പ്രണവ്, വിജയ്, ഒപ്പം ഡികാപ്രിയോ; ഈ വാലന്‍റൈന്‍സ് ദിനം ആഘോഷിക്കാന്‍ തിയറ്ററുകളില്‍

By Web Team  |  First Published Feb 13, 2023, 9:36 PM IST

ഈ വാലന്‍റൈന്‍ഡ് ദിനത്തില്‍ കേരളത്തില്‍ റീ റിലീസിലൂടെ എത്തിയിരിക്കുന്ന ചിത്രങ്ങള്‍


പഴയ ശ്രദ്ധേയ ചിത്രങ്ങളുടെ റീ റിലീസ് എന്നത് 28 വര്‍ഷത്തിനു ശേഷമുള്ള സ്‍ഫടികത്തിന്‍റെ വരവോടെയാണ് മലയാളി സിനിമാപ്രേമികള്‍ക്കിടയില്‍ ചര്‍ച്ചയായിരിക്കുന്നത്. എന്നാല്‍ ഹോളിവുഡ് അടക്കം ലോകത്തെ പല സിനിമാവ്യവസായങ്ങളും കാലങ്ങളായി പരിശീലിക്കുന്ന ഒന്നാണ് ഇത്. പഴയ ചിത്രങ്ങളുടെ റീ മാസ്റ്റേര്‍ഡ് പതിപ്പ് അല്ലാതെ അധികം പഴക്കമില്ലാത്ത ചിത്രങ്ങളും വിവിധ ആഘോഷ സമയങ്ങളില്‍ ഇന്ത്യയിലും റിലീസിന് എത്താറുണ്ട്. ഇത്തവണത്തെ വാലന്‍റൈന്‍സ് ദിനത്തോടനുബന്ധിച്ച് മലയാളികള്‍ക്ക് മുന്നിലേക്കും അത്തരം സ്പെഷല്‍ റിലീസുകള്‍ എത്തുന്നുണ്ട്.

പ്രണവ് മോഹന്‍ലാലിനെ നായകനാക്കി വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത ഹൃദയമാണ് മലയാളത്തില്‍ നിന്ന് ഈ വാലന്‍റൈന്‍ വാരത്തില്‍ തിയറ്ററുകളില്‍ എത്തിയിരിക്കുന്നത്. എന്നാല്‍ ലിമിറ്റഡ് റിലീസ് മാത്രമാണ് ചിത്രത്തിന്. കേരളത്തില്‍ കൊച്ചി പിവിആര്‍ ലുലു മാളില്‍ മാത്രമാണ് ഹൃദയത്തിന് റീ റിലീസ്. ഫെബ്രുവരി 10 ന് ഇത് ആരംഭിച്ചു. കൊച്ചിക്കൊപ്പം ചെന്നൈ, ബംഗളൂരു, കോയമ്പത്തൂര്‍ എന്നിവിടങ്ങളിലും റിലീസ് ഉണ്ട്.

Latest Videos

ALSO READ : ഹിറ്റിലേക്ക് 'സ്‍ഫടികം 4 കെ'; കേരളത്തിലെ 160 സ്ക്രീനുകളില്‍ നിന്ന് ഇതുവരെ നേടിയത്

വിജയ് ചിത്രം കാവലനാണ് തമിഴില്‍ നിന്ന് സമാന രീതിയില്‍ എത്തുന്ന ചിത്രം. ഇതും ലിമിറ്റഡ് റിലീസ് ആണ്. ഫോര്‍ട്ട് കൊച്ചി ഇവിഎം സിനിമ, കൊഴിഞ്ഞാമ്പാറ വൃന്ദാവന്‍ തുടങ്ങി ഒരുപിടി തിയറ്ററുകള്‍ ഈ ചിത്രത്തിന് ഉണ്ട്. സിദ്ദിഖ് സംവിധാനം ചെയ്‍ത ചിത്രമാണിത്. സിദ്ദിഖ് തന്നെ മലയാളത്തില്‍ സംവിധാനം ചെയ്ത ബോഡിഗാര്‍ഡിന്‍റെ റീമേക്ക് ആയിരുന്നു ഈ ചിത്രം. അസിന്‍ ആയിരുന്നു നായിക. ഹോളിവുഡിലെ മറ്റൊരു ക്ലാസിക് ചിത്രവും വാലന്‍റൈന്‍ വാരത്തില്‍ കേരളത്തിലെ തിയറ്ററുകളില്‍ എത്തിയിട്ടുണ്ട്. ലിയനാര്‍ഡോ ഡികാപ്രിയോയും കേറ്റ് വിന്‍സ്‍‍ലെറ്റും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച്, ജെയിംസ് കാമറൂണ്‍ സംവിധാനം ചെയ്ത ടൈറ്റാനിക് ആണ് ആ ചിത്രം. 4കെ 3ഡിയിലേക്ക് റീമാസ്റ്ററിംഗ് നടത്തിയ പതിപ്പ് ആണ് ലോകമെമ്പാടും റീ റിലീസ് ചെയ്തിരിക്കുന്നത്.

click me!