രജനിയും ലാലേട്ടനും ഒന്നിച്ച് സിഗരറ്റ് വലിക്കുമോ?; ജയിലര്‍ സൂചനകള്‍

By Web Team  |  First Published Jul 28, 2023, 7:26 AM IST

സൂപ്പര്‍ സ്റ്റാര്‍ രജനികാന്തിന് പുറമേ മോഹന്‍ലാല്‍, ശിവരാജ് കുമാര്‍, ജാക്കി ഷ്രോഫ് തുടങ്ങിയ നീണ്ട താരനിരയുടെ സാന്നിധ്യം ചിത്രത്തെ ആകര്‍ഷകമാക്കും. ഒപ്പം തന്നെ എന്താണ് ജയിലറില്‍ എന്ന ആകാംക്ഷയും വര്‍ദ്ധിപ്പിക്കും. 


ചെന്നൈ: തമിഴ് സിനിമയില്‍ നിലവില്‍ ഏറ്റവുമധികം പ്രീ റിലീസ് ഹൈപ്പ് ഉയര്‍ത്തിയിട്ടുള്ള ചിത്രങ്ങളിലൊന്നാണ് ജയിലര്‍. നെല്‍സണ്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലെ ആദ്യ രണ്ട് ഗാനങ്ങളും വൈറല്‍ ആയിരുന്നു. അനിരുദ്ധ് രവിചന്ദര്‍ ആണ് ചിത്രത്തിന്‍റെ സംഗീത സംവിധായകന്‍. ജയിലറിലെ ഇതുവരെ ഇറങ്ങിയ ഗാനങ്ങള്‍ എല്ലാം തന്നെ വൈറലാണ്. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരൻ നിർമിക്കുന്ന ജയിലർ ഓഗസ്റ്റ് 10നാണ് തിയറ്ററുകളില്‍ എത്തുന്നത്. 

സൂപ്പര്‍ സ്റ്റാര്‍ രജനികാന്തിന് പുറമേ മോഹന്‍ലാല്‍, ശിവരാജ് കുമാര്‍, ജാക്കി ഷ്രോഫ് തുടങ്ങിയ നീണ്ട താരനിരയുടെ സാന്നിധ്യം ചിത്രത്തെ ആകര്‍ഷകമാക്കും. ഒപ്പം തന്നെ എന്താണ് ജയിലറില്‍ എന്ന ആകാംക്ഷയും വര്‍ദ്ധിപ്പിക്കും. നേരത്തെ ഒരു ഓണ്‍ലൈന്‍ ടിക്കറ്റിംഗ് വെബ്സൈറ്റില്‍ ജയിലറിന്‍റെ കഥാസംഗ്രഹം ഇന്ന് പ്രത്യക്ഷപ്പെട്ടിരുന്നു. അത് വ്യാപകമായി സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയും ചെയ്തു. അത് ഇപ്രകാരമായിരുന്നു- ജയിലിലെ മറ്റുള്ളവര്‍ ഒരു പ്രശ്നത്തില്‍ അകപ്പെട്ടിരിക്കുന്ന സമയത്ത് ഒരു സംഘം തങ്ങളുടെ നേതാവിനെ അവിടെനിന്ന് രക്ഷിക്കാന്‍ ശ്രമിക്കുന്നു. ഈ സമയത്ത് അവര്‍ എല്ലാവരെയും തടയാനായി ജയിലര്‍ എത്തുന്നു, എന്നായിരുന്നു സൈറ്റില്‍ പ്രസിദ്ധീകരിക്കപ്പെട്ട കഥാസംഗ്രഹം. 

Latest Videos

ഇത് പിന്നീട് വൈറലായപ്പോള്‍ നീക്കം ചെയ്തിരുന്നു. ഇത്തരം അഭ്യൂഹമാണ് പടത്തിന്‍റെ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് വന്നതിന് പിന്നാലെയും ഉണ്ടാകുന്നത്. കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്‍റെ സെന്‍സര്‍ പൂര്‍ത്തിയായത്. യുഎ സര്‍ട്ടിഫിക്കറ്റാണ് ചിത്രത്തിന് ലഭിച്ചത്. അതിന് പിന്നാലെ ചിത്രത്തില്‍ 11 മാറ്റങ്ങള്‍ സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശിച്ചു. ഇത് സംബന്ധിച്ച സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. 

ചില രംഗങ്ങളില്‍ ഡിസ്ക്ലൈമര്‍ കാണിക്കാനും, വയലന്‍റ് രംഗങ്ങളില്‍ ബ്ലറര്‍ ചെയ്യാനും ഈ നിര്‍ദേശങ്ങള്‍ പറയുന്നു. ഇതിന് പുറമേ ചില സംഭാഷണ ശകലങ്ങള്‍ മ്യൂട്ട് ചെയ്യാനും ആവശ്യപ്പെടുന്നുണ്ട് സെന്‍സര്‍ ബോര്‍ഡ്. ഈ പതിനൊന്ന് നിര്‍ദേശങ്ങള്‍ വച്ചാണ് ഇപ്പോള്‍ ചില അഭ്യൂഹങ്ങള്‍ പരക്കുന്നത്. ഇതില്‍ മ്യൂട്ട് ചെയ്യാന്‍ പറഞ്ഞ സംഭാഷണങ്ങളില്‍ ഒന്ന് ഒരു മോശം മലയാള പദമാണ്. അതിനാല്‍ മോഹന്‍ലാല്‍ മലയാളിയായി തന്നെയാണ് എത്തുന്നത് എന്നാണ് ആരാധകര്‍ പറയുന്നത്. എന്നാല്‍ വിനായകനും ചിത്രത്തിലുണ്ടെന്ന് ചിലര്‍ ഓര്‍മ്മിപ്പിക്കുന്നു.

പതിനൊന്നാമത്തെ നിര്‍ദേശമായി സെന്‍സര്‍ ബോര്‍ഡ് പറയുന്നത്. മുത്തു, മാത്യു, നരസിംഹ എന്നിവരുടെ പുകവലി സീനില്‍ ക്ലോസപ്പ് കുറയ്ക്കുക എന്നാണ് പറയുന്നത്. അതായത് ചില ആരാധകര്‍ മുത്തു എന്നത് രജനികാന്തും, മാത്യു എന്നത് മോഹന്‍ലാലും, നരസിംഹ എന്നത് ശിവരാജ് കുമാറും ആണെന്ന് ഊഹിക്കുന്നു. പിന്നീട് ചിത്രത്തിന്‍റെ ടൈം കോഡും വച്ച് മറ്റ് ചില ക്ലൈമാക്സ് അനുമാനങ്ങളും ഇത് സംബന്ധിച്ച് സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളില്‍ സജീവമാണ്. 

സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരൻ നിർമിക്കുന്ന ജയിലർ ഓഗസ്റ്റ് 10നാണ് തിയറ്ററുകളില്‍ എത്തുന്നത്.  രജനിയുടെ കരിയറിലെ 169-ാം ചിത്രമാണ് ജയിലർ. മുത്തുവേൽ പാണ്ഡ്യൻ എന്ന ജയിലറുടെ വേഷത്തിലാണ് രജനികാന്ത് എത്തുന്നത്. തമന്നയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. വിജയ് നായകനായെത്തിയ ബീസ്റ്റ് എന്ന ചിത്രത്തിന് ശേഷം നെൽസൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ജയിലർ. 

ജയിലറില്‍ 11 മാറ്റങ്ങള്‍ നിര്‍ദേശിച്ച് സെന്‍സര്‍ ബോര്‍ഡ്; ചിത്രത്തിന്‍റെ നീളം രണ്ട് മണിക്കൂറിലേറെ

ഹിറ്റ് ചാര്‍ട്ടില്‍ ഇടംപിടിക്കാന്‍ 'ജൂജൂബി'; 'ജയിലറി'നെ മൂന്നാം ഗാനവും എത്തി

Asianet News Live | ഏഷ്യാനെറ്റ് ന്യൂസ് | Kerala Live TV News

tags
click me!