പ്രമുഖ ഹോളിവുഡ് നടനും രണ്ട് പെണ്‍മക്കളും ചെറുവിമാനം തകര്‍ന്ന് വീണ് കൊല്ലപ്പെട്ടു

By Web Team  |  First Published Jan 6, 2024, 11:39 AM IST

ടേക്ക് ഓഫ് ചെയ്ത വിമാനം കടലില്‍ തകര്‍ന്ന് വീഴുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. മത്സ്യ തൊഴിലാളികളും മുങ്ങൽ വിദഗ്ധരും കോസ്റ്റ് ഗാർഡും ഉടൻ സംഭവസ്ഥലത്തെത്തി.


ലോസ് ഏഞ്ചൽസ്:  ഹോളിവുഡ് നടൻ ക്രിസ്റ്റ്യൻ ഒലിവർ രണ്ട് പെണ്‍മക്കളും വിമാനം തകര്‍ന്ന് വീണ് മരണപ്പെട്ടു.  സ്വകാര്യ ഉടമസ്ഥതയിലുള്ള ഒരു എഞ്ചിൻ വിമാനം തകര്‍ന്ന് വീണാണ് നടനും മക്കളും മരിച്ചത് എന്നാണ് ക വ്യാഴാഴ്ച റോയൽ സെന്റ് വിൻസെന്റ് ആൻഡ് ഗ്രനേഡൈൻസ് പോലീസ് ഫോഴ്‌സ് ഇറക്കിയ പ്രസ്താവനയില്‍ പറയുന്നത്. 

ടേക്ക് ഓഫ് ചെയ്ത വിമാനം കടലില്‍ തകര്‍ന്ന് വീഴുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. മത്സ്യ തൊഴിലാളികളും മുങ്ങൽ വിദഗ്ധരും കോസ്റ്റ് ഗാർഡും ഉടൻ സംഭവസ്ഥലത്തെത്തി. നാല് മൃതദേഹങ്ങൾ കണ്ടെടുത്തു. 51 വയസുകാരനായ ഒലിവര്‍, പത്ത് വയസുള്ള മകള്‍ മെഡിറ്റാ, 12 വയസുള്ള അനിക്, പൈലറ്റ് റോബര്‍ട്ട് സ്ചാസ് എന്നിവരാണ് വിമാനാപകടത്തില്‍ കൊല്ലപ്പെട്ടത്. 

Latest Videos

ഗ്രനേഡൈൻസിലെ ചെറിയ ദ്വീപായ ബെക്വിയയിൽ നിന്ന് വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷം സെന്റ് ലൂസിയയിലേക്ക് പോകുകയായിരുന്നു വിമാനം. അവധി ആഘോഷിക്കാനാണ് ക്രിസ്റ്റ്യൻ ഒലിവർ  മക്കളും കരീബിയന്‍ ദ്വീപില്‍ എത്തിയത്. 

ജര്‍മ്മനിയില്‍ ജനിച്ച ഒലിവറിന് ടോം ക്രൂയിസ് സിനിമയായ "വാൽക്കറി"യില്‍ ഉള്‍പ്പടെ 60-ലധികം സിനിമകളും ടിവി ഷോകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.  കരിയറിലെ ആദ്യകാല വേഷങ്ങളിൽ "സേവ്ഡ് ബൈ ദി ബെൽ: ദി ന്യൂ ക്ലാസ്" എന്ന ടിവി സീരീസിലേയും "ദ ബേബി സിറ്റേഴ്‌സ് ക്ലബ്" സിനിമയിലെയും വേഷങ്ങള്‍ ശ്രദ്ധേയമായിരുന്നു. 

ജോര്‍ജ് ക്യൂണിക്കൊപ്പം "ദ ഗുഡ് ജർമ്മൻ" എന്ന ചിത്രത്തിലും, 2008 ലെ ആക്ഷൻ-കോമഡി "സ്പീഡ് റേസർ" എന്ന ചിത്രത്തിലും ചെയ്ത വേഷങ്ങള്‍ ശ്രദ്ധേയമാണ്. 

'വിവേകാനന്ദൻ വൈറലാണ്' ടീസർ യൂട്യൂബ് ട്രെൻഡിങ് ലിസ്റ്റിൽ..!

ധനുഷ് ചിത്രം ക്യാപ്റ്റന്‍ മില്ലറില്‍ സെന്‍സര്‍ ബോര്‍ഡിന്‍റെ 'കടുംവെട്ട്': ഒടുവില്‍ കിട്ടിയ സര്‍ട്ടിഫിക്കറ്റ്.!

click me!