ആക്ഷന് പ്രാധാന്യമുള്ള ചിത്രമാണ് ഫൈറ്റര്‍
പഠാന്‍ സംവിധായകന്‍റെ പുതിയ ചിത്രം... ഹൃത്വിക് റോഷനും ദീപിക പദുകോണും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഫൈറ്ററിന്‍റെ ഏറ്റവും വലിയ യുഎസ്‍പി അത് പഠാന് ശേഷം സിദ്ധാര്‍ഥ് ആനന്ദ് സംവിധാനം ചെയ്യുന്ന ചിത്രം എന്നതാണ്. വാര്‍ അടക്കമുള്ള വിജയചിത്രങ്ങള്‍ മുന്‍പ് ഒരുക്കിയിട്ടുണ്ടെങ്കിലും പഠാന്‍ സിദ്ധാര്‍ഥിന് നേടിക്കൊടുത്ത മേല്‍വിലാസം സമാനതകളില്ലാത്തതാണ്. ചിത്രീകരണം വലിയൊരളവ് പൂര്‍ത്തിയായ ചിത്രത്തിനുവേണ്ടി വലിയ മേക്കോവര്‍ ആണ് ഹൃത്വിക് റോഷന്‍ നടത്തിയിരിക്കുന്നത്. ജിമ്മിലെ വര്‍ക്കൌട്ടില്‍ നിന്നുള്ള ചിത്രങ്ങളും വീഡിയോയുമൊക്കെ അദ്ദേഹം ഇടയ്ക്കിടെ സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കാറുണ്ട്. എന്നാല്‍ അത്തരത്തില്‍ പങ്കുവച്ച ഏറ്റവും പുതിയ ചിത്രം അദ്ദേഹത്തിന്‍റെ ആരാധകരെ അമ്പരപ്പിക്കുകയാണ്.
8 പാക്കില്‍ പതിവിലും മെലിഞ്ഞ്, എന്നാല്‍ കൂടുതല്‍ മസില്‍ സ്ട്രെങ്തോടെയാണ് ചിത്രത്തില്‍ ഹൃത്വിക് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഹൃത്വിര് റോഷന്‍ നിലവില്‍ പിന്തുടരുന്ന ഫിറ്റ്നസ് ശീലങ്ങളെക്കുറിച്ച് അദ്ദേഹത്തിന്‍റെ ട്രെയ്നര്‍ ക്രിസ് ഗെതിന്‍ ഈയിടെ ഒരു അഭിമുഖത്തില്‍ വിശദീകരിച്ചിരുന്നു. ഇത് പ്രകാരം ദിവസേന ആറ് നേരമാണ് അദ്ദേഹത്തിന്റെ ഭക്ഷണം. ഇവയിലെല്ലാംകൂടി 4000 കലോറിയാണ് അകത്തുചെല്ലുന്നത്. മസില്‍ ബില്‍ഡിംഗ് ആണ് ലക്ഷ്യം എന്നതിനാല്‍ ഭക്ഷണത്തിലെ പ്രധാന ഘടകം പ്രോട്ടീന്‍ ആണ്. ചിക്കന്‍, മത്സ്യം, എഗ്ഗ് വൈറ്റ് എന്നിവയ്ക്കൊപ്പം പ്രോട്ടീന്‍ പൌഡറും ഹൃത്വിക് ഉപയോഗിക്കുന്നുണ്ട്. കാര്‍ബോഹൈഡ്രേറ്റിന് വേണ്ടി മധുരക്കിഴങ്ങ്, ഉരുളക്കിഴങ്ങ്, ചോറ്, ഓട്സ് എന്നിവയും കഴിക്കുന്നു. പച്ചക്കറികള്‍ക്കൊപ്പം റൊട്ടിയും നട്ട്സും ഇതിനെല്ലാമൊപ്പം പ്രോട്ടീന്‍ ഷേക്കും ദിവസേന അദ്ദേഹം കഴിക്കുന്നുണ്ട്.
ആക്ഷന് പ്രാധാന്യമുള്ള ചിത്രത്തിന്‍റെ അവസാനഘട്ട ചിത്രീകരണമാണ് നിലവില്‍ പുരോഗമിക്കുന്നത്. അന്തര്‍ദേശീയ ലൊക്കേഷനുകളില്‍ ഗാനരംഗങ്ങളും പിന്നീട് പാച്ചപ്പ് ഷൂട്ടുമാണ് പ്രധാനമായും അവശേഷിക്കുന്നത്. ഒക്ടോബര്‍ 2 ന് ചിത്രം പാക്കപ്പ് ആവുമെന്ന് നേരത്തെ പിങ്ക് വില്ല റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ALSO READ : ഒടിടി റൈറ്റ്സിലൂടെ എത്ര നേടി? കളക്ഷനില്‍ മാത്രമല്ല 'ജയിലറി'ന്‍റെ നേട്ടം
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക