'ആവേശ'ത്തിന് പിന്നാലെ 'ജയ് ഗണേഷും' ഒടിടിയിലേക്ക്; ഔദ്യോഗിക പ്രഖ്യാപനം

By Web Team  |  First Published May 10, 2024, 1:37 PM IST

ഏപ്രില്‍ 11 ന് തിയറ്ററുകളിലെത്തിയ ചിത്രം


പുതിയ മലയാള സിനിമകളുടെ ഒടിടി റിലീസിനായി ഇപ്പോള്‍ കാത്തിരിക്കുന്നത് മലയാളികള്‍ മാത്രമല്ല, മറിച്ച് ഇന്ത്യ മുഴുവനുമുള്ള സിനിമാപ്രേമികളാണ്. തിയറ്ററില്‍ വലിയ വിജയം നേടിയ ഫഹദ് ഫാസില്‍ ചിത്രം ആവേശത്തിന്‍റെ ഒടിടി റിലീസ് കഴിഞ്ഞ ദിവസമായിരുന്നു. സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയാണ് ഒടിടി റിലീസിന് ശേഷം സംഭവിച്ചിരിക്കുന്നത്. വിഷു റിലീസ് ആയി തിയറ്ററുകളിലെത്തിയ ചിത്രമായിരുന്നു ആവേശം. ആവേശത്തിനൊപ്പം വിഷുവിന് തിയറ്ററിലെത്തിയ ചിത്രമായിരുന്നു രഞ്ജിത്ത് ശങ്കറിന്‍റെ സംവിധാനത്തില്‍ ഉണ്ണി മുകുന്ദന്‍ നായകനായ ജയ് ഗണേഷ്. ഇപ്പോഴിതാ ഈ ചിത്രവും ഒടിയിലേക്ക് എത്തുകയാണ്.

ഏപ്രില്‍ 11 ന് തിയറ്ററുകളിലെത്തിയ ചിത്രമാണിത്. മനോരമ മാക്സിലൂടെയാണ് ചിത്രം സ്ട്രീമിംഗ് നടത്തുക. എന്നാല്‍ റിലീസ് തീയതി ഇനിയും പ്രഖ്യാപിച്ചിട്ടില്ല. മഹിമ നമ്പ്യാരാണ് ചിത്രത്തിലെ നായിക. ഒരിടവേളയ്ക്ക് ശേഷം ജോമോളും ചിത്രത്തില്‍ ഒരു ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഹരീഷ് പേരടി, അശോകൻ, രവീന്ദ്ര വിജയ്, നന്ദു തുടങ്ങിയവരാണ് മറ്റ് പ്രമുഖ താരങ്ങൾ. ഡ്രീംസ് ആന്‍ഡ് ബിയോണ്ട്, ഉണ്ണിമുകുന്ദൻ ഫിലിംസ് എന്നീ ബാനറുകളില്‍ രഞ്ജിത്ത് ശങ്കർ, ഉണ്ണിമുകുന്ദൻ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ചന്ദ്രു ശെൽവരാജ് നിർവ്വഹിക്കുന്നു. 

Latest Videos

എഡിറ്റിംഗ് ഹരീഷ് പ്രതാപ്, സംഗീതം ശങ്കർ ശർമ്മ, സൗണ്ട് ഡിസൈൻ തപസ് നായ്ക്, പ്രൊഡക്ഷൻ കൺട്രോളർ സജീവ് ചന്തിരൂർ, പ്രൊഡക്ഷൻ ഡിസൈനർ സൂരജ് കുറവിലങ്ങാട്, മേക്കപ്പ് റോണക്സ് സേവ്യർ, കോസ്റ്റ്യൂംസ് വിപിൻ ദാസ്, സ്റ്റിൽസ് നവീൻ മുരളി, ഡിസൈൻസ് ആന്റണി സ്റ്റീഫൻ, അസോസിയേറ്റ് ഡയറക്ടർ അനൂപ് മോഹൻ എസ്, ഡിഐ ലിജു പ്രഭാകർ, വിഎഫ്എക്സ് ഡിടിഎം, പ്രൊമോഷൻ കൺസൽട്ടന്റ് വിപിൻ കുമാർ, ടെൻ ജി മീഡിയ, പി ആർ ഒ- എ എസ് ദിനേശ്.

ALSO READ : ദുല്‍ഖറിന് പകരം? 'തഗ് ലൈഫി'ല്‍ കമല്‍ ഹാസനൊപ്പമെത്തുന്ന ആ താരം ആരെന്ന് പ്രഖ്യാപിച്ച് മണി രത്നം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

click me!