'ബിഗ് ബോസില്‍ ഞങ്ങളെ സപ്പോര്‍ട്ട് ചെയ്യാത്തതിന് മലയാളികള്‍ക്ക് നന്ദി'; റോബിന് പരോക്ഷ വിമര്‍ശനവുമായി ജസ്‍ല

By Web Team  |  First Published Mar 18, 2023, 9:35 AM IST

"സപ്പോർട്ട് കിട്ടിയാൽ മനോനില തകരാറിലാവുമായിരുന്നു എന്ന് തോന്നിപ്പോകുന്നു"


മലയാളത്തിലെ ജനപ്രിയ റിയാലിറ്റി ഷോ ആയ ബിഗ് ബോസ് മലയാളം അതിന്‍റെ അഞ്ചാം സീസണിലേക്ക് കടക്കാന്‍ ഒരുങ്ങുകയാണ്. ഈ മാസം 26 ന് ആണ് സീസണ്‍ 5 ന്‍റെ ഉദ്ഘാടന എപ്പിസോഡ്. അതേസമയം ഒരു വര്‍ഷത്തിനിപ്പുറവും സോഷ്യല്‍ മീഡിയയില്‍ ഇപ്പോഴും ചര്‍ച്ച സൃഷ്ടിക്കുകയാണ് കഴിഞ്ഞ സീസണിലെ മത്സരാര്‍ഥി റോബിന്‍ രാധാകൃഷ്ണന്‍. ബിഗ് ബോസിന്‍റെ ഏതെങ്കിലുമൊരു സീസണില്‍ പങ്കെടുത്ത മത്സരാര്‍ഥി ഇത്ര നാളിന് ശേഷവും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുന്നത് ഇത് ആദ്യമായാവും. എന്നാല്‍ റോബിനെക്കുറിച്ച് വിമര്‍ശനങ്ങളും ട്രോളുകളുമൊക്കെ ഏറെ എത്തുന്നുണ്ട് ഓണ്‍ലൈനില്‍. ബിഗ് ബോസ് മുന്‍ മത്സരാര്‍ഥിയായ ദിയ സന ഇന്നലെ റോബിനെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ റോബിന്‍റെ പേര് പറയാതെ, പരോക്ഷമായി വിമര്‍ശനമുന്നയിച്ച് രംഗത്തെത്തിയിരിക്കുകയാണ് ബിഗ് ബോസ് മലയാളം സീസണ്‍ 2 മത്സരാര്‍ഥിയായ ജസ്‍ല മാടശ്ശേരി.

"പ്രിയപ്പെട്ടവരേ ഞങ്ങൾ ബിഗ്ഗ്‌ബോസിൽ പോയപ്പോൾ സപ്പോർട്ട് ചെയ്യാത്തതിന് മനസ്സറിഞ്ഞ നന്ദി. സപ്പോർട്ട് കിട്ടിയാൽ മനോനില തകരാറിലാവുമായിരുന്നു എന്ന് തോന്നിപ്പോകുന്നു.. അത് തെറ്റൊന്നുമല്ല.. ചെലപ്പോ അതിനെ ഓവർ കം ചെയ്യാൻ നെഗറ്റീവ്നെ ഓവർ കം ചെയ്യാൻ എടുത്തതിനെക്കാൾ പ്രയാസമാകുമായിരുന്നു എന്ന് തോന്നുന്നു. നിങ്ങൾ വലിയവരാണ് മലയാളികളെ. ഇതിപ്പോ 4 തെറിവിളിയിലും ട്രോളിലും നിങ്ങൾ ഒതുക്കിയില്ലേ. നിങ്ങൾ മഹാന്മാരാണ്", റോബിന്‍റെ ചിത്രത്തിനൊപ്പം ജസ്‍ല ഫേസ്ബുക്കില്‍ കുറിച്ചു.

Latest Videos

റോബിന്‍റെ പൊതുവേദികളിലെ പെരുമാറ്റ രീതികള്‍ പലപ്പോഴും വിമര്‍ശനത്തിന് ഇടയാക്കിയിട്ടുണ്ട്. ഏതാനും ദിവസം മുന്‍പ് ഒരു പരിപാടിക്ക് അതിഥിയായി എത്തിയ കോളെജില്‍ നിന്ന് വിമര്‍ശകര്‍ക്ക് റോബിന്‍ മറുപടി നല്‍കിയിരുന്നു. ഇതിന്‍റെ വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരുന്നു. പൊട്ടിത്തെറിക്കുന്ന രീതിയില്‍ പ്രതികരിച്ച റോബിനെതിരെ വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു.

ALSO READ : 'അയാൾക്ക് പകരം മറ്റൊരാൾ ആയിരുന്നെങ്കിൽ ഒരു നോ മതി, പക്ഷേ...'; മോഹന്‍ലാലിനെക്കുറിച്ച് ഹരീഷ് പേരടി

click me!