ചിരിപ്പിക്കാൻ ജയം രവിയും വരികയാണ്.
തമിഴ് പ്രേക്ഷകരുടെ പ്രിയപ്പെട്ട ഒരു താരമാണ് ജയം രവി. സംവിധാനം എം രാജേഷാണ്. കോമഡിക്കും പ്രാധാന്യം നല്‍കിയുള്ള ഒരു ചിത്രമായിരിക്കും ബ്രദര്‍ എന്ന് ജയം രവി വെളിപ്പെടുത്തി. ജയം രവിയുടെ ബ്രദറിന്റെ ഓഡിയോയും ടീസറും സെപ്‍തംബര്‍ 21ന് പുറത്തുവിടുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നതാണ് സിനിമയുടെ അപ്‍ഡേറ്റ്.
സംവിധായകൻ എം രാജേഷ് കോമഡി സിനിമകള്‍ക്ക് പേരെടുത്തയാളാണെന്ന് ജയം രവി ചൂണ്ടിക്കാട്ടുന്നു. കുടുംബ ബന്ധങ്ങള്‍ക്കും പ്രധാന്യം നല്‍കുന്ന ചിത്രങ്ങളാണ് രാജേഷിന്റേത്. ബ്രദറിലും അങ്ങനെയാണ്. തന്റെ ആരാധകര്‍ കാത്തിരിക്കുന്ന തരത്തിലുള്ള കഥാപാത്രമായിരിക്കും ബ്രദറിലേത് എന്നും കുറച്ച് കാലമായി ഇത്തരമൊരു സിനിമ ചെയ്‍തിട്ടെന്നും മനോഹരമായ ഡാൻസ് രംഗങ്ങളും തനിക്ക് ഉണ്ടെന്നും ജയം രവി വ്യക്തമാക്കി. ഇത് തീര്‍ത്തും വാണിജ്യ സിനിമയാണെന്നും പറയുന്നു ജയം രവി. പ്രിയങ്ക മോഹനാണ് നായിക. ജയം രവി നായകനാകുന്ന പുതിയ ചിത്രത്തില്‍ ശരണ്യ പൊൻവണ്ണൻ, വിടിവി ഗണേഷ്, നാട്ടി സീത, അച്യുത്, റാവു രമേഷ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുമ്പോള്‍ ഛായാഗ്രാഹണം വേകാനന്ദ് സന്തോഷും സംഗീതം ഹാരിസ് ജയരാജുമാണ്.
undefined
ജയം രവി നായകനായി ചിത്രങ്ങളില്‍ ഒടുവില്‍ സൈറണാണ് പ്രദര്‍ശനത്തിന് എത്തിയ ഒന്ന്. മലയാളി നടി അനുപമ പരമേശ്വരനാണ് ചിത്രത്തില്‍ ജയം രവിയുടെ ജോഡിയായി എത്തിയത്. കീര്‍ത്തി സുരേഷ് ഒരു പൊലീസ് കഥാപാത്രത്തെ അവതരിപ്പിക്കുന്നു എന്ന പ്രത്യേകതയും സൈറണുണ്ട്. വൻ വിജയം നേടാൻ സൈറണ്‍ സിനിമയ്‍ക്ക് സാധിച്ചില്ല.
സംവിധാനം നിര്‍വഹിക്കുന്നത് ആന്റണി ഭാഗ്യരാജാണ്. തിരക്കഥയും ആന്റണി ഭാഗ്യരാജിന്റേതാണ്. ശെല്‍വകുമാര്‍ എസ് കെയുടേതാണ് ഛായാഗ്രാഹണം. ജി വി പ്രകാശ് കുമാര്‍ സംഗീതം നിര്‍വഹിക്കുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക