'പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ'; ഇന്ദ്രജിത് ചിത്രത്തിൽ അഭിനയിക്കാന്‍ അവസരം

By Web Team  |  First Published May 9, 2019, 6:53 PM IST

22 മുതല്‍ 27 വരെ വയസുള്ള യുവതികള്‍ക്കും 35 മുതല്‍ 60 വരെ വയസുള്ള പുരുഷന്‍മാര്‍ക്കുമാകും അവസരം


കൊച്ചി: പൃഥ്വിരാജ് സംവിധാനം ചെയ്ത മോഹൻലാൽ ചിത്രം 'ലൂസിഫറി'ലെ ഗോവർധൻ എന്ന പ്രേക്ഷക പ്രശംസ നേടിയ കഥാപാത്രത്തിന് ശേഷം ഇന്ദ്രജിത്ത് സുകുമാരൻ ശക്തമായൊരു കഥാപാത്രവുമായി വീണ്ടുമെത്തുന്നു. ഇത്തവണ നായക വേഷത്തിലാണെത്തുന്നത്.

'പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ' എന്ന് പേരിട്ട ചിത്രം ശംഭു പുരുഷോത്തമനാണ് സംവിധാനം ചെയ്യുന്നത്. ഒരു സാമൂഹ്യ ആക്ഷേപ ചിത്രമായിട്ടാണ് ചിത്രം ഒരുക്കുന്നത്. ചിത്രത്തിന്‍റെ പോസ്റ്റര്‍ ഡിസൈനിങ് വളരെ വേറിട്ട രീതിയിലാണ്. ശ്രിന്ദ, അനുമോൾ , സൈജു കുറുപ്പ് എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നുണ്ട്.

Latest Videos

സ്‌പൈര്‍ പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ സഞ്ജു എസ് ഉണ്ണിത്താനാണ് പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ നിര്‍മിക്കുന്നത്. മെയ് അവസാന വാരത്തോടെ ഷൂട്ടിങ് ആരംഭിക്കുന്ന ചിത്രത്തിലേക്കായി അഭിനേതാക്കളെ തേടുകയാണ് അണിയറപ്രവർത്തകർ. 22 മുതല്‍ 27 വരെ വയസുള്ള യുവതികള്‍ക്കും 35 മുതല്‍ 60 വരെ വയസുള്ള പുരുഷന്‍മാര്‍ക്കുമാകും അവസരം.

click me!