തീയറ്ററില്‍ തകര്‍ത്തോടി ജയിലറിന് ഇടിവെട്ടിയത് പോലെ ഒരു തിരിച്ചടി.!

By Web Team  |  First Published Sep 1, 2023, 8:03 AM IST

രജനികാന്തിന് കേരളത്തില്‍ പണ്ടുമുതല്‍ക്കേ ആരാധകര്‍ ഉണ്ടെങ്കിലും മോഹന്‍ലാലിന്‍റെ മാത്യു എന്ന അതിഥിവേഷം വന്‍ വിജയമായി. ഓണം റിലീസുകള്‍ക്കിടയിലും ചിത്രം മികച്ച കളക്ഷന്‍ നേടി.


ചെന്നൈ: ഇന്ത്യന്‍ സിനിമയില്‍ തന്നെ സമീപകാലത്തെ ഏറ്റവും വലിയ വിജയമാണ് രജനികാന്ത് നായകനായ ജയിലര്‍. നെല്‍സണ്‍ ദിലീപ് കുമാര്‍ സംവിധാനം ചെയ്ത ചിത്രം സ്വാതന്ത്ര്യദിന വാരാന്ത്യത്തിലാണ് തിയറ്ററുകളിലെത്തിയത്. ബീസ്റ്റ് എന്ന പരാജയചിത്രത്തിന് ശേഷം നെല്‍സണ്‍ ദിലീപ്‍കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രം എന്നതിനാലും രജനികാന്തിന്‍റെ കഴിഞ്ഞ ഏതാനും ചിത്രങ്ങള്‍ വലിയ വിജയങ്ങള്‍ ആയതിനാല്‍ വലിയ പ്രീ റിലീസ് ഹൈപ്പ് ഇല്ലാതെയാണ് ചിത്രം എത്തിയത്. 

മോഹന്‍ലാല്‍, ശിവ രാജ്‍കുമാര്‍, ജാക്കി ഷ്രോഫ് തുടങ്ങിയവരുടെ അതിഥിവേഷങ്ങള്‍ ആയിരുന്നു ആ സാധ്യതയ്ക്കുള്ള ഒരു കാരണം. ചിത്രം വര്‍ക്ക് ആയതിനെത്തുടര്‍ന്ന് വമ്പന്‍ വിജയത്തിലേക്ക് പോവുന്ന കാഴ്ചയാണ് റിലീസ് ചെയ്ത മാര്‍ക്കറ്റുകളിലെയെല്ലാം ബോക്സ് ഓഫീസുകളില്‍ പിന്നീട് ദൃശ്യമായത്. 500 കോടിയിലേറെ കളക്ഷനും 200 കോടിക്ക് അടുത്ത് പ്രൊഫിറ്റും ചിത്രം ഉണ്ടാക്കിയെന്നാണ് വിവരം.

Latest Videos

ഓഗസ്റ്റ് 10 ന് തിയറ്ററുകളിലെത്തിയ ചിത്രത്തിന്‍റെ ആഗോള ഗ്രോസ്, നിര്‍മ്മാതാക്കളായ സണ്‍ പിക്ചേഴ്സ് 25-ാം തീയതി പുറത്തുവിട്ടത് അനുസരിച്ച് 525 കോടിയിലേറെയാണ്. കേരളത്തിലും വന്‍ കളക്ഷനാണ് ജയിലര്‍ നേടിയത്. രജനികാന്തിന് കേരളത്തില്‍ പണ്ടുമുതല്‍ക്കേ ആരാധകര്‍ ഉണ്ടെങ്കിലും മോഹന്‍ലാലിന്‍റെ മാത്യു എന്ന അതിഥിവേഷം വന്‍ വിജയമായി. ഓണം റിലീസുകള്‍ക്കിടയിലും ചിത്രം മികച്ച കളക്ഷന്‍ നേടി.

അതേ സമയം ചിത്രത്തിന് വന്‍ തിരിച്ചടിയാണ് പുതിയ വാര്‍ത്ത. ചിത്രത്തിന്റെ ഒടിടി റിലീസിന് ആഴ്ചകള്‍ മാത്രം ശേഷിക്കേയാണ് പ്രിന്റ് ചോര്‍ന്നിരിക്കുകയാണ്. ഇത് ഇപ്പോള്‍ തീയറ്ററില്‍ ഓടുന്ന ചിത്രത്തിന് വന്‍ തിരിച്ചടിയാകും. ചിത്രത്തിന്‍റെ ഒടിടി റിലീസിനെയും ഇത് ബാധിക്കും. സെപ്തംബര്‍ ആദ്യ വാരത്തില്‍ സണ്‍ നെക്സ്റ്റിലൂടെയും നെറ്റ്ഫ്ലിക്സിലൂടെയും ചിത്രം എത്താനിരിക്കെയാണ് എച്ച്ഡി പ്രിന്‍റ് പുറത്തായത്. ഇതോടെ വന്‍ തുക മുടക്കിയ നെറ്റ്ഫ്ലിക്സിനും വലിയ തിരിച്ചടിയാണ്.

പ്രധാനമായും ടെലഗ്രാം വഴിയാണ് ജയിലര്‍ എച്ച്ഡി പ്രിന്‍റ് പ്രചരിക്കുന്നത് എന്നാണ് വിവരം. സണ്‍ പിക്ചേര്‍സാണ് ജയിലറിന്‍റെ നിര്‍മ്മാതാക്കള്‍. 

ആര്‍സിബി ജേഴ്സില്‍ പണി കിട്ടി 500 കോടി നേടിയ ജയിലര്‍; ഒടുവില്‍‌ 'മാറ്റം വരുത്തി' തലയൂരി.!

Asianet News Live

tags
click me!