ബിഗ് ബോസിന്‍റെ സീസണ്‍ 6 പുരോഗമിക്കുകയാണ്
സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് നടി സാധിക വേണുഗോപാല്‍. മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്കും സിനിമാ പ്രേക്ഷകര്‍ക്കും ഒരുപോലെ പരിചിത. ആരെയും കൂസാതെയുള്ള സാധികയുടെ സംസാര രീതി പലപ്പോഴും ശ്രദ്ധ നേടാറുണ്ട്. അഭിമുഖങ്ങളില്‍ എന്തും തുറന്നു പറയുന്നത് കണ്ട് പലരും വിലക്കിയിട്ടുണ്ടെന്നും സാധിക പറഞ്ഞിട്ടുണ്ട്.
ഇപ്പോഴിതാ സീരിയൽ ടുഡേ യുട്യൂബ് ചാനലിന് സാധിക നൽകിയ അഭിമുഖം ഏറ്റെടുക്കുകയാണ് ആരാധകർ. 2010 ലാണ് സാധികയുടെ ആദ്യ സിനിമ പുറത്തിറങ്ങുന്നത്. സിനിമ അഭിനയം തനിക്ക് പറ്റിയതല്ലെന്നാണ് അമ്മ ആദ്യം പറഞ്ഞത്. എന്നാൽ വളർച്ചയ്ക്ക് അനുസരിച്ച് അതുമായി അഡ്ജസ്റ്റഡ് ആയെന്ന് താരം പറയുന്നു. 22-ാമത്തെ വയസിലാണ് സിനിമയിലേക്ക് വരുന്നത്. അപ്പോൾ മുതൽ ചെയ്തതെല്ലാം പ്രായത്തിലും വളർച്ചയുള്ള വേഷങ്ങളാണെന്നും താരം പറയുന്നുണ്ട്.
ബിഗ്‌ബോസ് കാണാറുണ്ടോയെന്ന ചോദ്യത്തിന് ഇല്ല എന്നാണ് സാധിക നൽകിയ മറുപടി. "ബിഗ്‌ബോസിൽ വിളിച്ചിട്ടുണ്ട്. പോകാത്തതാണ്. പൊതുവെ ആളുകൾ പറയാറുണ്ട് അവിടെ ചെന്നാൽ നമ്മുടെ സ്വഭാവം മാറുമെന്ന്, അങ്ങനൊരു പേടി കൊണ്ടല്ല. ഇടയ്ക്ക് കൊവിഡ് കഴിഞ്ഞ സമയത്ത് പോകുന്നതിനെക്കുറിച്ച് ആലോചിരുന്നു. ഇത്രയും നാൾ അടച്ചു വീട്ടിലിരുന്നു. ബിഗ്‌ബോസിൽ പോയാൽ ഫോൺ കൂടി കട്ട് ചെയ്യാം, കാശ് ഇങ്ങോട്ടും കിട്ടും, ആ രീതിക്ക് ഒന്ന് ചിന്തിച്ചിരുന്നു.
അവിടെ ചെന്ന് ആളുകൾ എന്നെ എങ്ങനെ കാണുമെന്ന പേടിയെനിക്കില്ല, കാരണം എന്റെ ദേഷ്യമെല്ലാം പലപ്പോഴായി ആളുകൾ കണ്ടിട്ടുണ്ട്. അതിൽ ഇനി മാറ്റം വരാനില്ല, പക്ഷേ പോകില്ല" എന്നാണ് താരം പറയുന്നത്. തനിക്കെതിരെ വരുന്ന മോശം കമന്റുകളെപ്പറ്റിയും താരം പറയുന്നുണ്ട്. എന്താണ് കാര്യമെന്ന് പോലും അറിയാതെയാണ് പലരും കമന്റ് ചെയ്യുന്നതെന്നും ആദ്യമൊക്കെ അത് പ്രശ്നമായിരുന്നെങ്കിൽ ഇപ്പോഴത് ശീലമായെന്നും സാധിക പറയുന്നു.
ALSO READ : ടിക്കറ്റ് ടു ഫിനാലെ ആറാം ടാസ്‍കിലെ വിജയിയെ പ്രഖ്യാപിച്ച് ബിഗ് ബോസ്