ടൈഗര്‍ 3യില്‍ വലിയൊരു സസ്പെന്‍സ് ഒളിപ്പിച്ചിട്ടുണ്ട്: വെളിപ്പെടുത്തല്‍.!

By Web Team  |  First Published Nov 4, 2023, 1:14 PM IST

നവംബർ 12നായിരിക്കും  ടൈഗർ 3 തിയേറ്ററുകളിൽ റിലീസ് ചെയ്യുക.കനത്ത ആക്ഷനാണ് ചിത്രത്തില്‍ എന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന. 


മുംബൈ: യാഷ് രാജ് ഫിലിംസിന്‍റെ സ്പൈ യൂണിവേഴ്സിലെ, പഠാന് ശേഷമുള്ള ചിത്രം റിലീസാകാനുള്ള ചിത്രമാണ് സല്‍മാന്‍ ഖാന്‍ നായകനാവുന്ന ടൈഗര്‍ 3. ഇപ്പോള്‍ ചിത്രത്തിന്‍റെ ട്രെയിലര്‍ അടുത്തിടെ പുറത്തിറങ്ങിയിരുന്നു. പഠാന് ശേഷം ബോളിവുഡിലെ ഏറ്റവും വലിയ പ്രൊഡക്ഷന്‍ കമ്പനിയായ യാഷ് രാജ് അടുത്ത 1000 കോടി പ്രതീക്ഷിക്കുന്ന ചിത്രമാണ് ടൈഗര്‍ 3. ഇപ്പോള്‍ ചിത്രത്തെക്കുറിച്ചുള്ള ഒരു സര്‍പ്രൈസ് വാര്‍ത്തയാണ് പുറത്തുവന്നിരിക്കുന്നത്. 

ചില ബോളിവുഡ് വൃത്തങ്ങളെ ഉദ്ധരിച്ച് വെറൈറ്റി റിപ്പോര്‍ട്ട് ചെയ്യുന്നത്.  "വൈആര്‍എഫ് സ്പൈ യൂണിവേഴ്സിലെ സൂപ്പർ സ്പൈമാരെ ഒന്നിപ്പിക്കുന്ന ലിങ്കായിരിക്കും ടൈഗര്‍ 3 ആദിത്യ ചോപ്ര അതിനുള്ള എല്ലാം തയ്യാറാക്കിയിട്ടുണ്ട് ടൈഗര്‍ 3യില്‍  ഇത് ആരും പ്രതീക്ഷിക്കാത്ത ട്വിസ്റ്റായിരിക്കും,  പഠാനൊപ്പം കബീറും 'ടൈഗർ 3' യിൽ പ്രത്യക്ഷപ്പെടും. 'ടൈഗർ 3' യിൽ  എങ്ങനെയാണ് കബീറിനെ അവതരിപ്പിക്കുക എന്നത് വലിയ സസ്പെന്‍സാണ്" - വൈആര്‍എഫുമായി അടുത്ത വൃത്തത്തെ ഉദ്ധരിച്ച് വെറൈറ്റി പറയുന്നു. 

Latest Videos

നവംബർ 12നായിരിക്കും  ടൈഗർ 3 തിയേറ്ററുകളിൽ റിലീസ് ചെയ്യുക.കനത്ത ആക്ഷനാണ് ചിത്രത്തില്‍ എന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന. വിദേശ ലൊക്കേഷനുകളില്‍ അടക്കം ചിത്രീകരിച്ച ആക്ഷന്‍ രംഗങ്ങള്‍ ചിത്രത്തിലുണ്ട്. കത്രീന കൈഫാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. ടൈഗര്‍ സിനിമയുടെ മറ്റു ഭാഗങ്ങളിലും കത്രീനയായിരുന്നു നായിക. രാജ്യത്തിന് വേണ്ടിയും കുടുംബത്തിന് വേണ്ടിയും പൊരുതുന്ന ടൈഗര്‍ അവിനാഷ് റാത്തോഡ് എന്ന ഇന്ത്യന്‍ ഏജന്‍റാണ് ചിത്രത്തില്‍. രേവതി സിനിമയില്‍ പ്രധാന റോളില്‍ എത്തുന്നുണ്ട്. 

വൈആര്‍എഫിന്‍റെ സ്പൈ യൂണിവേഴ്സിന് തുടക്കമിട്ട ചിത്രമായിരുന്നു 2012 ല്‍ പുറത്തെത്തിയ സല്‍മാന്‍ ഖാന്‍ ചിത്രം ഏക് ഥാ ടൈഗര്‍. 2017 ല്‍ രണ്ടാം ഭാഗമായി ടൈഗര്‍ സിന്ദാ ഹെ എത്തി. ആറ് വര്‍ഷത്തിനിപ്പുറമാണ് സല്‍മാന്‍റെ ടൈഗര്‍ എന്ന് വിളിക്കപ്പെടുന്ന അവിനാഷ് സിംഗ് റാത്തോഡ് നായകനാവുന്ന ചിത്രം എത്തുന്നത്. പഠാനില്‍ അതിഥിതാരമായി ഈ വേഷത്തില്‍ സല്‍മാന്‍ എത്തിയിരുന്നു. ഇത്തരത്തില്‍ ടൈഗര്‍ 3യില്‍ ഷാരൂഖ് പഠാനായി എത്തുമെന്നാണ് വിവരം.

'എത്തന വയസായാലും മായാത്ത അഴകും സ്റ്റെലും': മലയാളിയുടെ പ്രിയപ്പെട്ട നടിയുടെ വൈറല്‍ ഫോട്ടോഷൂട്ട്.!

ഷാരൂഖിന്‍റെ ജന്മദിനത്തില്‍ കള്ളന്മാര്‍ അടിച്ചു മാറ്റിയത് കേട്ടാല്‍ ഞെട്ടും; ആരാധകര്‍ പൊലീസ് സ്റ്റേഷനില്‍

click me!