ജിഗര്‍തണ്ട ഡബിൾ എക്സ് ഒടിടി റിലീസ് തീയ്യതി പുറത്ത്; എവിടെ കാണാം, എല്ലാം അറിയാം

By Web Team  |  First Published Dec 1, 2023, 6:19 PM IST

തമിഴ്, തെലുങ്ക്, കന്നഡ, മലയാളം, ഹിന്ദി എന്നീ ഭാഷകളിൽ ജിഗര്‍തണ്ട ഡബിൾ എക്സ് ഒടിടി റിലീസ് ആകുമെന്നാണ് വിവരം.


ചെന്നൈ: സംവിധായകൻ കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത് വന്‍ വിജയമായ ചിത്രമാണ്  രാഘവ ലോറൻസും എസ് ജെ സൂര്യയും അഭിനയിച്ച ജിഗര്‍തണ്ട ഡബിൾ എക്സ്. ദീപാവലി റിലീസായി തീയറ്ററില്‍ എത്തിയ ചിത്രം വലിയ വിജയം തന്നെയാണ് നേടിയത്. ഇപ്പോള്‍ ഇതാ ചിത്രത്തിന്‍റെ ഒടിടി റിലീസ് സംബന്ധിച്ച വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.

തമിഴ്, തെലുങ്ക്, കന്നഡ, മലയാളം, ഹിന്ദി എന്നീ ഭാഷകളിൽ ജിഗര്‍തണ്ട ഡബിൾ എക്സ് ഒടിടി റിലീസ് ആകുമെന്നാണ് വിവരം.  2023 ഡിസംബർ 8-ന് നെറ്റ്ഫ്ലിക്സിലായിരിക്കും ചിത്രം റിലീസ് ചെയ്യുക. ചിത്രം ഇറങ്ങി 28 ദിവസം പൂര്‍ത്തിയാകുമ്പോഴാണ് അടുത്ത വെള്ളിയാഴ്ച ചിത്രം നെറ്റ്ഫ്ലിക്സില്‍ എത്തുന്നത്. നേരത്തെയും കാര്‍ത്തിക് സുബ്ബരാജിന്‍റെ ചിത്രങ്ങള്‍ നെറ്റ്ഫ്ലിക്സില്‍ വന്നിരുന്നു. ജഗമേ തന്ത്രം എന്ന ധനുഷ് ചിത്രം ഡയറക്ട് ഒടിടി റിലീസായി എത്തിയിരുന്നു. 

Latest Videos

സ്‌റ്റോൺ ബെഞ്ച് ഫിലിംസിന്‍റെ ബാനറിൽ കാർത്തേകേയൻ സന്താനവും എസ് കതിരേശനും ചേർന്ന് നിർമ്മിച്ച  ജിഗര്‍തണ്ട  ദീപാവലി റിലീസായി നവംബർ 10നാണ് റിലീസ് ചെയ്തത്. സന്തോഷ് നാരായണൻ സം​ഗീതം ഒരുക്കിയ ചിത്രത്തിന് കേരളത്തിലും വൻ പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്. ആദ്യദിനം മുതൽ ബോക്സ് ഓഫീസിലും ചിത്രം കസറുകയാണ്. 

റിലീസ് ചെയ്ത് പത്ത് ദിവസം പിന്നിട്ടപ്പോള്‍ മുപ്പത്തി മൂന്ന് കോടിയാണ് ജി​ഗർതണ്ട 2 നേടിയതെന്ന് ട്രേഡ് അനലിസ്റ്റുകൾ വ്യക്തമാക്കിയത്. എസ്ജെ സൂര്യ, ലോറന്‍സ്, നിമിഷ എന്നിവര്‍ക്ക് ഒപ്പം ഷൈന്‍ ടോം ചാക്കോയും ചിത്രത്തില്‍ പ്രധാനവേഷത്തില്‍ എത്തിയിരുന്നു. 

സിദ്ധാർഥ്‌, വിജയ് സേതുപതി, ബോബി സിംഹ, ലക്ഷ്മി മേനോൻ എന്നിവർ ആയിരുന്നു കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ചിത്രമായിരുന്നു ജിഗര്‍തണ്ട. 2014ല്‍ ഏറെ ചർച്ചയായിരുന്ന ജിഗർതണ്ട. ഇതിന്‍റെ അതേ പാശ്ചത്തലത്തിലാണ്  ജിഗര്‍തണ്ട ഡബിൾ എക്സും എത്തിയത്. 

നടി ഗായത്രി വര്‍ഷയ്ക്കെതിരെ സൈബര്‍ ആക്രമണം: പ്രതിരോധം തീര്‍ക്കാന്‍ ഇടത് സംഘടനകള്‍

ബ്രഹ്മാണ്ഡം, ഈ കാഴ്ചകള്‍ മിസ് ആക്കരുത്: ഫ്യൂരിയോസ ഹോളിവുഡ് അടുത്ത കൊല്ലം കാത്തിരിക്കുന്ന പടം.!

click me!