'ചർച്ചയിലുള്ള വിഷയം', നിവിൻ പോളി ചിത്രത്തിൽ രശ്മികയും; ജൂഡ് പറയുന്നു

By Web Team  |  First Published May 17, 2023, 10:43 AM IST

100 കോടി ക്ലബ്ബും പിന്നിട്ട് ജൂഡ് ആന്റണിയുടെ 2018 സിനിമ പ്രദർശനം തുടരുകയാണ്.


'ഓം ശാന്തി ഓശാന' എന്ന ഹിറ്റ് ചിത്രത്തിന് ശേഷം നിവിൻ പോളിയും സംവിധായകൻ ജൂഡ് ആന്റണി ജോസഫും ഒന്നിക്കുന്ന സിനിമ വരുന്നുവെന്ന വാർത്തകൾ അടുത്തിടെ വന്നിരുന്നു. ഇക്കാര്യം നിവിൻ സ്ഥിരീകരിക്കുകയും ചെയ്തു. ഇപ്പോഴിതാ ഈ സിനിമയിൽ തെന്നിന്ത്യൻ താരം രശ്മിക മന്ദാന ഉണ്ടായേക്കുമെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. 

ഇന്ത്യ ടുഡേയ്ക്ക് നൽകിയ അഭിമുഖത്തിൽ ജൂഡ് ആണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്. നിവിൻ ചിത്രത്തിൽ രശ്മികയെയും വിജയ് സേതുപതിയേയും ഭാ​ഗമാക്കാൻ താല്പര്യമുണ്ടെന്നും ഇതിന്റെ ചർച്ചകൾ നടക്കുക ആണെന്നും ജൂഡ് ആന്റണി ജോസഫ് പറയുന്നു. 

Latest Videos

‘സിനിമാ മേഖലയിലുള്ള പല താരങ്ങളുമായി ഞാൻ സംസാരിച്ചു. എന്നാൽ തങ്ങളുടെ അടുത്ത ചിത്രമേതാണെന്ന് അവരാണ് തീരുമാനിക്കേണ്ടത്. ഇപ്പോൾ നിവിനോട് സിനിമയെപ്പറ്റി സംസാരിക്കുന്നുണ്ട്. വിജയ് സേതുപതിയെയും രശ്‌മികയെയും ഈ സിനിമയുടെ ഭാഗമാക്കാൻ താല്പര്യമുണ്ട്. എനിക്ക് രശ്‌മികയെ ഇഷ്ടമാണ്, അവരുടെ അഭിനയവും. നിലവിൽ ചർച്ചയിലുള്ള വിഷയമാണിത്’, എന്നാണ് ജൂഡ് പറഞ്ഞത്.

2018 എന്ന സിനിമയുമായി ബന്ധപ്പെട്ട അഭിമുഖത്തിനിടെ ആണ് നിവിനുമായി സിനിമ ചെയ്യുന്നുവെന്ന് ജൂഡ് അറിയിച്ചത്. ഒരു ഫാമിലി എന്റർടെയ്‌നറായിരിക്കുമെന്നും വിജയ് സേതുപതിയെ അഭിനയിപ്പിക്കാൻ ആഗ്രഹിക്കുന്നുവെന്നും ജൂഡ് പറഞ്ഞിരുന്നു. പിന്നാലെ മെയ് 14ന് ഇക്കാര്യം നിവിൻ സ്ഥിരീകരിച്ചു.  'വീണ്ടും ഒന്നിച്ച്, ഇത്തവണ ഒരൊന്നൊന്നര പൊളി', എന്നാണ് ജൂഡിനൊപ്പമുള്ള ഫോട്ടോ പങ്കുവച്ച് നിവിൻ കുറിച്ചത്. 

'ഒരു മാജിക്കല്‍ കണക്ഷന്‍, എംടിയുടേത് എന്നിലെ നടനെ പരിപോഷിപ്പിച്ച കഥാപാത്രങ്ങള്‍': മമ്മൂട്ടി

അതേസമയം, 100 കോടി ക്ലബ്ബും പിന്നിട്ട് ജൂഡ് ആന്റണിയുടെ 2018 സിനിമ പ്രദർശനം തുടരുകയാണ്. കേരളം കണ്ട മഹാപ്രളയെ ബി​ഗ് സ്ക്രീനിൽ എത്തിയപ്പോൾ പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിക്കുക ആയിരുന്നു. ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബൻ, ആസിഫ് അലി, വിനീത് ശ്രീനിവാസൻ, ഇന്ദ്രൻസ്, ലാൽ, നരേൻ, അപർണ്ണ ബാലമുരളി, തൻവി റാം, സുധീഷ്, സിദ്ദിഖ്, രഞ്ജി പണിക്കർ, ജാഫർ ഇടുക്കി, അജു വർഗ്ഗീസ്, ജിബിൻ ഗോപിനാഥ്, ഡോ. റോണി, ശിവദ, വിനീത കോശി തുടങ്ങി വൻ താരനിര ചിത്രത്തിൽ ഉണ്ടായിരുന്നു. 

click me!