ഐഎഫ്എഫ്കെ 2024: വിജയത്തിന്‍റെ ഘടകങ്ങള്‍ വിലയിരുത്തി പ്രേം കുമാര്‍

By Remya Ram  |  First Published Dec 19, 2024, 11:48 AM IST

29-ാമത് കേരള രാജ്യാന്തര ചലച്ചിത്രോത്സവം വിജയകരമായി പരിസമാപ്തിയിലേക്ക്. ചലച്ചിത്ര അക്കാദമി അദ്ധ്യക്ഷന്‍ പ്രേം കുമാര്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് മേളയുടെ വിജയ ഘടകങ്ങളെ കുറിച്ച് സംസാരിക്കുന്നു. 


29മത് കേരള രാജ്യാന്തര ചലച്ചിത്രോത്സവം അതിന്‍റെ അവസാന ദിവസത്തിലേക്ക് കടക്കുമ്പോള്‍ ഈ മേളയുടെ വിജയഘടകങ്ങളെ വിലയിരുത്തുകയാണ് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് ചലച്ചിത്ര അക്കാദമി അദ്ധ്യക്ഷന്‍ പ്രേം കുമാര്‍

മേള നന്നായി, ഇത് കൂട്ടായ്മയുടെ വിജയം

Latest Videos

undefined

ഐഎഫ്എഫ്കെ 2024 മികച്ച അഭിപ്രായമാണ് നേടുന്നത്. മേളയില്‍ പ്രദര്‍ശിപ്പിച്ച ചിത്രങ്ങള്‍ ആയാലും, സംഘാടനത്തിലായാലും പരാതികള്‍ കുറച്ച് മേള മുന്നോട്ട് കൊണ്ടുപോകാന്‍ സാധിച്ചിട്ടുണ്ട്. മേളയിലെ ചിത്രങ്ങളുടെ നിലവാരം സംബന്ധിച്ച് നല്ല അഭിപ്രായങ്ങളാണ് ലഭിച്ചിരിക്കുന്നത്. ഇത് ആരെങ്കിലും ഒരാളുടെ ഒറ്റയ്ക്ക് നടത്തുന്ന ശ്രമം അല്ല. ഐഎഫ്എഫ്കെ ലോക മേളയായി ശ്രദ്ധിക്കപ്പെടണം എന്ന് ആഗ്രഹിക്കുന്ന വലിയ സംഘം തന്നെയുണ്ട്. സര്‍ക്കാറിന്‍റെ മുഖ്യമന്ത്രിയുടെയും സംസ്കാരിക വകുപ്പ് മന്ത്രിയുടെയും അടക്കം മേല്‍നോട്ടം ഇതിനുണ്ട്. സര്‍ക്കാറിന്‍റെ സംസ്കാരിക നയത്തിന്‍റെ കൂടി പ്രതിഫലനമാണിത്. സംസ്കാരിക മന്ത്രി മുന്നോട്ടുവച്ച നിര്‍ദേശങ്ങള്‍ പലതും നടപ്പിലാക്കാന്‍ സാധിച്ചിട്ടുണ്ട്. 

അത് പോലെ തന്നെ ചലച്ചിത്ര അക്കാദമി സെക്രട്ടറി അജോയ് അടക്കം 29 വര്‍ഷത്തോളമായി ഈ മേള നടത്തിപ്പുമായി ബന്ധപ്പെട്ട ചലച്ചിത്ര അക്കാദമിക്ക് ഒരു ടീം തന്നെയുണ്ട്. അവരുടെ പ്രവര്‍ത്തനം എടുത്ത് പറയേണ്ടതാണ്. ഒരു ഡയറക്ടര്‍മാരെയും ഫിനാന്‍സ് അടക്കം എല്ലാം വിഭാഗങ്ങള്‍ക്കും അവകാശപ്പെട്ടതാണ് ഈ ചലച്ചിത്ര മേളയുടെ വിജയം. 

സിനിമയാണ് താരം 

ഇത്തവണ വലിയ താര സാന്നിധ്യങ്ങളിലേക്ക് ഈ മേള വലുതായി കടന്നിട്ടില്ല. ഇവിടെ സിനിമയാണ് താരം. നമ്മൾ അവതരിപ്പിക്കുന്ന നല്ല സിനിമകൾ, പുരസ്കാരങ്ങളുടെ സുതാര്യത, ജൂറി... ഇതെല്ലാമാണ് ഇത്തവണത്തെ പ്രത്യേകത. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിലും, സാമ്പത്തിക പരാധീനതകളുടെ ഇടയ്ക്കുമാണ് ഈ ഫെസ്റ്റിവൽ നടക്കുന്നത്. ഗോവയിലെയൊക്കെ ഫിലിം ഫെസ്റ്റിവൽ നടത്തുന്നതിന്റെ ബഡ്ജറ്റ് ഇല്ല നമുക്ക്.എങ്കിൽ പോലും ഇവിടെ നമ്മൾ അവതരിപ്പിക്കുന്ന സിനിമകളെ കുറിച്ചും പുരസ്കാരങ്ങളെ കുറിച്ചുമെല്ലാം വലിയ അഭിപ്രായം വന്നിട്ടുണ്ട്. അതൊരു വലിയ കാര്യമാണ്,നിസ്സാരമായി കാണാൻ കഴിയില്ല. അഭിമാനർഹമാണ്.

സ്ത്രീ പങ്കാളിത്തം 

 തീർച്ചയായും ഒരു സ്ത്രീ പങ്കാളിത്തം ഇത്തവണത്തെ ഐഎഫ്എഫ്കെയിൽ ലക്ഷ്യം വെച്ചിരുന്നു. ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്കാരം, സ്പിരിറ്റ് ഓഫ് സിനിമ പുരസ്കാരം ഇതെല്ലാം സ്ത്രീകൾക്കാണ്.നമ്മുടെ ജോലി ചെയർപേഴ്സൺ ഒരു വനിതാ ക്യാമറ വുമൺ ആണ്. ഷബാന ആസ്മിയ നമ്മൾ ആദരിച്ചു, 80 - കളിൽ നിറഞ്ഞുനിന്നു നടിമാരെ നമ്മൾ ആദരിച്ചു... അത്തരത്തിൽ സ്ത്രീകളോട് ഐക്യദാർഢ്യം പ്രകടിപ്പിക്കുന്ന ഒരു മേളയായാണ് ഇത് വിഭാവനം ചെയ്തിട്ടുള്ളത്. 

സിനിമയോടൊപ്പം സിനിബ്ലഡും 

സിനിമ ഒരു വലിയ സാംസ്കാരിക പ്രവർത്തനമാണ്. മനുഷ്യന്റെ ഏറ്റവും വലിയ സംസ്കാരം ഞാൻ വിശ്വസിക്കുന്നത് സ്നേഹമാണ്. ഈ മേള ഒന്നുകൂടി അർത്ഥവത്താവണമെങ്കിൽ സമൂഹത്തോട് ഒരു പ്രതിബദ്ധത കാണിക്കണം. രക്തധാനം വഴി സമൂഹത്തോട് യുവാക്കൾ വലിയൊരു കാര്യമാണ് ചെയ്യുന്നത്. അത് മഹാദാനമാണ്. സിനി ബ്ലഡിന്റെ രണ്ട് ഘട്ടമായി നല്ല പ്രതികരണമാണ് ഉണ്ടായത്. ഒരുപാട് യുവാക്കൾ കടന്നുവന്നു.

പൊലീസിന്റെ ആപ്പും, ആര്‍സിസിയും, തൈക്കാട് ആശുപത്രിയിലെ ബ്ലഡ്‌ ബാങ്കുമായി സഹകരിച്ചുമൊക്കെയാണ് ഇത് നടത്തുന്നത്. വരും വർഷങ്ങളിൽ ഇത് വലിയ പ്രചാരം നേടും. സമൂഹത്തോട് പ്രതിബദ്ധതയുള്ള, നന്മയുള്ള ഒന്നു കൂടിയായി ഈ മേള മാറുകയാണ്.

കയ്യടി അർഹിക്കുന്ന കേരള ശുചിത്വമിഷന്റെ ക്യാമ്പയിൻ 

ഐഎഫ്എഫ്കെ മേള ഇത്ര വൃത്തിയായും മനോഹരമായും പോകുന്നത് ഈ സഹോദരിമാരുടെ പ്രയത്നം കൊണ്ടാണ്. അവർ രാവിലെ മുതൽ രാത്രി വരെ കഷ്ടപ്പെടുന്നത് കൊണ്ടാണ്. ഒരുപാട് ജനങ്ങൾ വരുന്ന ഒരു മേളയാണിത്. ആ സഹോദരിമാർ  ആത്മാർത്ഥമായി ജോലി ചെയ്യുന്നത് കൊണ്ടാണ് ഇവിടെല്ലാം നീറ്റ് ആൻഡ് ക്ലീൻ ആയിരിക്കുന്നത്.

സീനിയർ സിറ്റിസൺസിന് അർഹിക്കുന്ന പരിഗണന 

ഒരുപാട് ആലോചിച്ചാണ് 70,30 എന്നീ വിഭാഗങ്ങളിലാക്കി റിസർവേഷൻ ഫിക്സ് ചെയ്തത്. അതിനെ അനുകൂലിച്ചും പ്രതികൂലിച്ചും പറയുന്നവരുണ്ട്.  പിന്നെ ഇതൊരു മേളയാണ്, പരാതികൾ സ്വാഭാവികം. പക്ഷേ സീനിയർ സിറ്റിസൺസിന് അർഹിക്കുന്ന പരിഗണന ഈ മേളം നൽകും. കാരണം എല്ലാവരും നാളെ സീനിയർ സിറ്റിസൺസ് ആകേണ്ടവരാണ്. അതോടൊപ്പം ഭിന്നശേഷിക്കാർക്കും അർഹിക്കുന്ന പരിഗണന ഈ മേള നൽകും. അവർക്ക് വേണ്ട ആവശ്യങ്ങളെല്ലാം നിറവേറ്റി, കൃത്യമായ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടാണ് ഈ മേള ഇപ്പോൾ പോകുന്നത്.

ചലച്ചിത്രമേളക്ക് മാനവികതയുടെ മുഖം കൂടി; പ്രേംകുമാറിന്റെ മനസിലുദിച്ച 'സിനിബ്ലഡ്'

ലോകത്തിലെ ഏറ്റവും മികച്ച രാജ്യാന്തര ചലച്ചിത്രമേളയായി ഐഎഫ്എഫ്‌കെ മാറും: പ്രേംകുമാർ

click me!