ശബരിമല പശ്ചാത്തലമായ ചിത്രം; ഹരീഷ് പേരടിയുടെ 'ബംമ്പർ' റിലീസിന്

By Web Team  |  First Published Dec 21, 2024, 5:34 PM IST

ചിത്രം ജനുവരി 3ന് തീയറ്ററുകളിൽ എത്തും. 


മണ്ഡലകാലം ആഘോഷമാക്കാൻ ശബരിമല പശ്ചാത്തലമായ ഒരു സിനിമകൂടി പ്രേക്ഷകരിലേക്ക്. വെട്രിയെ നായകനാക്കി എം സെൽവകുമാർ കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ബംമ്പർ'. തമിഴ്, മലയാളം എന്നീ രണ്ടു ഭാഷകളിലായി പുറത്തിറങ്ങുന്ന ചിത്രം വേദ പിക്ചേഴ്ർസിന്റെ ബാനറിൽ എസ് ത്യാഗരാജ ബി ഇ, ടി ആനന്ദജ്യോതി എന്നിവർ ചേർന്ന് നിർമ്മിക്കുന്നു. കോ പ്രഡ്യൂസർ രാഘവരാജായാണ്.

മലയാളി താരങ്ങളായ ഹരീഷ് പേരടിയും സീമ ജീ. നായരും, ടിറ്റോ വിൽസണും പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. ചിത്രത്തിന്റെ പേര് പോലെത്തന്നെയാണ് കഥാഗതിയും. ബംമ്പർ അടിക്കുന്നത് ഒരാളുടെ ജീവിതത്തെ എങ്ങനെ മാറ്റിമറിക്കുന്നു എന്നതാണ് സിനിമ പറയുന്നത്. ക്രൈം ജോണറിൽ കൂടി സഞ്ചരിക്കുന്ന ബംമ്പർ ഒരു ഫാമിലി ചിത്രം കൂടിയാണ്. പമ്പയിലും പരിസരങ്ങളിലുമായി ചിത്രീകരണം പൂർത്തിയാക്കിയ ബംമ്പർ ജനുവരി 3 ന് തീയേറ്ററുകളിൽ എത്തും. 

Latest Videos

undefined

ഈ മണ്ഡല കാലത്ത് ശബരിമലയിലേക്ക് പ്രേക്ഷകനെ കൂട്ടിക്കൊണ്ടുപോകുന്ന ചിത്രത്തിനായി ആരാധകർ ഏറെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്. തൂത്തുക്കുടിയിൽ താമസിക്കുന്ന പുലിപ്പാണ്ടിയാണ്
(വെട്രി ) നായകൻ. കഥാഗതിക്കിടയിലെ ഒരു പ്രധാന സന്ദർഭത്തിൽ ഭയന്ന് പുലിപ്പാണ്ടിയും സുഹൃത്തുക്കളും ശബരിമലയിലേക്കുള്ള യാത്ര ആരംഭിക്കുന്നു.

ഇതിനിടയിൽ സത്യസന്ധനായ ലോട്ടറി കച്ചവടക്കാരൻ ഇസ്മയിലിൽ ( ഹരീഷ് പേരടി) നിന്ന് പമ്പയിൽ വെച്ച് പുലിപ്പാണ്ടി എടുത്ത ഒരു ബമ്പർ ലോട്ടറി ടിക്കറ്റിന് സമ്മാനം അടിക്കുന്നു. ഇതിനിടയിൽ വീണ്ടും നാടകീയമായ സംഭവങ്ങൾ നടക്കുന്നു. പുലിപ്പാണ്ടിക്ക് ലോട്ടറി സമ്മാനം ലഭിക്കുമോ ഇല്ലയോ എന്നതാണ് പ്രധാന കഥാതന്തു ഇതിനിടയിൽ നിരവധി ട്വിസ്റ്റുകളും ടേണുകളും കഥയിൽ സംഭവിക്കുന്നു.

സമന്തയെ വെല്ലാനെത്തിയ ശ്രീലീല; പുഷ്പ 2വിലെ 'കിസ്സിക്ക്' ​വീഡിയോ ​ഗാനമെത്തി

ശിവാനി നാരായണൻ നായികയാകുന്ന ചിത്രത്തിൽ കവിത ഭാരതി, ജിപി മുത്തു, തങ്കദുരെ, ആതിര പാണ്ടിലക്ഷ്മി, മാടൻ ദക്ഷിണമൂർത്തി, എന്നിവരും അഭിനയിക്കുന്നു. സംഗീത സംവിധാനം ഗോവിന്ത്‌ വസന്ത. പശ്ചാത്തല സംഗീതം കൃഷ്ണ. കാർത്തിക് നെതയുടെ വരികൾക്ക് ഷഹബാസ് അമൻ, കെ എസ് ഹരിശങ്കർ, സിതാര കൃഷ്ണകുമാർ, പ്രദീപ് കുമാർ, കപിൽ കപിലൻ & ഗോവിന്ത് വസന്ത, അനന്തു, എന്നിവർ പാടിയിരിക്കുന്നു. ക്യാമറ വിനോദ് രത്നസാമി, എഡിറ്റർ എം. യു കാശിവിശ്വനാഥൻ. പി ആർ ഓ മഞ്ജു ഗോപിനാഥ്. ആർ. സിനിമാസ്, ചിത്രം ജനുവരി 3ന് തീയറ്ററുകളിൽ എത്തിക്കും.

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം..

click me!