'കമ്പിത്തിരിയും മത്താപ്പുമായി ഞാൻ ആഘോഷിക്കുന്നു', ഫോട്ടോയുമായി അഭയ ഹിരണ്‍മയി

By Web Team  |  First Published Jul 19, 2023, 11:33 AM IST

ലാത്തിരികളും പൂത്തിരികളുംകൊണ്ട് ജീവിതം ആഘോഷിക്കാൻ താൻ ആഗ്രഹിക്കുന്നു എന്നാണ് അഭയ ഹിരണ്‍മയി കുറിച്ചിരിക്കുന്നത്.



അഭയ ഹിരണ്‍മയി പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയാണ്. അഭയ ഹിരണ്‍മയി സാമൂഹ്യ മാധ്യമത്തിലും സജീവമായി ഇടപെടാറുള്ള ഒരു ഗായികയാണ്. ഗായിക അഭയ ഹിരണ്‍മയി പങ്കുവയ്‍ക്കുന്ന ഫോട്ടോകള്‍ തരംഗമാകാറുണ്ട്. ഇപ്പോഴിതാ അഭയ ഹിരണ്‍മയിയുടെ കുറിപ്പാണ് ഓണ്‍ലൈനില്‍ ശ്രദ്ധയാകര്‍ഷിക്കുന്നത്.

ലാത്തിരികളും പൂത്തിരികളുംകൊണ്ട് ജീവിതം ആഘോഷിക്കാൻ താൻ ആഗ്രഹിക്കുന്നു എന്നാണ് അഭയ ഹിരണ്‍മയി സാമൂഹ്യ മാധ്യമത്തില്‍ എഴുതിയിരിക്കുന്നത്. കമ്പിത്തിരിയും മത്താപ്പുമായാണ് എന്റെ ആഘോഷമെന്നും എഴുതിയിരിക്കുകയാണ് അഭയ ഹിരണ്‍മയി. അലങ്കാര ദീപങ്ങള്‍ക്ക് നടുവിലുള്ള തന്റെ ഫോട്ടോയും അഭയ ഹിരണ്‍മയി പങ്കുവെച്ചിട്ടുണ്ട്. എന്തായാലും ഗായിക അഭയ ഹിരണ്‍മയിയുടെ ഫോട്ടോ വൻ ഹിറ്റായി മാറിയിരിക്കുകയാണ്.

Latest Videos

'നാക്കു പെന്റ നാക്കു ടാക്ക'യെന്ന ചിത്രത്തില്‍ ഒരു ഗാനം ആലപിച്ചുകൊണ്ടാണ് അഭയ ഹിരണ്‍മയി പിന്നണി ഗായികയാകുന്നത്.  ഗോപി സുന്ദര്‍ ആയിരുന്നു സംഗീത സംവിധാനം നിര്‍വഹിച്ചത്. 'വിശ്വാസം, അതല്ലേ എല്ലാം', 'മല്ലി മല്ലി ഇഡി റാണി റോജു', 'ടു കണ്‍ട്രീസ്', 'ജെയിംസ് ആൻഡ് ആലീസ്', 'സത്യ', 'ഗൂഢാലോചന', 'ജോഷ്വ' തുടങ്ങി നിരവധി സിനിമകള്‍ക്കായി അഭയ ഹിരണ്‍മയി ഗാനം ആലപിച്ചിട്ടിട്ടുണ്ട്. ഗോപി സുന്ദറായിരുന്നു ഇവയുടെ സംഗീത സംവിധാനം നിര്‍വഹിച്ചത്.

ഗോപി സുന്ദര്‍ തന്നെ സംഗീത സംവിധാനം നിര്‍വഹിച്ച 'ഖല്‍ബില്‍ തേനൊഴുകണ കോയിക്കോട്' എന്ന ഗാനമാണ് അഭയ ഹിരണ്‍മയിയെ പ്രശസ്‍തയാക്കുന്നത്.  നിരവധി ആല്‍ബങ്ങളിലും അഭയ പാടിയിട്ടുണ്ട്. ഗായിക അഭയ ഹിരണ്‍മയി ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ പങ്കുവെച്ചും ശ്രദ്ധയാകര്‍ഷിക്കാറുണ്ട്. അഭയ ഹിരണ്‍മയിയുടെ ഫാഷൻ സെൻസ് ഫോട്ടോകളില്‍ പ്രകടമാകാറുമുണ്ട്. ഗോപി സുന്ദറുമായി പ്രണയത്തിലായ കാലത്ത് വാര്‍ത്തകളില്‍ നിറഞ്ഞുനിന്നു അഭയ. ഇരുവരും ഒമ്പത് വര്‍ഷത്തോളം പ്രണയത്തിലായിരുന്നു. ബ്രേക്ക് അപ്പായത് കഴിഞ്ഞ വര്‍ഷമാണ്.

Read More: 'സുന്ദരിക്കൊരു സുന്ദരി', നടി അഞ്ജലിയുടെ കുഞ്ഞിന്‌റെ പേര് കേട്ട് അമ്പരപ്പോടെ ആരാധകര്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

click me!