നാഗ ചൈതന്യ ഡേറ്റിംഗിലാണെന്ന വാര്‍ത്തയിലെ പ്രതികരണമാണ് സാമന്ത നിഷേധിച്ചത്.
തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയ താരങ്ങളില്‍ ഒരാളാണ് സാമന്ത. സാമന്തയും നാഗ ചൈതന്യയും വേര്‍പിരിഞ്ഞത് വലിയ വാര്‍ത്തയായി മാറിയിരുന്നു. നടി ശോഭിത ധുലിപാലയുമായി നാഗ ചൈതന്യ ഡേറ്റിംഗിലാണന്ന അഭ്യുഹങ്ങളില്‍ സാമന്ത പ്രതികരണവുമായി രംഗത്ത് എത്തിയെന്ന് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‍തിരുന്നു. ഇപ്പോഴിതാ ഇത്തരം വാര്‍ത്തകള്‍ക്കെതിരെ രംഗത്ത് എത്തിയിരിക്കുകയാണ് സാമന്ത.
ആരെങ്കിലും ആരോടെങ്കിലും ബന്ധത്തിലാകുന്നത് എന്നെ ബാധിക്കുന്ന കാര്യമല്ല. ആ പെണ്‍കുട്ടിയെങ്കിലും സന്തോഷവതിയായി ഇരിക്കട്ടേ എന്നും സാമന്ത പറഞ്ഞതായിട്ടായിരുന്നു വാര്‍ത്ത. എന്നാല്‍ അങ്ങനെ താൻ പറഞ്ഞിട്ടില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് സാമന്ത. ഒരിക്കലും അങ്ങനെ താൻ പറഞ്ഞിട്ടില്ലെന്ന് ട്വിറ്ററിലൂടെയാണ് സാമന്ത വ്യക്തമാക്കിയിരിക്കുന്നത്.
I never said this!! https://t.co/z3k2sTDqu7
— Samantha (@Samanthaprabhu2)
'ശാകുന്തളം' എന്ന സിനിമയാണ് സാമന്തയുടേതായി ഉടൻ പ്രദര്‍ശനത്തിനെത്താനുള്ളത്. കാളിദാസന്റെ 'അഭിജഞാന ശാകുന്തളം' ആസ്‍പദമാക്കിയുള്ള സിനിമയില്‍ സാമന്ത 'ശകുന്തള'യാകുമ്പോള്‍ 'ദുഷ്യന്തനാ'കട്ടെ മലയാളത്തിന്റെ യുവ താരം ദേവ് മോഹനാണ്. ഗുണശേഖര്‍ ആണ് ചിത്രത്തിന്റെ സംവിധാനം. ഏപ്രില്‍ 14നാണ് ചിത്രം റിലീസ് ചെയ്യുക.
വിജയ് ദേവെരകൊണ്ടയുടെ നായികയായി തെലുങ്കിലും ഒരു പ്രധാന പ്രൊജക്റ്റ് സാമന്തയുടേതായിട്ടുണ്ട്. ശിവ നിര്‍വാണ സംവിധാനം ചെയ്‍ത 'ഖുഷി' എന്ന ചിത്രമാണ് സാമന്തയുടേതായി ചിത്രീകരിക്കാനുള്ളത്. 'ഖുഷി' എന്ന ചിത്രത്തിന്റെ തിരക്കഥയും ശിവ നിര്‍വാണയുടേത് തന്നെ. സാമന്തയ്‍ക്ക് ഏറെ പ്രതീക്ഷയുള്ള ചിത്രമാണ് ഇത്. ജയറാമും വിജയ് ദേവെരകൊണ്ടയ്‍ക്കൊപ്പം പ്രധാന കഥാപാത്രമായി എത്തുന്നു. സച്ചിൻ ഖെഡേക്കര്‍, മുരളി ശര്‍മ, വെണ്ണെല കിഷോര്‍, രാഹുല്‍ രാമകൃഷ്‍ണ, ശ്രീകാന്ത് അയ്യങ്കാര്‍ തുടങ്ങിയവരും ചിത്രത്തില്‍ വേഷമിടുന്നു. 'ഹൃദയം' എന്ന ചിത്രത്തിലൂടെ പ്രിയങ്കരനായി മാറിയ ഹിഷാം അബ്‍ദുല്‍ വഹാബാണ് സംഗീത സംവിധാനം. ഹിഷാം അബ്‍ദുള്‍ വഹാബ് ആദ്യമായി സംഗീത സംവിധാനം നിര്‍വഹിക്കുന്ന തെലുങ്ക് ചിത്രവുമാണ് ഇത്.
Read More: ഇത് റെക്കോര്‍ഡ്! ഓവര്‍സീസ് റൈറ്റ്സില്‍ 'ലിയോ' നേടിയ തുക