റിലീസ് ചെയ്ത് ഒരു മാസം കഴിയും മുന്‍പ് ഒടിടിയില്‍ എത്തി മഹേഷ് ബാബുവിന്‍റെ 'ഗുണ്ടൂർ കാരം'

By Web Team  |  First Published Feb 9, 2024, 3:39 PM IST

വ്യാഴാഴ്ചയാണ് ചിത്രത്തിന്‍റെ പ്രത്യേക ടീസര്‍ പുറത്തുവിട്ട് ചിത്രത്തിന്‍റെ ഒടിടി റിലീസ് സംബന്ധിച്ച് നെറ്റ്ഫ്ലിക്സ് ഇന്ത്യ സൗത്ത്  റിലീസ് വിവരം പുറത്തുവിട്ടത്. 


ഹൈദരാബാദ്: സംവിധായകൻ ത്രിവിക്രം ശ്രീനിവാസിൻ്റെ സംവിധാനത്തില്‍ മഹേഷ് ബാബുവും ശ്രീലീല അഭിനയിച്ച ഗുണ്ടൂർ കാരം സംക്രാന്തി ദിനമായ ജനുവരി 12 ന് തിയേറ്ററുകളിൽ റിലീസ് ചെയ്തത്. തിയറ്ററുകളിൽ റിലീസ് ചെയ്ത് ഒരു മാസത്തിനുള്ളിൽ ചിത്രം ഇപ്പോൾ നെറ്റ്ഫ്ലിക്സില്‍ ഒടിടി റിലീസായി എത്തിയിരിക്കുകയാണ്. ബോക്‌സ് ഓഫീസിൽ ഹനുമാൻ, സൈന്ധവ്, നാ സാമി രംഗ എന്നിവരുമായി ഏറ്റുമുട്ടിയ ചിത്രം മാന്യമായ ബിസിനസ്സ് നടത്തിയിരുന്നു. 

വ്യാഴാഴ്ചയാണ് ചിത്രത്തിന്‍റെ പ്രത്യേക ടീസര്‍ പുറത്തുവിട്ട് ചിത്രത്തിന്‍റെ ഒടിടി റിലീസ് സംബന്ധിച്ച് നെറ്റ്ഫ്ലിക്സ് ഇന്ത്യ സൗത്ത്  റിലീസ് വിവരം പുറത്തുവിട്ടത്. തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി ഭാഷകളിൽ നെറ്റ്ഫ്ലിക്സില്‍ ഗുണ്ടൂര്‍ കാരം വെള്ളിയാഴ്ച അര്‍ദ്ധ രാത്രി മുതല്‍ ലഭ്യമാണ്. #GunturKaaramOnNetflix എന്നത് ഇതിനകം എക്സില്‍ ട്രെന്‍റിംഗായിട്ടുണ്ട്. 

Latest Videos

ത്രിവിക്രം ശ്രീനിവാസ് രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തില്‍ ശ്രീലീലയാണ് നായിക. മലയാളത്തില്‍ നിന്ന് ജയറാമും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. മീനാക്ഷി ചൗധരി, ജ​ഗപതി ബാബു, രമ്യ കൃഷ്ണന്‍, ഈശ്വരി റാവു, പ്രകാശ് രാജ്, റാവു രമേശ്, മുരളി ശര്‍മ്മ, സുനില്‍, ബ്രഹ്‍മാനന്ദം, വെണ്ണല കിഷോര്‍ തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 

ത്രിവിക്രം സംവിധാനം ചെയ്യുന്ന മഹേഷ് ബാബു ചിത്രം എന്ന നിലയില്‍ ടോളിവുഡില്‍ ഏറെക്കാലമായി കാത്തിരിപ്പ് ഉണര്‍ത്തുന്ന ചിത്രമാണിത്.സമിശ്ര അഭിപ്രായമാണ് ചിത്രത്തിന് ബോക്സോഫീസില്‍ ലഭിച്ചത്. ചിത്രം ഇന്ത്യന്‍ ബോക്സോഫീസില്‍ 200 കോടിയിലേറെ കളക്ഷന്‍ നേടിയെന്നാണ് വിവരം. 

My brain for the next 12 hours: Sarra Sarra Soolam🕺💃
Guntur Kaaram, coming to Netflix in 12 hours in Telugu, Tamil, Malayalam, Kannada and Hindi. pic.twitter.com/QIOnMY2GDD

— Netflix India South (@Netflix_INSouth)

'അഞ്ജലിയുടെ' കല്ല്യാണാഘോഷം: 'ശിവേട്ടനും' ഭാര്യയും ഒരുങ്ങിയത് ഇങ്ങനെ.!

വസ്ത്രധാരണത്തിന്‍റെ പേരില്‍ വരുന്ന അധിക്ഷേപങ്ങള്‍ എങ്ങനെ നേരിടുന്നു: ബോള്‍ഡ് മറുപടിയുമായി മീനാക്ഷി.!

click me!