ഹണിറോസിനെ പരിചയപ്പെടാന്‍ വന്ന ആറാട്ടണ്ണന്‍, സംഭവിച്ചത് - വീഡിയോ വൈറല്‍.!

By Web Team  |  First Published Jan 5, 2024, 4:54 PM IST

ആട്ടം സിനിമയുടെ പ്രമോഷനിലാണ് ഇരുവരും കണ്ടുമുട്ടിയത്. ഒരു സ്ഥലത്ത് ഇരിക്കുന്ന ഹണി റോസിന് പിന്നിലൂടെ സന്തോഷ് വരുകയും പരിചയപ്പെടുത്തുകയും ചെയ്യുന്നു.


കൊച്ചി: ആറാട്ട് എന്ന മോഹൻലാൽ ചിത്രത്തിന്റെ റിവ്യു പറഞ്ഞ് ശ്രദ്ധനേടിയ ആളാണ് സന്തോഷ് വർക്കി. പിന്നീട് ആറാട്ടണ്ണൻ എന്ന വിളിപ്പേരും സന്തോഷിന് ലഭിച്ചു. തിയറ്ററുകളിൽ സ്ഥിര സാന്നിധ്യമായ സന്തോഷിന് ഇടയ്ക്ക് വിമർശനങ്ങളും നേരിടേണ്ടി വരാറുണ്ട്. 

എന്നാല്‍ പുതിയൊരു വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്. കഴിഞ്ഞ കുറച്ചുകാലമായി കേരളത്തിലെ ചര്‍ച്ചകളില്‍ നിറഞ്ഞു നില്‍ക്കുന്ന നടി ഹണി റോസുമായി   ആറാട്ടണ്ണന്‍ എന്ന് അറിയപ്പെടുന്ന സന്തോഷ് വർക്കി പരിചയപ്പെടുന്ന വീഡിയോയാണ് വൈറലാകുന്നത്. 

Latest Videos

ആട്ടം സിനിമയുടെ പ്രമോഷനിലാണ് ഇരുവരും കണ്ടുമുട്ടിയത്. ഒരു സ്ഥലത്ത് ഇരിക്കുന്ന ഹണി റോസിന് പിന്നിലൂടെ സന്തോഷ് വരുകയും പരിചയപ്പെടുത്തുകയും ചെയ്യുന്നു. ഹണി റോസ് അപ്പോള്‍ തന്നെ എഴുന്നേറ്റ് സന്തോഷുമായി ഹസ്തദാനം ചെയ്യുന്നു. ഹണി റോസ് പോലും ഇരുന്നിടത്ത് നിന്നും എഴുന്നേറ്റു. വന്‍ സംഭവം തന്നെ ആറാട്ടണ്ണന്‍ തുടങ്ങിയ കമന്‍റുകള്‍ ഈ വീഡിയോയ്ക്ക് അടിയില്‍ വരുന്നുണ്ട്. 

മലയാളത്തിന്റെ യുവതാര സുന്ദരിയാണ് ഹണി റോസ്. മലയാളത്തിലൂടെയാണ് വെള്ളിത്തിരയിൽ എത്തിയതെങ്കിലും ഇതരഭാഷാ ചിത്രങ്ങളിലും തിരക്കേറിയ നായികയായി ഹണി മാറിയത് വളരെ പെട്ടെന്ന് ആയിരുന്നു. ഉദ്ഘാടന വേദികളിൽ സ്ഥിരം സാന്നിധ്യമായ ഹണി റോസ് എപ്പോൾ പൊതുവേദിയിൽ എത്തും എന്നറിയാൻ കാത്തിരിക്കുന്നവരാണ് ഭൂരിഭാ​ഗം പേരും. 

ഇത്തരത്തിലുള്ള പ്രോ​ഗ്രാമുകളുടെ വീഡിയോകളും ഫോട്ടോകളും തരം​ഗമായി മാറാറുമുണ്ട്. അത്തരമൊരു വീഡിയോയാണ് ഇപ്പോൾ വൈറൽ. കഴി‍ഞ്ഞ ദിവസം വിനയ് ഫോർട്ട് നായകനായി എത്തുന്ന ആട്ടം എന്ന സിനിമ കാണാൻ തിയറ്റിൽ എത്തിയതായിരുന്നു ഹണി. 

പൊതുവിൽ കാണുന്ന ലുക്കിലല്ല താരം എത്തിയത് എന്നതായിരുന്നു ഏറെ ശ്രദ്ധേയം. ഡീപ് നെ​ഗ് ബ്ലാക് വസ്ത്രമാണ് ഹണി ധരിച്ചിരിക്കുന്നത്. ഇത്രയും നാൾ സ്ട്രെയ്റ്റൺ ചെയ്തിരുന്ന മുടി ചുരുട്ടിയാണ് ഇട്ടിരിക്കുന്നത്. ഒറ്റനോട്ടത്തിൽ ഏതോ ഫോറിൻ താരം ആണെന്നെ തോന്നുകയുമുള്ളൂ. 

കയറിപ്പിടിച്ചാളെ കൈയ്യോടെ പൊക്കി ആങ്കര്‍; ധനുഷിന്‍റെ ക്യാപ്റ്റന്‍ മില്ലര്‍ പ്രീ റിലീസ് ചടങ്ങിനിടെ സംഭവിച്ചത്.!

ചൂട്ടുമായി ആരെയോ തിരഞ്ഞ് സിദ്ധാര്‍ത്ഥ്, ദേഹത്തെ സംഭവം കണ്ടോ?: ഞെട്ടിച്ച് ഭ്രമയു​ഗം അപ്ഡേറ്റ്.!

click me!