വാലിബനു മുന്നേ എത്തിയ ഓസ്‍ലറിന്റെ ഒടിടി റിലീസ് അനിശ്ചിതമായി വൈകുന്നതില്‍ ആശയക്കുഴപ്പത്തിലാണ്.
ജയറാം നായകനായ എബ്രഹാം ഓസ്‍ലര്‍ തിയറ്ററുകളില്‍ എത്തിയത് ജനുവരി 11നാണ്. മോഹൻലാലിന്റെ മലൈക്കോട്ടൈ വാലിബനാകട്ടെ ജനുവരി 25ന് ആണ് റിലീസ് ചെയ്‍തത്. പ്രതീക്ഷിച്ച വിജയം നേടാനാകാതിരുന്നു വാലിബൻ ഒടിടിയിലും പ്രദര്‍ശനത്തിന് എത്തിയിരിക്കുകയാണ്. എന്തുകൊണ്ടാണ് മമ്മൂട്ടിയും വേഷമിട്ട ഓസ്‍ലറിന്റെ ഒടിടി റിലീസ് വൈകുന്നത് എന്നതില്‍ ആരാധകരും ആശങ്കാകുലരായിരിക്കുകയാണ്.
ഫെബ്രുവരി ഒമ്പതിന് ജയറാമിന്റെ ഓസ്‍ലര്‍ ഒടിടിയില്‍ റിലീസ് ചെയ്യുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പിന്നീട് 16ന് ആയിരിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ടായി. എന്നാല്‍ രണ്ട് തിയ്യതികളിലും ഓസ്‍ലറെത്തിയില്ല. ജയറാമിന്റെ ഓസ്‍ലര്‍ ആമസോണ്‍ പ്രൈം വീഡിയോയിലായിരിക്കും പ്രദര്‍ശനത്തിന് എത്തുന്നത് എന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നെങ്കിലും ഇക്കാര്യത്തിലും നിലവില്‍ വ്യക്തതയില്ല.
undefined
ജയറാം പൊലീസ് ഓഫിസറുടെ വേഷത്തില്‍ എത്തിയ ചിത്രമായ ഓസ്‍ലര്‍ മികച്ച ഒരു മെഡിക്കല്‍ ഇൻവെസ്റ്റിഗേഷൻ ത്രില്ലര്‍ ആയിരുന്നു എന്നാണ് പൊതുവെ അഭിപ്രായങ്ങള്‍ ഉണ്ടായത്. എബ്രഹാം ഓസ്‍ലര്‍ എന്ന ടൈറ്റില്‍ കഥാപാത്രമായിട്ടാണ് ജയറാം വേഷമിട്ടത്. ബോക്സ് ഓഫീസിലും മികച്ച പ്രതികരണുണ്ടാക്കാൻ ചിത്രത്തിന് കഴിഞ്ഞു എന്ന് മാത്രമല്ല ജയറാമിന്റെ വമ്പൻ തിരിച്ചുവരവും എക്കാലത്തെയും ഹിറ്റുകളില്‍ ഒന്ന് ആകുകയും ചെയ്‍തുവെന്നാണ് റിപ്പോര്‍ട്ട്. മമ്മൂട്ടിയുടെ അതിഥി വേഷവും ജയറാമിന്റെ ചിത്രത്തിന്റെ വിജയത്തില്‍ നിര്‍ണായകമായിരുന്നു.
മിഥുൻ മാനുവേല്‍ തോമസാണ് തിരക്കഥയെഴുതി സംവിധാനം ചെയ്‍തത്. അര്‍ജുൻ അശോകനും അനശ്വര രാജനും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തിയിരുന്നു. രൂപവും ഭാവവും മാറി മികച്ച കഥാപാത്രമായി ജയറാം എത്തിയപ്പോള്‍ ഛായാഗ്രാഹണം നിര്‍വഹിച്ചത് തേനി ഈശ്വറായിരുന്നു. ജയറാമിന്റെ ഓസ്‍ലറിന് മിഥുൻ മുകുന്ദൻ സംഗീതം നല്‍കിയപ്പോള്‍ നിര്‍മിച്ചിരിക്കുന്നത് ഇര്‍ഷാദ് എം ഹസനും മിഥുൻ മാനുവേല്‍ തോമസും ചേര്‍ന്നും എക്സിക്യുട്ടീവ് പ്രൊഡ്യൂസര്‍ ജോണ്‍ മന്ത്രിക്കലുമാണ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക