പുഷ്പ 2 ഇറങ്ങും മുന്‍പ് വന്‍ അപ്ഡേറ്റ് 'പുഷ്പ 3' വരുമോ; ആലോചനകള്‍ ഇങ്ങനെ.!

By Web Team  |  First Published Feb 8, 2024, 8:51 AM IST

ഫഹദ് ഫാസിൽ, രശ്മിക മന്ദാന എന്നിവർ അഭിനയിക്കുന്നു ചിത്രം ഈ വര്‍ഷം ഇന്ത്യന്‍ ബോക്സോഫീസ് കാത്തിരിക്കുന്ന വന്‍ ചിത്രങ്ങളില്‍ ഒന്നാണ്. 


ഹൈദരാബാദ്: സുകുമാർ സംവിധാനം ചെയ്ത് മൈത്രി മൂവി മേക്കേഴ്‌സ് നിർമ്മിച്ച പുഷ്പ വന്‍ ബോക്സോഫീസ് വിജയമായിരുന്നു. ഇതിന് പിന്നാലെ  പുഷ്പ 2 ദ റൂൾ 2024 ഓഗസ്റ്റ് 15-ന് പുറത്തിറങ്ങും. അല്ലു അർജുൻ, ഫഹദ് ഫാസിൽ, രശ്മിക മന്ദാന എന്നിവർ അഭിനയിക്കുന്നു ചിത്രം ഈ വര്‍ഷം ഇന്ത്യന്‍ ബോക്സോഫീസ് കാത്തിരിക്കുന്ന വന്‍ ചിത്രങ്ങളില്‍ ഒന്നാണ്. 

നിശ്ചയിച്ച തീയതിയിൽ പുഷ്പ 2 റിലീസ് ചെയ്തേക്കില്ല എന്ന ഊഹാപോഹങ്ങൾ അടുത്തിടെ പരന്നിരുന്നു. എന്നാൽ എല്ലാ അഭ്യൂഹങ്ങളും തള്ളിയ പുഷ്പ ടീം നിശ്ചിത തീയതിയിൽ ചിത്രം റിലീസ് ചെയ്യുകയുള്ളൂവെന്ന് വ്യക്തമാക്കി.

Latest Videos

അതിനിടെയാണ് പുതിയൊരു അപ്ഡേറ്റ് എത്തിയിരിക്കുന്നത്. സംവിധായകന്‍ സുകുമാര്‍ പുഷ്പ 3യെക്കുറിച്ച് ആലോചിക്കുന്നു എന്നാണ് ടോളിവുഡ്  സോഷ്യൽ മീഡിയ പേജുകളിലെ പുതിയ സംസാരം. ആദ്യ ഭാഗത്തിന് പുഷ്പ 3യെക്കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

പുഷ്പ 3 റോറ്  എന്നാണ് മൂന്നാം പാര്‍ട്ടിന് പേരിട്ടിരിക്കുന്നത് എന്ന അഭ്യൂഹമാണ് ഇപ്പോള്‍ വൈറലാകുന്നത്. എന്നാല്‍ രണ്ടാം ഭാഗത്തിന്‍റെ ബോക്സോഫീസ് പ്രതികരണത്തിന് അനുസരിച്ചായിരിക്കും അടുത്ത ഭാഗത്തിന്‍റെ പ്രഖ്യാപനം ഉണ്ടാകുക എന്നാണ് വിവരം.

ഈ സമയത്ത്, 'പുഷ്പ 2' നിശ്ചയിച്ച തീയതിയില്‍ റിലീസ് നടത്താന്‍ സുകുമാറിൻ്റെയും ബണ്ണിയുടെയും ടീം പരമാവധി ശ്രമിക്കുകയാണ്. അതിനാല്‍ പുഷ്പ 3 ആലോചനയില്‍ ഉണ്ടെങ്കിലും മറ്റ് അപ്ഡേറ്റുകള്‍ പിന്നീടായിരിക്കും എന്നാണ് ഇതുമായി ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് തെലുങ്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

പുഷ്പ ആദ്യ ഭാ​ഗം രാജ്യമെമ്പാടും ചർച്ചയാക്കപ്പെടുകയും സിനിമയിലെ അഭിനയത്തിന് അല്ലുവിന് നാഷണൽ അവാർഡ് ലഭിക്കുകയും ചെയ്തിരുന്നു. അല്ലു അർജുനൊപ്പം ഫഹദ് ഫാസിലും പ്രധാന വേഷത്തിൽ എത്തിയ ചിത്രം മലയാളികളും ഏറ്റെടുത്തിരുന്നു. 

വമ്പന്‍ മേയ്ക്കോവര്‍ നടത്തി മാളവിക കൃഷ്ണദാസ്; പക്ഷെ അമ്മയ്ക്ക് ഇഷ്ടമായില്ല - വീഡിയോ വൈറല്‍.!

'സിനിമയില്‍ രക്ഷിച്ചപോലെ നാട് രക്ഷിക്കാം എന്ന് കരുതരുത്' അരവിന്ദ് സ്വാമിയുടെ വാക്കുകള്‍ വിജയിക്കുള്ള ഉപദേശമോ?

​​​​​​​Asianet News Live
 

click me!