
മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഏറെ സുപരിചിതരാണ് കീർത്തന അനിലും സഹോദരി ഗോപിക അനിലും. കീർത്തനയുടെ പിറന്നാൾ ദിവസം ഗോപിയുടെ ഭർത്താവും നടനും അവതാരകനുമായ ഗോവിന്ദ് പത്മസൂര്യ പങ്കുവെച്ച പോസ്റ്റും ഏറെ ശ്രദ്ധ നേടുകയാണ്. മണിച്ചിത്രത്താഴിൽ മോഹൽലാൽ പറയുന്ന ഡയലോഗിന്റെ പശ്ചാത്തലത്തിലാണ് ജിപിയുടെ റീൽ.
''മാടമ്പള്ളിയിലെ മനോരോഗി നീ വിചാരിക്കുന്നതു പോലെ ശ്രീദേവിയല്ല... '' എന്നു തുടങ്ങുന്ന ഡയലോഗാണ് റീലിൽ കേൾക്കുന്നത്. കീർത്തനക്കൊപ്പം ഗോപികയെയും ജിപിയെയും ദൃശ്യങ്ങളിൽ കാണാം. ''ഹാപ്പി ബർത്ത്ഡേ മിട്ടായി, നിന്റെ ശല്യം ഞാൻ മിസ് ചെയ്യുന്നു'', എന്നാണ് വീഡിയോയ്ക്ക് ഗോവിന്ദ് പത്മസൂര്യ ക്യാപ്ഷനായി കുറിച്ചത്. ''നന്ദി ഉണ്ട് ബ്രോ'', എന്നാണ് കീർത്തന വീഡിയോക്കു താഴെ കമന്റായി കുറിച്ചത്.
കോഴിക്കോടാണ് കീർത്തനയുടെയും ഗോപികയുടെയും സ്വദേശം ഗോപികയെ പോലെ തന്നെ ഒരിക്കൽ അഭിനയത്തിൽ സജീവമായിരുന്നു കീർത്തനയും. ഇപ്പോൾ വിദേശത്ത് ജോലിയുമായി തിരക്കിലായ കീർത്തന അഭിനയത്തിൽ നിന്നും വിട്ടുനിൽക്കുകയാണ്. ബാലേട്ടൻ, സദാനന്ദന്റെ സമയം, വേഷം തുടങ്ങിയവയാണ് കീർത്തന ബാലതാരമായി അഭിനയിച്ച സിനിമകൾ. ബാലേട്ടനിൽ ഗോപികയും ബാലതാരമായി അഭിനയിച്ചിരുന്നു. ചില സിനിമകളിൽ ഡബ്ബിങ് ആർട്ടിസ്റ്റായും കീർത്തന കഴിവു തെളിയിച്ചിട്ടുണ്ട്.
ഗോപികയെക്കാൾ മൂന്നു വയസ് ഇളയതാണ് കീർത്തന. ഗോപികയുടെ വീട്ടിൽ തന്നെ ഏറ്റവും അധികം അതിശയിപ്പിച്ചത് ഈ അനിയത്തി ആണെന്നും അവളെ പോലെ ഒരു അനിയത്തിക്കുട്ടിയെ കിട്ടിയതിൽ താൻ ഭാഗ്യവാൻ ആണെന്നും ജിപി മുൻപ് പറഞ്ഞിട്ടുണ്ട്. ജിപിയുടെയും ഗോപികയുടെയും വിവാഹവേദിയിൽ വെച്ച് കീർത്തന കരയുന്ന വീഡിയോയും ആരാധകർ ശ്രദ്ധിച്ചിരുന്നു. ഇരുവരും വേദിയിലേക്ക് നടന്നു വരുന്നത് കണ്ടപ്പോൾ അതിയായ സന്തോഷം തോന്നിയെന്നും അങ്ങനെ ഇമോഷണലായി കരഞ്ഞതാണെന്നുമാണ് കീർത്തന ഇതേക്കുറിച്ച് പറഞ്ഞത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ