സ്വവര്‍ഗാനുരാഗം പ്രമേയമാക്കുന്ന ചിത്രം
സിനിമകളുടെ തെരഞ്ഞെടുപ്പില്‍ സമീപകാല മലയാള സിനിമയില്‍ മമ്മൂട്ടിയോളം വിസ്മയിപ്പിച്ചുകൊണ്ടിരിക്കുന്ന ഒരു താരമില്ല. താരമൂല്യത്തിന് ചേരുന്ന റോളുകളേക്കാള്‍ തന്നിലെ അഭിനേതാവിനെ തൃപ്തിപ്പെടുത്തുന്ന വേഷങ്ങളാണ് അദ്ദേഹം അടുത്തിടെ കൂടുതലും പകര്‍ന്നാടിയത്. കഴിഞ്ഞ രണ്ട് വര്‍ഷങ്ങളായി അത്തരം ചിത്രങ്ങളുടെ എണ്ണം കൂടുതലായിരുന്നു. മമ്മൂട്ടി കമ്പനി എന്ന സ്വന്തം നിര്‍മ്മാണ കമ്പനിയിലൂടെ പുറത്തിറക്കിയ ചിത്രങ്ങളൊക്കെയും പരീക്ഷണ സ്വഭാവം ഉള്ളവയായിരുന്നു. അക്കൂട്ടത്തിലെ ഏറ്റവും ഒടുവിലത്തെ റിലീസ് കാതല്‍: ദി കോറിന്‍റെ ഒടിടി റിലീസ് കഴിഞ്ഞ രാത്രിയിലായിരുന്നു. തിയറ്ററുകളില്‍ കൈയടി നേടിയ ചിത്രത്തിന് ഒടിടിയിലും മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്. മലയാളികളല്ലാത്ത പ്രേക്ഷകരും ചിത്രത്തെ പ്രശംസിച്ചുകൊണ്ട് രംഗത്തെത്തുന്നുണ്ട്.
സ്വവര്‍ഗാനുരാഗം പ്രമേയമാക്കുന്ന ചിത്രത്തില്‍ സ്വവര്‍ഗാനുരാഗിയായ മാത്യു ദേവസി എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. ഇത്തരത്തിലുള്ള പ്രമേയങ്ങള്‍ എന്തുകൊണ്ട് മലയാള സിനിമയില്‍ നിന്ന് മാത്രം വരുന്നു എന്നാണ് ഒടിടി റിലീസിന് ശേഷമെത്തിയ ചില എക്സ് പോസ്റ്റുകള്‍. തമിഴ് സിനിമയില്‍ ഇത്തരം കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ സാധ്യത കമല്‍ ഹാസന്‍ മാത്രമാണെന്നും എന്നാല്‍ അദ്ദേഹവും ഇപ്പോള്‍ വാണിജ്യ ചിത്രങ്ങളുടെ പിന്നാലെയാണെന്നുമാണ് ഒരു തമിഴ് സിനിമാപ്രേമിയുടെ പോസ്റ്റ്. കോടിക്കിലുക്കവും മോശം നിലവാരവുമുള്ള ചിത്രങ്ങളുടെ സ്ഥാനത്ത് ഇത്തരം ചിത്രങ്ങളാണ് അദ്ദേഹം ചെയ്യേണ്ടതെന്നും അദ്ദേഹം കുറിക്കുന്നു. മമ്മൂട്ടിയുടെ പ്രകടനത്തിനും നിറയെ കൈയടികളുണ്ട്. ചില രംഗങ്ങളുടെ വീഡിയോ അടക്കമാണ് ട്വിറ്ററില്‍ കാതല്‍ ചര്‍ച്ച ചെയ്യപ്പെടുന്നത്. കാതല്‍ ദി കോര്‍ എന്ന ഹാഷ് ടാഗും ഒടിടി റിലീസിനു പിന്നാലെ എക്സില്‍ ട്രെന്‍ഡിംഗ് ആണ്.
Whatta Scene & Perf ❤️
pic.twitter.com/ZTws55wOsw
👌
eppadi chetans mattum evalo controversial ana subject ah kooda left hand la deal panranganu therlaye pic.twitter.com/VVtPLoiYhB
u are the best ❤️
Very bold film , Tamil cinema la Intha matri padam vara chance illa only sir did,kamal sir pls again concentrate good cinema like mammukka.pls don’t join with commercial koopai heros
We don’t want 600cr crap movies pic.twitter.com/5QivizV0OT
Watched yday. What a hard hitting movie! Loved the way they've portrayed gay-straight relationships in a sensitive & mature way, w/o any homophobic references even if it's just for the story.
And this scene broke me. Mammootty is unparalleled. 💙💙 pic.twitter.com/JJY9QSIsI4
😱👏
Mammooka - The way he chose the script & this Character ❤️👌👌. Cheta Cheta dhan ya 💥💥 pic.twitter.com/GSwHVguJIl
the real super star. What a honest and brilliant performance. This is heroism of the highest kind. To face the world and to come clean is heroism.
Art can handle any sensitive subject with grace. what a film.
ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ ഉള്‍പ്പെടെയുള്ള ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ ജിയോ ബേബി മമ്മൂട്ടിയെ നായകനാക്കി ഒരുക്കുന്ന ചിത്രമെന്ന നിലയില്‍ വലിയ പ്രീ റിലീസ് ശ്രദ്ധ നേടിയ ചിത്രമായിരുന്നു ഇത്. ഒരു മമ്മൂട്ടി ചിത്രത്തില്‍ ജ്യോതിക നായികയായി എത്തുന്നതിന്‍റെ പേരിലും ചിത്രം റിലീസിന് മുന്‍പ് ചര്‍ച്ചയായിരുന്നു. എന്നാല്‍ ചിത്രത്തിന്‍റെ പ്രമേയം എത്തരത്തില്‍ സ്വീകരിക്കപ്പെടുമെന്ന് അണിയറക്കാര്‍ക്ക് ആശങ്കയുണ്ടായിരുന്നു. എന്നാല്‍ അത്തരം ആശങ്കകളെ കാറ്റില്‍ പറത്തി ചിത്രം ബോക്സ് ഓഫീസിലും മികച്ച പ്രകടനം നടത്തി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം