്ക്കുകയായിരുന്നു. 2017ലെ വന്‍ വിജയമായ ചിത്രമായിരുന്നു മെരസല്‍. 

വിജയ് ജ്യോതിക ജോഡി ഒന്നിച്ച് അഭിനയിച്ചത് രണ്ട് പടങ്ങളിലാണ് ഖുഷിയും, തിരുമലെയും. രണ്ട് ചിത്രങ്ങളും ബോക്സോഫീസ് ഹിറ്റുകളായിരുന്നു. വിജയ ജോഡികളായാണ് ഇരുവരെയും കോളിവുഡ് കണ്ടത്. എന്നാല്‍ തുടര്‍ന്ന് ഇവര്‍ ഒന്നിച്ച് അഭിനയിച്ചില്ല. 2003ലാണ് തിരുമലെ ഇറങ്ങിയത്. 

അതേ സമയം ദ ഗോട്ട് ദ ഗോട്ട് ചിത്രീകരണം പുരോഗമിക്കുകയാണ്. സംവിധായകൻ വെങ്കട് പ്രഭുവിന്റെ ചിത്രമായ ദ ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈം ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. 

ചിത്രത്തില്‍ ഇരട്ടവേഷത്തിലാണ് വിജയ് എത്തുന്നത്. ചെറുപ്പക്കാരനായും, പ്രായമുള്ളയാളായും. ഡി ഏജിംഗ് സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ദളപതി വിജയ്‍യെ ചെറുപ്പമാക്കുക എന്നും നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. കെ ചന്ദ്രുവും ഏഴിലരശ് ഗുണശേഖരനുമാണ് തിരക്കഥ എഴുതുന്നത്. ഛായാഗ്രാഹണം നിര്‍വഹിക്കുന്നത് സിദ്ധാര്‍ഥയാണ്. യുവൻ ശങ്കര്‍ രാജയാണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.

ഉർവ്വശി ഉർവ്വശി... ഗാനം ശരിക്കും നടി ഉര്‍വ്വശിയെ മനസില്‍ കണ്ട് എഴുതിയ പാട്ട്; പിന്നില്‍ ഗംഭീര സംഭവം.!

അതീവ ഗ്ലാമറസായി അനുപമ പരമേശ്വരന്‍; കാത്തിരുന്ന 'ടില്ലു സ്ക്വയറിന്' ഒടുവില്‍ റിലീസ് ഡേറ്റായി
 

click me!