വണ്ടര്‍ ഫ്രെയിംസ് ഫിലിം ലാന്റിന്റെ ബാനറില്‍ ബൈജു ചെല്ലമ്മ, സാഗര്‍, സംഗീത ശശിധരന്‍, ആര്യ പൃഥ്വിരാജ് എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രമാണ് ‘ജലധാര പമ്പ് സെറ്റ്: സിന്‍സ് 1962’
കൊച്ചി: ‘ജലധാര പമ്പ് സെറ്റ്: സിന്‍സ് 1962’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി.
ഏഴ് വർഷങ്ങൾക്കു ശേഷം മലയാള സിനിമയിലേക്ക് ഈ ചിത്രത്തിലൂടെ മടങ്ങിയെത്തുകയാണ് നടി സനുഷ. ഉര്‍വശി, ഇന്ദ്രന്‍സ്, സനുഷ, സാഗർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ആശിഷ് ചിന്നപ്പ സംവിധാനം ചെയ്യുന്ന ‘ജലധാര പമ്പ് സെറ്റ്: സിന്‍സ് 1962’ എന്ന ചിത്രത്തിലൂടെയാണ് സനുഷ വീണ്ടും എത്തുന്നത്. 2016 ൽ റിലീസ് ചെയ്ത ‘ഒരു മുറൈ വന്തു പാർത്തായ’ എന്ന ചിത്രലാമ് സനുഷ അവസാനമായി മലയാള ത്തില്‍ പ്രത്യക്ഷപ്പെട്ടത് . 2019 ൽ നാനിയുടെ ജേഴ്സി എന്ന തെലുങ്ക് ചിത്രത്തില്‍ ഇദ്ദേഹം പ്രധാന വേഷത്തില്‍ എത്തിയിരുന്നു. പിന്നീട് കഴിഞ്ഞ നാല് വർഷമായി സിനിമ രംഗത്ത് സനുഷ സജീവമല്ലായിരുന്നു
കോമഡി ട്രാക്കില്‍ എത്തുന്ന ചിത്രമാണ് ‘ജലധാര പമ്പ് സെറ്റ്: സിന്‍സ് 1962’ സിനിമയിൽ ഉർവശിയുടെ മകളായാണ് സനുഷ എത്തുന്നത്. വിജയരാഘവൻ,ജോണി ആന്റണി, ടി.ജി. രവി,ജയൻ ചേർത്തല,ശിവജി ഗുരുവായൂർ, കലാഭവൻ ഹനീഫ്, സജിൻ, ഹരിലാൽ പി.ആർ., ജോഷി മേടയിൽ, വിഷ്ണു ഗോവിന്ദ്, കോഴിക്കോട് ജയരാജ്,പരമേശ്വരൻ പാലക്കാട്, തങ്കച്ചൻ, അൽത്താഫ്, ജെയ്, രാമു മംഗലപ്പള്ളി, ആദിൽ റിയാസ്ഖാൻ, അഞ്ജലി നായർ, നിഷാ സാരംഗ്, സുജാത തൃശ്ശൂർ, സ്നേഹ ബാബു, നിത ചേർത്തല, ശ്രീരമ്യ തുടങ്ങിയവരാണ് അഭിനേതാക്കള്‍
വണ്ടര്‍ ഫ്രെയിംസ് ഫിലിം ലാന്റിന്റെ ബാനറില്‍ ബൈജു ചെല്ലമ്മ, സാഗര്‍, സംഗീത ശശിധരന്‍, ആര്യ പൃഥ്വിരാജ് എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം സജിത് പുരുഷോത്തമൻ നിര്‍വഹിക്കുന്നു. ലൊക്കേഷൻ പാലക്കാട്. പ്രജിൻ എം.പി., ആഷിഷ് ചിന്നപ്പ എന്നിവർ തിരക്കഥ ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ കഥ സനു കെ. ചന്ദ്രന്റേതാണ്.
സജിത്ത് പുരുഷൻ ഛായാഗ്രഹണവും കൈലാസ് സംഗീതസംവിധാനവും പശ്ചാത്തല സംഗീതവും നിർവഹിക്കുന്നു. എഡിറ്റർ രതിൻ രാധാകൃഷ്ണൻ, ആർട് ദിലീപ് നാഥ്, പ്രൊഡക്‌ഷൻ കൺട്രോളർ ബിജു കെ തോമസ്, മേക്കപ്പ് സിനൂപ് രാജ്, ഗാനരചന ബി.കെ. ഹരിനാരായണൻ, മനു മഞ്ജിത്ത്, കോസ്റ്റ്യൂം അരുൺ മനോഹർ, സൗണ്ട് ഡിസൈൻ ധനുഷ് നായനാർ, ഓഡിയോഗ്രാഫി വിപിൻ നായർ.
ചീഫ് അസ്സോഷ്യേറ്റ് ഡയറക്ടർ രാജേഷ് അടൂർ, കാസ്റ്റിങ് ഡയറക്ടർ ജോഷി മേടയിൽ, വിഎഫ്എക്‌സ് ശബരീഷ് (ലൈവ് ആക്ഷൻ സ്റ്റുഡിയോസ്), പിആർഒ എ.എസ്. ദിനേശ്, ആതിര ദിൽജിത്ത്, ട്രെയിലർ കട്ട് ഫിൻ ജോർജ് വർഗീസ്, സ്റ്റിൽ നൗഷാദ് കണ്ണൂർ, ഡിസൈൻ മാ മി ജോ, ഡിജിറ്റൽ മാർക്കറ്റിങ് അനൂപ് സുന്ദരൻ.
ഒരിക്കലും മറക്കാന്‍ കഴിയാത്ത അനുഭവം; നയന്‍താരയുമായുള്ള അനുഭവം വിവരിച്ച് മാല പാര്‍വതി
മോഹന്‍ലാലിനും കുടുംബത്തിനൊപ്പം രാധിക ശരത് കുമാര്‍ - ചിത്രങ്ങള്‍
മഴയോട് മഴ | Asianet News Live |Malayalam Live News|ഏഷ്യാനെറ്റ് ന്യൂസ് ലൈവ്