
കൊച്ചി: തനിക്കെതിരെ വന്ന ചില മാധ്യമങ്ങളില്‍ പ്രചാരണങ്ങള്‍ നടക്കുന്നതിനെതിരെ ശക്തമായി പ്രതികരിച്ച് നടി പ്രായാഗ മാർട്ടിൻ. അസത്യവും അടിസ്ഥാനരഹിതവുമായ ആരോപണങ്ങളുമായി തന്റെ പേരില്‍ ചില മാധ്യമങ്ങൾ നടത്തുന്നത് എന്നാണ് നടി ആരോപിക്കുന്നത്. ഇന്‍സ്റ്റഗ്രാമില്‍ ഇട്ട നീണ്ട കുറിപ്പിലാണ് താരം തന്‍റെ പ്രതികരണം നടത്തിയത്.
തെറ്റായ ഇത്തരം ആരോപണങ്ങൾ അശ്രദ്ധയാലോ, അറിവോടെയോ, നിയന്ത്രണമില്ലാതെ പ്രചരിപ്പിക്കപ്പെടുന്ന സാഹചര്യത്തിൽ ഇത്തരത്തില്‍ ശക്തമായി പ്രതികരിക്കാൻ തീരുമാനിച്ചതെന്നും കുറിപ്പില്‍ പ്രായാഗ മാർട്ടിൻ വ്യക്തമാക്കുന്നു.
കുറിപ്പിന്‍റെ പൂര്‍ണ്ണരൂപം
ചില മാധ്യമങ്ങൾ എന്‍റെ പേരിൽ അസത്യവും അടിസ്ഥാനരഹിതവുമായ ചില ആരോപണങ്ങൾ നടത്തുന്നതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ഇത്തരം ആരോപണങ്ങൾ, മാധ്യമങ്ങളുടെ അശ്രദ്ധയാലോ അറിവോടെയോ അല്ലാതെയോ നിയന്ത്രണമില്ലാതെ പ്രചരിപ്പിക്കപ്പെടുന്ന സാഹചര്യത്തിൽ ഞാൻ അതിനെതിരെ ശക്തമായി പ്രതികരിക്കാൻ തീരുമാനിച്ചിരിക്കുന്നു.
എന്നെക്കുറിച്ച് അസത്യങ്ങൾ പ്രചരിപ്പിക്കുന്നത് കണ്ടു നിൽക്കുന്നത് വിഷമമാണ്. അപകീർത്തികരവുമായതും വസ്‌തുതാപരമായി അടിസ്ഥമില്ലാത്തതും എന്നെ ദോഷകരമായി ബാധിക്കുന്നതുമായ വ്യാജവാര്‍ത്തകള്‍ ഉത്തരവാദിത്വം ഇല്ലാതെ പ്രചരിപ്പിക്കുന്നത് മാന്യതയില്ലായ്മയാണ്. ഇത്തരം സംഭവങ്ങള്‍ മാധ്യമങ്ങളുടെ വിശ്വാസ്യതയെ ഗുരുതരമായി ബാധിക്കും.
എന്നെ പറ്റി അസത്യ പ്രചാരണങ്ങള്‍ ഇനിയും അവഗണിക്കാന്‍ സാധിക്കില്ല. എന്‍റെ പ്രഫഷണല്‍ ജീവിതത്തിലുടനീളം മാന്യതയും ഉത്തരവാദിത്വവും സത്യസന്ധതയും പുലര്‍ത്തിയിട്ടുണ്ട്. പ്രിയപ്പെട്ട ജനങ്ങളുടെയും അഭ്യുദയകാംക്ഷികളുടെയും സുഹൃത്തുകളുടെയും കുടുംബാംഗങ്ങളുടെയും സ്നേഹത്തിലും വിശ്വാസത്തിലും പിന്തുണയിലും നന്ദി. അസത്യ പ്രചാരണത്തിനെതിരെ ഞാന്‍ മുന്നോട്ട് പോവുകയാണ് - പ്രയാഗ റോസ് മാര്‍ട്ടിന്‍ എന്ന പേരില്‍ പ്രസിദ്ധീകരിച്ച കുറിപ്പില്‍ പ്രയാഗ പറയുന്നു.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ