ഒടിടിയില്‍ വീണ്ടും തരം​ഗം തീര്‍ക്കാന്‍ സൈജു കുറുപ്പ്; 'ജയ് മഹേന്ദ്രന്‍' സ്ട്രീമിംഗ് ആരംഭിച്ചു

By Web Team  |  First Published Oct 10, 2024, 10:03 PM IST

സോണി ലിവിന്‍റെ മലയാളത്തിലെ ആദ്യ വെബ് സിരീസ്. ശ്രീകാന്ത് മോഹനാണ് സംവിധാനം


സൈജു കുറുപ്പ് നായകനായ ഭരതനാട്യം എന്ന ചിത്രം സമീപകാലത്ത് ഒടിടിയില്‍ വലിയ പ്രേക്ഷകപ്രീതി നേടിയിരുന്നു. ഇപ്പോഴിതാ അതിന് തുടര്‍ച്ചയായി അദ്ദേഹം ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഒരു വെബ് സിരീസും ഒടിടിയില്‍ പ്രദര്‍ശനം ആരംഭിച്ചിരിക്കുകയാണ്. ജയ് മഹേന്ദ്രന്‍ എന്ന വെബ് സിരീസ് ആണ് സ്ട്രീമിംഗ് ആരംഭിച്ചിരിക്കുന്നത്. സോണി ലിവിലാണ് സിരീസ് എത്തിയിരിക്കുന്നത്. സോണി ലിവിന്‍റെ മലയാളത്തിലുള്ള ആദ്യ വെബ് സിരീസുമാണ് ജയ് മഹേന്ദ്രന്‍. 

ഫസ്റ്റ് പ്രിന്റ് സ്റ്റുഡിയോസ് നിർമ്മിച്ച് ശ്രീകാന്ത് മോഹൻ സംവിധാനം ചെയ്തിരിക്കുന്ന സിരീസ് ആണ് ഇത്. വളരെ വ്യത്യസ്‍തമായ ഇതിവൃത്തത്തോടെയും അവതരണരീതിയോടെയുമാണ് ചിരിക്ക് പ്രാധാന്യമുള്ള സിരീസ് എത്തിയിരിക്കുന്നത്. രാഷ്ട്രീയ സ്വാധീനവും കൗശലവും കൊണ്ട് തനിക്കാവശ്യമുള്ള എന്തും സാധിച്ചെടുക്കാൻ മിടുക്കുള്ള താലൂക്ക് ഓഫീസർ മഹേന്ദ്രനെയാണ് സൈജു കുറുപ്പ് അവതരിപ്പിക്കുന്നത്. എന്നാൽ രാഷ്ട്രീയ തന്ത്രങ്ങളുടെ ഇരയായി മഹേന്ദ്രനും മാറുന്നു. അതോടെ അയാൾക്ക് തന്റെ ഓഫീസിലുണ്ടായിരുന്ന അധികാരവും സ്വാതന്ത്ര്യവും നഷ്‍ടമാകുന്നു. അയാളുടെ ആശയങ്ങളും ചിന്താഗതിയുമെല്ലാം ചോദ്യം ചെയ്യപ്പെടുന്നു. 

Latest Videos

undefined

സ്വന്തം ജോലി സംരക്ഷിക്കാനും കൈമോശം വന്ന സൽപ്പേര് വീണ്ടെടുക്കാനും മഹേന്ദ്രൻ വല്ലാതെ കഷ്‍ടപ്പെടുന്നു. വേണ്ടിവന്നാൽ അതിന് സിസ്റ്റത്തെ മുഴുവൻ അട്ടിമറിക്കാനും അയാൾ തയ്യാറാകും. ഇതില്‍ മഹീന്ദ്രന്‍ വിജയിക്കുമോ തോല്‍ക്കുമോ എന്നതാണ് സീരീസ് പറയുന്നത്. ദേശീയ, സംസ്ഥാന പുരസ്‌കാരങ്ങൾ നേടിയിട്ടുള്ള സംവിധായകന്‍ രാഹുൽ റിജി നായരാണ് 'ജയ് മഹേന്ദ്രന്‍' കഥയെഴുതി നിർമ്മിച്ചിരിക്കുന്നത്. സൈജു കുറുപ്പ്, സുഹാസിനി മണിരത്നം, മിയ, സുരേഷ് കൃഷ്ണ, മാമുക്കോയ, ബാലചന്ദ്രൻ ചുള്ളിക്കാട്, വിഷ്ണു ഗോവിന്ദൻ, സിദ്ധാർഥ ശിവ എന്നിവർക്കൊപ്പം രാഹുൽ റിജി നായരും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ALSO READ : സാം സി എസിന്‍റെ സം​ഗീതം; 'തെക്ക് വടക്കി'ലെ വീഡിയോ സോംഗ് എത്തി

click me!