മസ്കിന്റെ പോസ്റ്റിന് പ്രതികരണവുമായി നിരവധി പേരാണ് ഇതിനോടകം രംഗത്ത് വന്നത്. പലസ്തീനികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുള്ള പോസ്റ്റുകളൊന്നും ഇതുവരെ കണ്ടില്ലല്ലോ എന്നാണ് മാധ്യമ പ്രവർത്തകനായ റോബർട്ട് കാർട്ടർ ചോദിച്ചിരിക്കുന്നത്.
ന്യൂയോര്‍ക്ക്: ഇസ്രയേൽ - പാലസ്തീൻ വിഷയത്തിൽ പ്രതികരണവുമായി ശതകോടീശ്വരനും ടെസ്‍ല സ്ഥാപകനുമായ എലോൺ മസ്ക് മസ്ക്. ഇസ്രായേലിലെ അവസ്ഥ ഏറെ ദുഃഖിപ്പിക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. “ഇസ്രായേലിൽ സംഭവിക്കുന്നത് കാണുമ്പോൾ ദുഃഖം തോന്നുന്നു. ഒരു ദിവസം അവിടെ സമാധാനമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു” എന്നും അദ്ദേഹം എക്‌സിൽ കുറിച്ചു. അടുത്തിടെയാണ് ഇസ്രായേൽ പ്രധാനമന്ത്രിയായ ബെഞ്ചമിൻ നെതന്യാഹുവുമായി മസ്ക് കൂടിക്കാഴ്ച നടത്തിയത്.
മസ്കിന്റെ പോസ്റ്റിന് പ്രതികരണവുമായി നിരവധി പേരാണ് ഇതിനോടകം രംഗത്ത് വന്നത്. പലസ്തീനികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുള്ള പോസ്റ്റുകളൊന്നും ഇതുവരെ കണ്ടില്ലല്ലോ എന്നാണ് മാധ്യമ പ്രവർത്തകനായ റോബർട്ട് കാർട്ടർ ചോദിച്ചിരിക്കുന്നത്. ‘അധിനിവേശക്കാരോട് മാത്രം സഹതാപം എന്നതാണോ എക്സിന്റെ പുതിയ മുദ്രാവാക്യമെന്നും’ അദ്ദേഹം ചോദിച്ചിട്ടുണ്ട്. എന്ന് അധിനിവേശം അവസാനിപ്പിക്കുന്നോ, അന്ന് അവിടെ സമാധാനമുണ്ടാകുമെന്നാണ് ആസിഫ് ഖാൻ എന്നയാൾ കുറിച്ചിരിക്കുന്നത്.
ഹമാസിന്റെ ആക്രമണത്തിൽ ഇസ്രായേലിൽ 250 ലധികം പേരാണ് കൊല്ലപ്പെട്ടിരിക്കുന്നത്. 50 വർഷം മുമ്പ് നടന്ന യോങ്കിപ്പൂർ യുദ്ധമായിരുന്നു രാജ്യം നേരിട്ട വൻ തിരിച്ചടി. പതിറ്റാണ്ടുകളായി പലസ്തീനികൾക്കെതിരെ ഇസ്രായേൽ നടത്തുന്ന അതിക്രമങ്ങൾക്കും മസ്ജിദുൽ അഖ്സക്കു നേരെയുള്ള കൈയേറ്റ ശ്രമങ്ങൾക്കുമുള്ള മറുപടിയാണ് ഈ മിന്നലാക്രമണമെന്ന് ഹമാസ് നേരത്തെ വ്യക്തമാക്കിയിരുന്നു. നഷ്ടപ്പെട്ട ജീവനുകൾക്ക് പകരം വീട്ടുമെന്നാണ് ഇസ്രയേൽ പറയുന്നത്. ഇസ്രായേലിന്റെ തിരിച്ചടിയിൽ ഗസ്സയിൽ 230 പേരോളം കൊല്ലപ്പെട്ടിരുന്നു. 1500ലേറെ ആളുകൾക്ക് പരിക്കുണ്ട്.
ഇതിനിടെ ഇസ്രയേൽ - പലസ്തീൻ സംഘർഷം ഏറ്റെടുത്ത് സൈബർ ലോകവും രംഗത്തുണ്ട്. റഷ്യൻ ഹാക്കർമാരും ഇസ്രയേൽ വിരുദ്ധ രാജ്യങ്ങളിലെ ഹാക്കർമാരും ചേർന്നാണ് ഇസ്രയേലിന് എതിരെ ആക്രമണം നടത്തുന്നത്. ഇസ്രയേലിന്റെ സർക്കാർ വെബ് സൈറ്റുകൾ മുതൽ സുപ്രധാന വ്യോമ പ്രതിരോധ സംവിധാനമായ അയേൺ ഡോം വരെ സൈബർ ആക്രമണത്തിന് ഇരയാക്കി കഴിഞ്ഞു. ഇതിനു പിന്നാലെ ഹമാസിന്റെ വെബ്സൈറ്റുകൾക്ക് നേരെ ഇന്ത്യൻ ഹാക്കർമാരും രംഗത്തെത്തിയെന്ന് സൂചനയുണ്ട്.
ആമിർ ഖാന്‍റെ പുതിയ ചിത്രം ' സിതാരെ സമീൻ പർ': താരേ സമീൻ പറുമായി ബന്ധമുണ്ടെന്ന് ആമിര്‍.!
വാട്ട്സ്ആപ്പ് ഉപയോക്താക്കള്‍ക്ക് സന്തോഷ വാര്‍ത്ത; സംഭവം 'പിന്‍' ചെയ്യാം.!