ലഭിച്ചിരിക്കുന്ന പ്രീ റിലീസ് ഹൈപ്പ് ചിത്രത്തിന്‍റെ ബിസിനസിനെ ഇതിനകം തന്നെ സ്വാധീനിച്ചിട്ടുണ്ട്
തെന്നിന്ത്യന്‍ സിനിമാലോകത്തുനിന്ന് വരാനിരിക്കുന്നവയില്‍ ഏറ്റവും ഹൈപ്പ് നേടിയിട്ടുള്ള ഒന്നാണ് തമിഴ് ചിത്രം ലിയോ. വിക്രത്തിന്‍റെ വിജയത്തിനു ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രം, മാസ്റ്ററിനു ശേഷം വിജയ്‍യും ലോകേഷും ഒന്നിക്കുന്ന ചിത്രം, ഒപ്പം ഇത് എല്‍സിയുവിന്‍റെ (ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സ്) ഭാഗമാകുമോ എന്ന ആകാംക്ഷ അങ്ങനെ ഈ ഹൈപ്പിന് കാരണങ്ങള്‍ പലതാണ്. ചിത്രത്തിന്‍റെ താരനിരയിലും പല കൗതുകങ്ങലുണ്ട്. മലയാളത്തില്‍ നിന്ന് ഇതിനോടകം രണ്ട് താരങ്ങള്‍ ചിത്രത്തിന്‍റെ ഭാഗമായിട്ടുണ്ട്. ബാബു ആന്‍റണിയും മാത്യു തോമസുമാണ് അത്. മലയാളത്തില്‍ നിന്ന് ജോജു ജോര്‍ജ് കൂടി ചിത്രത്തിന്‍റെ ഭാഗമാകുന്നുവെന്ന് ഇന്നലെ മുതല്‍ റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു. എന്നാല്‍ ഇത് വ്യാജമാണെന്ന് ചിത്രവുമായി അടുത്ത വൃത്തങ്ങള്‍ അറിയിച്ചു.
കശ്മീര്‍ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കിയ ചിത്രം നിലവില്‍ ഒരു ഷെഡ്യൂള്‍ ബ്രേക്കില്‍ ആണ്. ചെന്നൈ, ഹൈദരാബാദ് എന്നിവിടങ്ങളിലാണ് വരും ഷെഡ്യൂളുകള്‍. ലഭിച്ചിരിക്കുന്ന പ്രീ റിലീസ് ഹൈപ്പ് ചിത്രത്തിന്‍റെ ബിസിനസിനെ ഇതിനകം തന്നെ സ്വാധീനിച്ചിട്ടുണ്ട്. വിദേശ വിതരണാവകാശം വിറ്റ വകയില്‍ ചിത്രം 60 കോടി നേടിയതായാണ് കണക്കുകള്‍. പ്രമുഖ കമ്പനിയായ ഫാര്‍സ് ഫിലിം ആണ് റൈറ്റ് നേടിയത് എന്നാണ് വിവരം. റിപ്പോര്‍ട്ടുകള്‍ ശരിയെങ്കില്‍ തമിഴ് സിനിമയുടെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ഓവര്‍സീസ് തുകയാണ് ഇത്.
Popular Malayalam star Joju George joins the cast of . pic.twitter.com/IVKXhZzhNl
— LetsCinema (@letscinema)
undefined
ഡിജിറ്റല്‍, സാറ്റലൈറ്റ്, മ്യൂസിക് റൈറ്റ്സിന്‍റെ വില്‍പ്പന വഴിയും ചിത്രം വന്‍ തുക നേടുമെന്നാണ് കരുതപ്പെടുന്നത്. റിലീസിനു മുന്‍പു തന്നെ ചിത്രം 300 കോടിയോളം നേടിയാലും അത്ഭുതപ്പെടാനില്ലെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തല്‍. സഞ്ജയ് ദത്ത്, തൃഷ, പ്രിയ ആനന്ദ്, സാന്‍ഡി, സംവിധായകന്‍ മിഷ്കിന്‍, മന്‍സൂര്‍ അലി ഖാന്‍, ഗൌതം വസുദേവ് മേനോന്‍, അര്‍ജുന്‍ എന്നിവരും ചിത്രത്തിന്‍റെ ഭാഗമാവുന്നുണ്ട്. തമിഴിലെ പ്രമുഖ ബാനര്‍ ആയ സെവന്‍ സ്ക്രീന്‍ സ്റ്റുഡിയോ നിര്‍മ്മിക്കുന്ന ചിത്രത്തിന്‍റെ സംഗീത സംവിധാനം അനിരുദ്ധ് രവിചന്ദര്‍ ആണ്. ഈ വര്‍ഷം ഒക്ടോബര്‍ 19 ന് ചിത്രം തിയറ്ററുകളില്‍ എത്തും.
ALSO READ : താരപ്പൊലിമയില്‍ ഒരു പിറന്നാളാഘോഷം; വൈറല്‍ ആയി ചിരിപ്പടം