Latest Videos

ജോജു ജോര്‍ജിന്റെ 'പീസ്' നാളെ തിയറ്ററുകളില്‍

By Web TeamFirst Published Aug 25, 2022, 9:58 PM IST
Highlights

രസിപ്പിക്കാൻ ജോജുവിന്റെ 'പീസ്' തിയറ്ററുകളിലേക്ക്.

ജോജു ജോർജ്  നായകനാകുന്ന പുതിയ സിനിമയാണ് 'പീസ്'. നവാഗതനായ സന്‍ഫീര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. സൻഫീർ തന്നെയാണ് ചിത്രത്തിന്റെ കഥയും എഴുതിയിരിക്കുന്നത്. ഏറെ രസിപ്പിക്കുന്ന ഒരു ചിത്രമായിരിക്കും എന്ന് പ്രമോഷണല്‍ മെറ്റീരിയലുകളില്‍ നിന്ന് വ്യക്തമായ 'പീസ്' ഓഗസ്റ്റ് 26ന് തീയറ്ററുകളില്‍ എത്തും.

ആശാ ശരത്ത്,  രമ്യാനമ്പീശൻ, അനിൽ നെടുമങ്ങാട്. സിദ്ധിഖ്, മാമുക്കോയ, അതിഥി രവി, ശാലു റഹിം, വിജിലേഷ്, പോളി വൽസൻ, ഷാലു റഹീ, അര്‍ജുൻ സിംഗ്, തുടങ്ങി വലിയ താരനിര അണിനിരക്കുന്ന സിനിമയാണ് 'പീസ്'.  തൊടുപുഴ, ഇടുക്കി, എറണാകുളം എന്നിവടങ്ങളിലായാണ് പീസ് ചിത്രീകരിച്ചത്. ചിത്രത്തിന്‍റേതായി പുറത്തുവന്ന 'കള്ളത്തരം' പാട്ട് ഏറെ ശ്രദ്ധനേടിയിരുന്നു. ജോജു ജോർജ്ജാണ് ​ഗാനം ആലപിച്ചത്.

 ദയാപരൻ, ജോജു ജോർജ് എന്നിവരാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. സ്ക്രിപ്റ്റ് ഡോക്ടർ പിക്ച്ചേഴ്സിന്റെയും അപ്പു പാത്തു പപ്പു പ്രൊഡക്ഷൻസിന്റെയും ബാനറിൽ  ആണ് 'പീസി'ന്റെ നിര്‍മാണം, സംവിധായകന്‍റെ തന്നെ കഥയ്ക്ക് സഫര്‍ സനല്‍, രമേശ് ഗിരിജ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. അന്‍വര്‍ അലി, വിനായക് ശശികുമാര്‍, സന്‍ഫീര്‍ എന്നിവരുടെ വരികള്‍ക്ക് സംഗീതം പകര്‍ന്നിരിക്കുന്നത് ജുബൈര്‍ മുഹമ്മദ് ആണ്.

വിനീത് ശ്രീനിവാസനും ഷഹബാസ് അമനും ചിത്രത്തിനായി പാടിയിരിക്കുന്നു. 'പീസ്' എന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ഷമീര്‍ ജിബ്രാൻ ആണ് നിര്‍വഹിക്കുന്നത്. നൗഫല്‍ അബ്‍ദുള്ളയാണ് ചിത്രത്തിന്റെ ചിത്രസംയോജനം. സൗണ്ട് ഡിസൈന്‍ അജയന്‍ അടാട്ട്. ചിത്രസംയോജനം -  നൗഫൽ അബ്ദുള്ള, കലാസംവിധാനം - ശ്രീജിത്ത് ഓടക്കാലി, മേക്കപ്പ് - ഷാജി പുൽപള്ളി, മാർക്കറ്റിംഗ് പ്ലാനിങ്  ഒബ്സ്ക്യൂറ. പിആര്‍ഒ : മഞ്ജു ഗോപിനാഥ്.

Read More: ദൃശ്യപ്പൊലിമയില്‍ 'ബ്രഹ്‍മാസ്‍ത്ര', വീഡിയോ ഗാനം പുറത്തുവിട്ടു

tags
click me!