ജവാന്‍ ഒടിടി റിലീസ് എന്ന് ഉണ്ടാകും; എവിടെ കാണാം, എല്ലാം അറിയാം

By Web Team  |  First Published Sep 12, 2023, 1:54 PM IST

തമിഴില്‍ നിരവധി ഹിറ്റുകള്‍ സൃഷ്ടിച്ച അറ്റ്ലിയുടെ ആദ്യത്തെ ബോളിവുഡ് ചിത്രത്തിന് തെന്നിന്ത്യയില്‍ സമിശ്ര പ്രതികരണം ലഭിച്ചപ്പോള്‍ ബോളിവുഡ് ബോക്സോഫീസിലും ഓവര്‍സീസിലും ചിത്രം വന്‍ അഭിപ്രായവും ബോക്സോഫീസ് പ്രകടനവും നടത്തുകയാണ്. 


മുംബൈ: സെപ്തംബര്‍ 7നാണ് ഷാരൂഖ് ഖാന്‍ നായകനായി അറ്റ്ലി സംവിധാനം ചെയ്ത ജവാന്‍ റിലീസായത്. ഇന്ത്യന്‍ സിനിമ ചരിത്രത്തില്‍ തന്നെ ഏറ്റവും വേഗത്തില്‍ 500 കോടി നേടിയ ചിത്രം എന്ന നേട്ടത്തിലേക്കാണ് ജവാന്‍ ഇപ്പോള്‍ കുതിച്ചെത്തിയിരിക്കുന്നത്. ഈ വേഗത്തില്‍ ചിത്രം ബോക്സോഫീസില്‍ തൂത്തുവാരല്‍ നടത്തിയാല്‍ ഈ വര്‍ഷം ഇറങ്ങിയ ഷാരൂഖ് ചിത്രം പഠാന്‍റെ കളക്ഷന്‍ തന്നെ തകരുമെന്നാണ് ബോളിവുഡിലെ സംസാരം. 

തമിഴില്‍ നിരവധി ഹിറ്റുകള്‍ സൃഷ്ടിച്ച അറ്റ്ലിയുടെ ആദ്യത്തെ ബോളിവുഡ് ചിത്രത്തിന് തെന്നിന്ത്യയില്‍ സമിശ്ര പ്രതികരണം ലഭിച്ചപ്പോള്‍ ബോളിവുഡ് ബോക്സോഫീസിലും ഓവര്‍സീസിലും ചിത്രം വന്‍ അഭിപ്രായവും ബോക്സോഫീസ് പ്രകടനവും നടത്തുകയാണ്. റെഡ് ചില്ലീസ് എന്‍റര്‍ടെയ്മെന്‍റിന്‍റെ ഏറ്റവും ലാഭകരമായ ചിത്രമായി 300 കോടിയോളം മുടക്കി നിര്‍മ്മിച്ച ജവാന്‍ മാറുമെന്നാണ് വിവരം.

Latest Videos

അതേ സമയം ചിത്രത്തിന്‍റെ ഒടിടി റിലീസ് സംബന്ധിച്ചും വിവരങ്ങള്‍ പുറത്തുവരുന്നുണ്ട്. ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് പ്രകാരം ജവാന്‍റെ ഒടിടി അവകാശം നെറ്റ്ഫ്ലിക്സാണ് വാങ്ങിയിരിക്കുന്നത്. ചിത്രത്തിന്‍റെ ഒരു മാസത്തെ തീയറ്റര്‍ റണ്ണിന് ശേഷം ചിത്രം റിലീസ് ചെയ്യാനാണ് തീരുമാനം. അതേ സമയം റെക്കോഡ് തുകയ്ക്ക് തന്നെയാണ് നെറ്റ്ഫ്ലിക്സ് ജവാന്‍ അവകാശം വാങ്ങിയിരിക്കുന്നത് എന്നാണ് വിവരം. പക്ഷെ തുക എത്രയാണെന്ന് വ്യക്തമാക്കിയിട്ടില്ല.

ഒടിടി റിലീസ് ദിവസവും ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. നേരത്തെ ഷാരൂഖ് ചിത്രമായ പഠാന്‍ വന്‍ വിജയമായതിന് പിന്നാലെ ചിത്രത്തിന്‍റെ ഒടിടി റിലീസ് ചിത്രം ഇറങ്ങി  രണ്ടുമാസത്തിന് അടുത്ത് ആയശേഷമാണ് നടന്നത്. അത്തരത്തില്‍ ജവാന്‍റെ ബോക്സോഫീസ് പ്രകടനം വച്ച് ഒടിടി റിലീസ് ഡേറ്റ് നീളാന്‍ സാധ്യതയേറെയാണ്. 

അതേ സമയം ആദ്യ വാരന്ത്യത്തില്‍ ആഗോള ബോക്സോഫീസില്‍ ജവാന്‍ 520.79 കോടിയാണ് നേടിയത്. ഇന്ത്യന്‍ കളക്ഷനിലും ചിത്രം റെക്കോര്‍ഡ് ആണ് നേടിയിരിക്കുന്നത്. ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 500 കോടി ക്ലബ്ബിലാണ് ഇടംപിടിച്ചതെങ്കില്‍ ഇന്ത്യന്‍ ബോക്സ് ഓഫീസില്‍ 250 കോടി ക്ലബ്ബിലാണ് ചിത്രം ഇതിനകം എത്തിയിരിക്കുന്നത്. അതും ഹിന്ദി ചിത്രങ്ങളുടെ കൂട്ടത്തില്‍ ഏറ്റവും വേഗത്തില്‍. വെറും നാല് ദിവസം കൊണ്ടാണ് ഇന്ത്യയില്‍ നിന്ന് ചിത്രം 250 കോടി നേടിയിരിക്കുന്നത്. ഷാരൂഖിന്‍റെ തന്നെ പഠാനെ രണ്ടാം സ്ഥാനത്തേക്ക് തള്ളിക്കൊണ്ടാണ് ചിത്രം റെക്കോര്‍ഡ് ബുക്കില്‍ ഒന്നാം സ്ഥാനത്തേക്ക് എത്തിയിരിക്കുന്നത്.

'മഹാരാജ' അമ്പതാമത്തെ ചിത്രവുമായി വിജയ് സേതുപതി; കിടിലന്‍ ഫസ്റ്റ്ലുക്ക് പുറത്ത്

ലിയോ ലോകേഷ് ഒഴിവാക്കിയോ?: ഞെട്ടിക്കുന്ന അഭ്യൂഹത്തിന് പിന്നിലെ കാര്യം പുറത്ത്.!

ദുല്‍ഖറും ഫഹദും അക്കാര്യത്തില്‍ എന്നെ ഞെട്ടിച്ചു: കുഞ്ചാക്കോ ബോബൻ
 

tags
click me!