ലോക സം​ഗീതപ്രേമികളെ കയ്യിലെടുത്ത മലയാളി, 'ഹനുമാന്‍കൈന്‍ഡ്' ഇനി ആഷിഖ് അബു പടത്തിൽ

By Web Team  |  First Published Aug 18, 2024, 5:08 PM IST

ദിലീഷ് പോത്തൻ, അനുരാഗ് കശ്യപ്, വാണി വിശ്വനാഥ്, വിൻസി അലോഷ്യസ്, എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ആഷിഖ് അബു ഛായാഗ്രഹണവും സംവിധാനവും നിർവഹിക്കുന്ന ചിത്രം കൂടിയാണ്  റൈഫിൾ ക്ലബ്.


'Big Dawgs' എന്ന ഒറ്റ ആൽബത്തിലൂടെ ലോകമെമ്പാടുമുള്ള സം​ഗീത പ്രേമികളുടെ മനസിൽ ഇടംപിടിച്ച ഹനുമാന്‍കൈന്‍ഡ്(സൂരജ് ചെറുകാട്) ഇനി സിനിമയിൽ. ആഷിഖ് അബു സംവിധാനം ചെയ്യുന്ന 'റൈഫിൾ ക്ലബ്' എന്ന ചിത്രത്തിലൂടെയാണ് സൂരജ് വെള്ളിത്തിരയിലേക്ക് എത്തുന്നത്. ഭീര എന്നാണ് കഥാപാത്ര പേര്. മാസ് ലുക്കിൽ കയ്യിൽ തോക്കേന്തി നിൽക്കുന്ന ഹനുമാന്‍കൈന്‍ഡിന്റെ പോസ്റ്ററും അണിയറ പ്രവർത്തകർ പുറത്തുവിട്ടു. അനുരാഗ് കശ്യപ് മലയാളത്തിൽ അരങ്ങേറ്റം കുറിക്കുന്ന സിനിമ കൂടിയാണ് റൈഫിൽ ക്ലബ്ബ്. 

ദിലീഷ് പോത്തൻ, അനുരാഗ് കശ്യപ്, വാണി വിശ്വനാഥ്, വിൻസി അലോഷ്യസ്, എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ആഷിഖ് അബു ഛായാഗ്രഹണവും സംവിധാനവും നിർവഹിക്കുന്ന ചിത്രം കൂടിയാണ്  റൈഫിൾ ക്ലബ്. ബേബി ജീൻ, സെന്ന ഹെഡ്ഗെ, നതേഷ് ഹെഡ്ഗെ, നവനി, റംസാൻ മുഹമ്മദ്, ഉണ്ണിമായ, വിജയരാഘവൻ, വിഷ്ണു അഗസ്ത്യ, സുരേഷ് കൃഷ്ണ, സുരഭി ലക്ഷ്മി, വിനീത് കുമാർ, നിയാസ് മുസലിയാർ, കിരൺ പീതാംബരൻ, റാഫി, പ്രശാന്ത് മുരളി,  രാമു, പൊന്നമ്മ ബാബു, ബിപിൻ പെരുമ്പള്ളി, വൈശാഖ്, സജീവൻ, ഇന്ത്യൻ, മിലൻ, ചിലമ്പൻ, ആലീസ്, ഉണ്ണി മുട്ടം, ഭാനുമതി, എൻ. പി നിസ തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ.

Latest Videos

ഒ.പി.എം സിനിമാസിന്റെ ബാനറിൽ ആഷിഖ് അബു, വിൻസന്റ് വടക്കൻ, വിശാൽ വിൻസന്റ് ടോണി എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.  ദിലീഷ് നായർ, ശ്യാം പുഷ്കരൻ, ഷറഫു, സുഹാസ് എന്നിവരാണ് തിരക്കഥ സംഭാഷണം ഒരുക്കുന്നത്. 'മായാനദി'ക്ക് ശേഷം ഈ ടീം ഒന്നിക്കുന്നു എന്ന പ്രത്യേകതയും 'റൈഫിൾ ക്ലബ്ബി'നുണ്ട്.

'ഭീകര കുറ്റകൃത്യം, ഓരോ ഇന്ത്യക്കാരനും ലജ്ജിച്ച് മുഖം താഴ്ത്തണം'; ഡോക്ടറുടെ കൊലപാതകത്തിൽ കെ എസ് ചിത്ര

സൂപ്പർ ഹിറ്റായ 'മഞ്ഞുമ്മൽ ബോയ്സ്' എന്ന ചിത്രത്തിലൂടെ ഏറേ  ജനപ്രീതി നേടിയ അജയൻ ചാലിശ്ശേരിയാണ് പ്രൊഡക്ഷൻ ഡിസൈനർ. സംഗീതം-റെക്സ് വിജയൻ, പ്രൊഡക്ഷൻ കൺട്രോളർ - കിഷോർ പുറക്കാട്ടിരി,മേക്കപ്പ്-റോണക്സ് സേവ്യർ, വസ്ത്രാലങ്കാരം-മഷർ ഹംസ, എഡിറ്റർ-വി സാജൻ, സംഘട്ടനം- സുപ്രീം സുന്ദർ, സ്റ്റിൽസ്-റോഷൻ, അർജ്ജുൻ കല്ലിങ്കൽ. "റൈഫിൾ ക്ലബ്ബ് " ഓണത്തിന് പ്രദർശനത്തിനെത്തും. പി ആർ ഒ-എ എസ് ദിനേശ് എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.

click me!