നിര്‍മ്മാണം പാ രഞ്ജിത്ത്; ഉര്‍വശിയുടെ 'ജെ ബേബി' തിയറ്ററുകളിലേക്ക്

By Web Team  |  First Published Mar 1, 2024, 1:22 AM IST

വനിതാ ദിനത്തിൽ തിയറ്ററുകളിലേക്ക്


പാ രഞ്ജിത്തിന്റെ നിർമ്മാണത്തിൽ ഉർവശി, ദിനേശ്, മാരൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ജെ ബേബി മാർച്ച് 8ന് വനിതാ ദിനത്തിൽ തിയറ്ററുകളിലേക്കെത്തും. ഉർവശിയുടെ ഗംഭീര പ്രകടനം കൊണ്ട് ശ്രദ്ധേയമാണ് ചിത്രത്തിന്റേതായി പുറത്തിറങ്ങിയ ട്രെയ്ലറും ടീസറും ഗാനങ്ങളും. 

പാ രഞ്ജിത്തിന്റെ നീലം പ്രൊഡക്ഷൻസ് ഇതുവരെ നിർമിച്ച സിനിമകൾ ഒക്കെയും സാമൂഹിക പ്രസക്തിയുള്ള ചിത്രങ്ങളായിരുന്നു. എന്നാല്‍ കുടുംബ ബന്ധങ്ങള്‍ക്കും ഹാസ്യത്തിനും പ്രാധാന്യം നൽകി ഒരുക്കിയ ചിത്രമാണ് ജെ ബേബി. ചിത്രത്തിന്റെ പ്രത്യേക പ്രദർശനം ചെന്നൈയിൽ സിനിമാ പ്രവർത്തകർക്കായി നടത്തിയിരുന്നു.സിനിമ കണ്ടവരെല്ലാം അഭിനേതാക്കളെയും അണിയറപ്രവർത്തകരേയും നിർമ്മാതാക്കളെയും അഭിനന്ദിച്ചിരുന്നു. 

Latest Videos

പ്രേക്ഷകനെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന ചിത്രമാണ് ജെ ബേബി. സിനിമ കാണാൻ തിയറ്ററിൽ വരുന്നവർ നിർബന്ധമായും അമ്മമാരെയും കൂടെ കൂട്ടണം. അതുപോലെ എല്ലാത്തരം പ്രേക്ഷകർക്കും വേണ്ടി ഞങ്ങൾ ഒരുക്കിയ സിനിമയാണിതെന്ന് സംവിധായകൻ സുരേഷ് മാരി പറയുന്നു. ശക്തി ഫിലിം ഫാക്ടറിയാണ് ജെ ബേബി റിലീസ് ചെയ്യുന്നത്. പി ആർ ഒ പ്രതീഷ് ശേഖർ.

ALSO READ : 'അത് കമല്‍ ഹാസന്‍റെ പേര് പറഞ്ഞതുകൊണ്ടല്ല'; മഞ്ഞുമ്മല്‍ ബോയ്‍സ് പ്രിയസിനിമയെന്ന് 'ഉലകനായകന്‍': വീഡിയോ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

tags
click me!