തീയറ്ററില്‍ പൊട്ടിയിട്ടും ഇന്ത്യന്‍ 2വിന്‍റെ കഷ്ടകാലം തീരുന്നില്ല: ഇനി കോടതിയും കയറേണ്ടി വരുമോ, പുതിയ കുരുക്ക്

By Web Team  |  First Published Aug 30, 2024, 7:18 PM IST

ഇന്ത്യൻ 2 ഒടിടി റിലീസുമായി ബന്ധപ്പെട്ട് സ്ട്രീമിംഗ് ടൈംലൈൻ ലംഘിച്ചുവെന്ന് ആരോപിച്ച് വക്കീൽ നോട്ടീസ്.


ദില്ലി: കമൽഹാസൻ ചിത്രം ഇന്ത്യൻ 2 ബോക്സോഫീസില്‍ വന്‍ പരാജയമാണ് നേരിട്ടത് ഇതിന് പിന്നാലെ ചിത്രം ഇപ്പോള്‍ നിയമ കുരുക്കിലേക്ക് പോവുകയാണ്. ഇന്ത്യൻ 2 ഒടിടി റിലീസുമായി ബന്ധപ്പെട്ട് സ്ട്രീമിംഗ് ടൈംലൈൻ ലംഘിച്ചുവെന്ന് ആരോപിച്ച് മൾട്ടിപ്ലക്സ് അസോസിയേഷൻ ഓഫ് ഇന്ത്യ സിനിമയുടെ അണിയറക്കാര്‍ക്ക് വക്കീൽ നോട്ടീസ് അയച്ചതായി പിങ്ക്വില്ല റിപ്പോർട്ട് ചെയ്യുന്നു. ചിത്രം ജൂലൈ 12നാണ് റിലീസായത്. തുടർന്ന് ഒരു മാസം തികയും മുന്‍പേ ഓഗസ്റ്റ് 9 ന് ഒടിടിയിലും എത്തി.  

എട്ട് ആഴ്ചയായിരുന്നു ഒടിടി വിന്‍റോയായി നേരത്തെ കരാറില്‍ എത്തിയിരുന്നത്. ഇത് ഇന്ത്യന്‍ 2 നിര്‍മ്മാതാക്കള്‍ ലംഘിച്ചുവെന്നാണ് മൾട്ടിപ്ലക്‌സ് അസോസിയേഷൻ ഓഫ് ഇന്ത്യ ആരോപിക്കുന്നത്. 
ഹിന്ദി സിനിമകൾ അവയുടെ തിയേറ്റർ റിലീസുകളും OTT റിലീസുകളും തമ്മിൽ എട്ട് ആഴ്‌ചത്തെ ഇടവേള പാലിക്കണമെന്ന് മാർഗനിർദേശം നൽകിയിട്ടുണ്ട്. 

Latest Videos

ഈ നിയമം അനുസരിക്കാത്ത നിർമ്മാതാക്കൾക്ക് പിവിആര്‍, സിനിപോളീസ് പോലുള്ള പ്രധാന ദേശീയ മൾട്ടിപ്ലക്‌സ് ശൃംഖലകളിൽ റിലീസ് നഷ്‌ടപ്പെടും എന്നാണ് വ്യവസ്ഥ. ഇന്ത്യൻ 2 ടീം ഈ നിബന്ധനകൾ ആദ്യം അംഗീകരിച്ചാണ് മൾട്ടിപ്ലെക്സുകളിൽ സിനിമയുടെ പ്രദർശനത്തിന് എത്തിച്ചത്. എന്നാല്‍ റിലീസിന് ശേഷം ഇത് മറന്നുവെന്നാണ് ആരോപണം. 

200 കോടിയോളം ചിലവാക്കിയെടുത്ത കമല്‍ഹാസാന്‍ നായകനായ ഇന്ത്യന്‍ 2 150 കോടിയോളം നേടിയെങ്കിലും ബോക്സോഫീസിലും ആരാധകര്‍ക്കും നിരാശയാണ് സമ്മാനിച്ചത്. 

കമല്‍ഹാസൻ നായകനായി 1996ല്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രം 'ഇന്ത്യൻ വൻ ഹിറ്റായി മാറിയിരുന്നു. ഇന്ത്യൻ 2 എത്തിയപ്പോഴും സിനിമയുടെ സംവിധാനം എസ് ഷങ്കറായിരുന്നു. ഛായാഗ്രാഹണം രവി വര്‍മ്മയാണ് നിര്‍വഹിച്ചിരിക്കുന്നത്. നടൻ സിദ്ധാര്‍ഥ് ഒരു പ്രധാനപ്പെട്ട കഥാപാത്രമായി എത്തുമ്പോള്‍ എസ് ജെ സൂര്യ, വിവേക്, സാക്കിര്‍ ഹുസൈൻ, ജയപ്രകാശ്, ജഗൻ, ഡെല്‍ഹി ഗണേഷ്, സമുദ്രക്കനി, നിഴല്‍ഗള്‍ രവി, ജോര്‍ജ് മര്യൻ, വിനോദ് സാഗര്‍, ബെനെഡിക്റ്റ് ഗാരെറ്റ്, പ്രിയ ഭവാനി ശങ്കര്‍, രാകുല്‍ പ്രീത് സിംഗ്, ബ്രഹ്‍മാനന്ദൻ, ബോബി സിൻഹ തുടങ്ങിയവരും അഭിനയിച്ചിട്ടുണ്ട്. അനിരുദ്ധായിരുന്നു ചിത്രത്തിന്‍റെ സംഗീതം. 

'ഏത് മോശം സമയത്താണോ ഈ പരിപാടിക്ക് ഇറങ്ങിയത്': ഒടിടി ഇറങ്ങിയ ഇന്ത്യന്‍ 2വിന് ട്രോള്‍ മഴ !

ചീനട്രോഫി: ധ്യാൻ ശ്രീനിവാസൻ ചിത്രം റിലീസ് ചെയ്ത് എട്ടുമാസത്തിന് ശേഷം ഒടിടിയിൽ

click me!