ഗുരുവായൂര്‍ അമ്പലനടയില്‍ നേടിയത് എത്ര?, ടെലിവിഷനില്‍ എത്തുന്നത് എപ്പോള്‍?, പ്രീമിയര്‍ പ്രഖ്യാപിച്ചു

By Web Team  |  First Published Sep 4, 2024, 1:02 PM IST

പൃഥ്വിരാജ് നായകനായ ഗുരുവായൂര്‍ അമ്പലനടയിലിന്റെ ടെലിവിഷൻ പ്രീമിയര്‍ പ്രഖ്യാപിച്ചു.


പൃഥ്വിരാജ് നായകനായി വേഷമിട്ട് വന്ന ചിത്രമാണ് ഗുരുവായൂര്‍ അമ്പലനടയില്‍. ആഗോളതലത്തില്‍ ഗുരുവായൂര്‍ അമ്പലനടയില്‍  90.20 കോടി രൂപയില്‍ അധികം നേടിയെന്നാണ് റിപ്പോര്‍ട്ട്. ഗുരുവായൂര്‍ അമ്പലനടയില്‍ ബേസില്‍ ജോസഫിന്റെ കഥാപാത്രവും നിര്‍ണായകമായിരുന്നു. പൃഥ്വിരാജിന്റെ വൻ ഹിറ്റായ ഗുരുവായൂര്‍ അമ്പലനടയിലിന്റെ ടെലിവിഷൻ പ്രീമിയര്‍ പ്രഖ്യാപിച്ചിരിക്കുകയാണ്.

ഏഷ്യാനെറ്റിലൂടെയാണ് പൃഥ്വിരാജിന്റെ ഗുരുവായൂര്‍ അമ്പലനടയില്‍ ടെലിവിഷനില്‍ പ്രദര്‍ശിപ്പിക്കുക. തിരുവോണത്തിന് രാത്രി ഏഴ് മണിക്കാണ് ചിത്രം പ്രദര്‍ശിപ്പിക്കുക. തിരുവോണത്തില്‍ കുടുംബസമേതം കണ്ടിരിക്കാവുന്ന ഒരു ചിത്രമാണ് ഗുരുവായാര്‍ അമ്പലനടയില്‍. ടെലിവിഷനിലും ഗുരുവായൂര്‍ അമ്പലനടയില്‍ ഹിറ്റാകും എന്തായാലും എന്നാണ് പ്രതീക്ഷ.

Latest Videos

undefined

ഗുരുവായൂര്‍ അമ്പലനടയില്‍ പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുപ്രിയ മേനോനും, ഇ4 എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ മുകേഷ് ആര്‍ മേത്ത, സി വി സാരഥി എന്നിവര്‍ ചേര്‍ന്നാണ് നിര്‍മിക്കുന്നത്. ഗുരുവായൂര്‍ അമ്പലനടയില്‍ കോമഡി എന്റര്‍ടെയ്‍നര്‍ ചിത്രമായിട്ടാണ് പ്രിയങ്കരമാകുന്നത്. കല്യാണം നടക്കുന്നതുമായി ബന്ധപ്പെട്ട സംഭവങ്ങളാണ് ചിത്രത്തിന്റെ പ്രധാന പ്രമേയം. സംവിധായകൻ വിപിൻ ദാസിന്റെ പൃഥ്വിരാജ് ചിത്രമാണ് ഗുരുവായൂര്‍ അമ്പലനടയില്‍.

പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ റിനി ദിവാകര്‍, സംഗീതം അങ്കിത് മേനോന്‍, മേക്കപ്പ് സുധി സുരേന്ദ്രന്‍, ആര്‍ട്ട് ഡയറക്ടര്‍ സുനില്‍ കുമാര്‍. പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ് അനീഷ് നന്ദിപുലം. അരുണ്‍ എസ് മണി ആണ് ചിത്രത്തിന്റെ സൗണ്ട് ഡിസൈനര്‍. പൃഥ്വിരാജിന്റെ ഗുരുവായൂര്‍ അമ്പലനടയില്‍ മറ്റ് കഥാപാത്രങ്ങളായി അനശ്വര രാജൻ, നിഖില വിമല്‍, സാഫ്, രേഖ, അരവിന്ദ് ആകാഷ്, ഇര്‍ഷാദ്, ഉഷാ ചന്ദ്രബാബു, അഖില്‍, അശ്വിൻ വിജയൻ എന്നിവരും എത്തിയപ്പോള്‍ സെക്കന്റ് യൂണിറ്റ് ക്യാമറ അരവിന്ദ് പുതുശ്ശേരി, വിനോഷ് കൈമള്‍, സ്റ്റില്‍സ്‌ ജസ്റ്റിന്‍, ഓൺലൈൻ മാർക്കറ്റിംഗ് ടെൻ ജിയാണ്.

Read More: ദ ഗോട്ട് കേരളത്തിലും ഞെട്ടിക്കുന്നു, ടിക്കറ്റ് ബുക്കിംഗില്‍ വൻ കുതിപ്പ്, നേടിയ കളക്ഷന്റെ കണക്കുകള്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

click me!