‘പഞ്ചായത്ത് ’ സീരിസ് ഉപേക്ഷിച്ച് പോയിരുന്നു?: ജിതേന്ദ്ര കുമാർ വ്യക്തമാക്കുന്നു

By Web TeamFirst Published May 30, 2024, 9:01 AM IST
Highlights

ഇന്ത്യടുഡേയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ജിതേന്ദ്ര അതേക്കുറിച്ച് തുറന്നു പറയുകയാണ് ഇപ്പോള്‍. 

ദില്ലി:‘പഞ്ചായത്ത് 3’ സീരിസ് രണ്ട് ദിവസം മുന്‍പാണ് ആമസോണ്‍ പ്രൈം വീഡിയോയില്‍ റിലീസായത്. മുന്‍ ഭാഗങ്ങളിലെപ്പോലെ തന്നെ സീരിസ് വന്‍ പ്രേക്ഷക ശ്രദ്ധയാണ് നേടുന്നത്. അതേ സമയം ഈ സീസണിന്‍റെ റിലീസിന് മുന്‍പ് ഈ വെബ് സീരിസിലെ പ്രധാന കഥാപാത്രമായ അഭിഷേക് ത്രിപാഠിയെ അവതരിപ്പിക്കുന്ന ജിതേന്ദ്ര കുമാർ പ്രൊഡക്ഷൻ ഹൗസായ ടിവിഎഫുമായുള്ള തർക്കം കാരണം ഷോയിൽ നിന്ന് പിന്മാറിയതായി അഭ്യൂഹമുണ്ടായിരുന്നു. 

ഇന്ത്യടുഡേയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ജിതേന്ദ്ര അതേക്കുറിച്ച് തുറന്നു പറയുകയാണ് ഇപ്പോള്‍. ഇത്തരം അഭ്യൂഹങ്ങള്‍ തനിക്ക് വലിയ ശല്യമായെന്നും. അത് പഞ്ചായത്തിന്‍റെ ആരാധകരില്‍ ആശങ്കയുണ്ടാക്കിയെന്നും ജിതേന്ദ്ര അഭിമുഖത്തില്‍ പറഞ്ഞു.  സീരിസിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച നീന ഗുപ്ത, രഘുബീർ യാദവ് തുടങ്ങിയവരും അഭിമുഖത്തില്‍ പങ്കെടുത്തിരുന്നു. 

Latest Videos

സാങ്കൽപ്പിക ഗ്രാമമായ ഫൂലേര അടിസ്ഥാനമാക്കിയുള്ള സീരിസാണ് പഞ്ചായത്ത്. ഇവിടുത്തെ പഞ്ചായത്തില്‍ സെക്രട്ടറിയായി എത്തുന്ന അഭിഷേക് ത്രിപാഠി എന്ന യുവാവിനെ ചുറ്റിപ്പറ്റിയാണ് ഷോ മുന്നോട്ട് പോകുന്നത്.  

" ഞാന്‍ സീരിസില്‍ നിന്നും പിന്‍മാറിയെന്ന അഭ്യൂഹം വലിയ പരിഭ്രാന്തിയാണ് ഉണ്ടാക്കിയത്. സോഷ്യൽ മീഡിയയിൽ ഉടനീളം എനിക്ക് അത് കാണാൻ കഴിഞ്ഞു. കഴിഞ്ഞ സീസൺ അഭിഷേകിന്‍റെ സ്ഥലം മാറ്റത്തിലാണ് സീരിസ് അവസാനിച്ചു, അതാണ് ഇത്തരം ചര്‍ച്ചയ്ക്ക് കാരണമായത് എന്നാണ് തോന്നുന്നത്. അത് ഒരു തെറ്റിദ്ധാരണ ഉണ്ടാക്കിയിരുന്നു. ഒരുഘട്ടത്തില്‍ ഇത്തരം ചോദ്യങ്ങളെ എന്നെ കുഴപ്പിച്ചു. ഇത്തരം അഭ്യൂഹം നിര്‍ത്തണം എന്ന് പറഞ്ഞ് ഞാന്‍ മടുത്തു" - ചിരിച്ചുകൊണ്ട് ജിതേന്ദ്ര പറഞ്ഞു. 

"ടിവിഎഫുമായി എനിക്ക് ദീർഘകാലമായി ബന്ധമാണ് ഉള്ളത്. അതിനാല്‍ എന്ത് സംഭവിച്ചുവെന്ന് ആശങ്ക പ്രേക്ഷകര്‍ക്ക് ഉണ്ടായിരുന്നു. അതിനാല്‍ സീരിസിനോടുള്ള സ്നേഹത്താല്‍ പ്രേക്ഷകര്‍ ആശങ്കയിലായിരുന്നു. എല്ലാ ഊഹാപോഹങ്ങളും അവസാനിപ്പിക്കാൻ ഞങ്ങൾ ആദ്യ ട്രെയിലറിലൂടെ സാധിച്ചുവെന്നാണ് കരുതുന്നത്" - ജിതേന്ദ്ര തുടര്‍ന്നു. 

'കൂലി' ഷൂട്ടിന് മുന്‍പ് രജനികാന്ത് ഹിമാലയത്തിലേക്ക് പോകുന്നു

കാന്‍ വിജയത്തില്‍ പായൽ കപാഡിയയെ അഭിനന്ദിച്ച് ഗജേന്ദ്ര ചൗഹാന്‍; ട്രോളി വിജയ് വര്‍മ്മ !

click me!