വിജയ് ദേവെരകൊണ്ട ചിത്രത്തിന്റെ പ്രമോഷന് ട്വിറ്റര്‍ ഇമോജിയും.
പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് 'ലൈഗര്‍'. വിജയ് ദേവെരകൊണ്ടയാണ് ചിത്രത്തില്‍ നായകൻ. 'ലൈഗറി'ന്റെ വലിയ പ്രമോഷണാണ് ഇപ്പോള്‍ നടക്കുന്നത്. ഇപ്പോഴിതാ 'ലൈഗറി'നായി ട്വിറ്ററില്‍ ഒരു ഹാഷ്‍ടാഗ് ഇമോജിയും അവതരിപ്പിച്ചിരിക്കുകയാണ്
വിജയ് ദേവെരെകൊണ്ടയുടെ ഫോട്ടോ ഉള്‍പ്പെടുത്തിയാണ് ഇമോജി. '#Liger' എന്ന ഹാഷ്‍ ടാഗ് ഉപയോഗിച്ചാല്‍ ഈ ഇമോജി തെളിയും. പുരി ജഗന്നാഥ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. യുഎ സര്‍ട്ടിഫിക്കറ്റാണ് 'ലൈഗര്‍' എന്ന ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. രണ്ട് മണിക്കൂറും 20 മിനുട്ടുമുള്ള ചിത്രത്തില്‍ ആറ് പാട്ടുകളും ഏഴ് ആക്ഷൻ രംഗങ്ങളുമുണ്ട് എന്നാണ് റിപ്പോര്‍ട്ട്. ലാസ് വെഗാസിലെ 'മിക്സഡ് മാര്‍ഷല്‍ ആര്‍ട്‍സ്' (എംഎംഎ) ചാമ്പ്യനാകാൻ നടത്തുന്ന ശ്രമങ്ങളുടെ ശ്രമങ്ങളാണ് ചിത്രത്തില്‍ പറയുന്നത്. യുഎസിലായിരുന്നു 'ലൈഗര്‍' എന്ന ചിത്രത്തിന്റെ ചില രംഗങ്ങള്‍ ചിത്രീകരിച്ചത്.
Dear TWITTER FAM 🙌
Here’s the surprise for you all ❤️
Hashtag Emojis are LIVE NOW!
Let the madness knockout the timelines🤘 pic.twitter.com/aPahRcnziM
വിജയ് ദേവരകൊണ്ട നായകനാകുന്ന ചിത്രം കൊവിഡ് കാരണായിരുന്നു പൂര്‍ത്തിയാകാൻ വൈകിയത്. ഓഗസ്റ്റ് 25ന് ആണ് ചിത്രം പ്രദര്‍ശനത്തിന് എത്തുക. തിയറ്ററുകളില്‍ തന്നെയാണ് 'ലൈഗര്‍ എന്ന ചിത്രം പ്രദര്‍ശനത്തിനെത്തുക. മണി ശര്‍മയാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. യാഷ് രാജ് ഫിലിംസാണ് ചിത്രത്തിന്റെ വിതരണം.
മിക്സഡ് മാർഷ്യൽ ആർട്‍സ് താരമായാണ് വിജയ് ദേവെരകൊണ്ട 'ലൈഗറില്‍' വേഷമിടുന്നത്.ഹിന്ദി, തെലുങ്ക് ഭാഷകളിലാണ് 'ലൈഗര്‍' എന്ന ചിത്രം പ്രദര്‍ശനത്തിന് എത്തുക. തമിഴിലും കന്നഡയിലും മലയാളത്തിലും ചിത്രം മൊഴിമാറ്റിയും പ്രദര്‍ശനത്തിന് എത്തും. അനന്യ പാണ്ഡെ ആണ് ചിത്രത്തില്‍ നായികയായി എത്തുക. വിജയ് ദേവെരകൊണ്ടയ്‍ക്ക് ഏറെ പ്രതീക്ഷയുള്ള ഒരു ചിത്രമാണ് 'ലൈഗര്‍'. സംവിധായകൻ പുരി ജഗന്നാഥ് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നതും.