കൊവിഡ് പ്രതിസന്ധി: ബോളിവുഡ് നർത്തകരുടെ അക്കൗണ്ടിലേക്ക് പണം അയച്ച് ഹൃത്വിക് റോഷന്‍

By Web Team  |  First Published Jul 25, 2020, 11:31 AM IST

എല്ലാവർക്കും പണം ലഭിച്ചുവെന്നും ഹൃത്വിക്കിന് അവർ നന്ദി അറിയിച്ചുവെന്നും നർത്തകരുടെ കോര്‍ഡിനേറ്ററായ രാജ് സുരാനി പറഞ്ഞു.


മുംബൈ: കൊവിഡിൽ പ്രതിസന്ധിയിലായ ബോളിവുഡിലെ പിന്നണി നർത്തകർക്ക് സഹായഹസ്തവുമായി നടൻ ഹൃത്വിക്ക് റോഷന്‍. നൂറ് നർത്തകരുടെ അക്കൗണ്ടുകളിലേക്കാണ് താരം പണം അയച്ചിരിക്കുന്നത്. എല്ലാവർക്കും പണം ലഭിച്ചുവെന്നും ഹൃത്വിക്കിന് അവർ നന്ദി അറിയിച്ചുവെന്നും നർത്തകരുടെ കോര്‍ഡിനേറ്ററായ രാജ് സുരാനി പറഞ്ഞു.

”ദുരിതം അനുഭവിക്കുന്ന നൂറ് നർത്തകരെയാണ് ഹൃത്വിക് റോഷന്‍ സഹായിച്ചിരിക്കുന്നത്. പലരും അവരുടെ നാടുകളിലേക്ക് മടങ്ങിയിരുന്നു. പലരും വീടിന്റെ വാടക അടക്കാന്‍ ബുദ്ധിമുട്ടുന്നു. ഒരു ഡാന്‍സര്‍ക്ക് കൊവിഡ് ബാധിച്ചു. ഈ സമയത്താണ് ഹൃത്വിക് റോഷന്‍ അവരെ സഹായിച്ചിരിക്കുന്നത്. നർത്തകർക്കെല്ലാം പണം എത്തിയതിന്റെ സന്ദേശങ്ങള്‍ ലഭിച്ചു കഴിഞ്ഞു. എല്ലാവരും താരത്തിന് നന്ദി അറിയിക്കുകയാണ്”; സുരാനി ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു. ഹൃത്വിക് റോഷന്റെ പല ഹിറ്റ് ഗാനങ്ങളിലും ചുവടുവച്ച നർത്തകരെയാണ് താരം സഹായിച്ചിരിക്കുന്നത്. 

Latest Videos

undefined

Read Also: കൊവിഡ് 19: മുന്‍സിപ്പാലിറ്റി ജീവനക്കാരെ സഹായിക്കാൻ 20 ലക്ഷം രൂപ സംഭാവന നൽകി ഹൃത്വിക് റോഷന്‍

അവരുടെ ഡാന്‍സിന് അപാര എനര്‍ജിയാണ്; രണ്ട് തെന്നിന്ത്യന്‍ താരങ്ങളെക്കുറിച്ച് ഹൃത്വിക് റോഷന്‍

click me!