'അവര്‍ അന്ന് എന്നെ നോക്കി ചിരിച്ചു, ഇന്ന് വളരെ ഉയരങ്ങളിൽ എത്തിയിരിക്കുന്നു, അവർ മറുപടി പറഞ്ഞെ മതിയാവൂ'

By Web Team  |  First Published Jul 13, 2024, 9:42 PM IST

പുതിയ പ്രൊജക്റ്റ്‌ ഏതാണ് എന്ന ചോദ്യത്തിന് പിന്നാലെ അറിയിക്കും എന്ന മറുപടി മാത്രമാണ് നടൻ നൽകുന്നത്. കൂടുതൽ അറിയാനായി കാത്തിരിക്കുന്നുവെന്നാണ് ആരാധകരുടെ കമന്റ്.


കൊച്ചി: ഏറെ ആരാധകരുള്ള പരമ്പരയാണ് മിഴിരണ്ടിലും. കുറഞ്ഞ സമയം കൊണ്ട് തന്നെ ധാരാളം പ്രേക്ഷകരെ സ്വന്തമാക്കാൻ ഈ പരമ്പരയ്ക്ക് കഴിഞ്ഞിട്ടുണ്ട്. അടുത്തിടെയാണ് ഈ സീരിയലിലെ നായകൻ മാറിയത്. സഞ്ജു എന്ന കഥാപാത്രം ചെയ്യുന്നത് സൽമാൻ ഉൽ ഫാരീസായിരുന്നു. എന്നാൽ കഥാപാത്രത്തിൽ നിന്നും തന്നെ മാറ്റിയതായി സൽമാൻ പറഞ്ഞിരുന്നു.

ഇപ്പോഴിതാ തന്നെ നോക്കി ചിരിച്ചവർക്ക് മറുപടി നൽകിയിരിക്കുകയാണ് താരം. കിടിലൻ ചിത്രങ്ങൾക്കൊപ്പം പങ്കുവെച്ച ക്യാപ്‌ഷനാണ് ആരാധകരെ ഏറ്റവും സന്തോഷിപ്പിച്ചത്. "അന്ന് അവരെന്നെ എളുപ്പത്തിൽ പുറത്താക്കി എന്നെ നോക്കി ചിരിച്ചു, ഇന്ന് അവൻ വളരെ ഉയരങ്ങളിൽ എത്തിയിരിക്കുന്നു... അവരുടെ പ്രവർത്തിക്ക് അവർ മറുപടി പറഞ്ഞെ മതിയാവു" എന്നാണ് സൽമാൻ ചേർത്തത്.

Latest Videos

പിന്നാലെ നിരവധി കമന്റുകളാണ് താരത്തിന് എത്തിയത്. സീരിയലിലെ നായിക മേഘ മഹേഷ്‌ അടക്കം നടന് അഭിനന്ദനങ്ങൾ അറിയിച്ചെത്തി. എന്നാൽ എന്താണ് കാര്യമെന്ന് താരം വ്യക്തമാക്കിയില്ല. പുതിയ പ്രൊജക്റ്റ്‌ ഏതാണ് എന്ന ചോദ്യത്തിന് പിന്നാലെ അറിയിക്കും എന്ന മറുപടി മാത്രമാണ് നടൻ നൽകുന്നത്. കൂടുതൽ അറിയാനായി കാത്തിരിക്കുന്നുവെന്നാണ് ആരാധകരുടെ കമന്റ്.

മറ്റൊരു സീരിയലിൽ അവസരം ലഭിച്ചതിനാൽ ആണ് സഞ്ജു പിന്മാറുന്നത് എന്ന തരത്തിലാണ് റിപ്പോർട്ടുകൾ വന്നത്. എന്നാൽ അങ്ങനെയല്ല കാര്യങ്ങൾ എന്ന് സൽമാൻ വ്യക്തമാക്കിയിരുന്നു. മുൻ സഞ്ജുവിന്റെ വിശദീകരണം എന്ന് പറഞ്ഞാണ് സൽമാൻ ഇൻസ്റ്റ​ഗ്രാം ലൈവിൽ എത്തിയത്. 

സീരിയലിൽ നിന്ന് താൻ പിന്മാറിയതല്ല തന്നെ മാറ്റിയതാണ് എന്നാണ് സൽമാൻ പറഞ്ഞത്. സ‍ഞ്ജു തനിക്കത്രയും ഹൃദയത്തോട് ചേർന്നുനിൽക്കുന്ന കഥാപാത്രമാണ്. അത്രയും ഇമോഷണലോടെയും ഇഷ്ടത്തോടെയുമാണ് താൻ ആ സീരിയൽ ചെയ്യുന്നതെന്നും മാറ്റുന്ന കാര്യം തന്നെ ഒന്ന് അറിയിക്കുക പോലും ചെയ്തില്ല എന്നതാണ് ഏറെ വേദനിപ്പിച്ചതെന്നും താരം പറഞ്ഞിരുന്നു.

വീണ്ടും നൂറുകോടി അടിക്കുമോ ഈ കൂട്ടുകെട്ട്; നസ്‌ലെൻ -ഗിരീഷ് എ ഡി ചിത്രം 'ഐ ആം കാതലൻ' വരുന്നു

പ്രണയം വെളിപ്പെടുത്തി അര്‍ജ്യു; കാമുകിയും സോഷ്യല്‍ മീഡിയ താരം, വൈറലായി 'കോള്‍ മീ ഷാസാമിന്‍റെ' വീഡിയോ

click me!