'വിടാമുയർച്ചി'ക്ക് മുന്‍പേ 'ഗുഡ് ബാഡ് അഗ്ലി'? ആരാധകരെ അമ്പരപ്പിച്ച് അജിത്ത് ചിത്രത്തിന്‍റെ റിലീസ് പ്രഖ്യാപനം

By Web Desk  |  First Published Jan 7, 2025, 11:50 AM IST

ആക്ഷന്‍ കോമഡി ഗണത്തില്‍ പെടുന്ന ചിത്രം


അജിത്ത് കുമാറിനെ നായകനാക്കി അധിക് രവിചന്ദ്രന്‍ സംവിധാനം ചെയ്യുന്ന തമിഴ് ചിത്രം ഗുഡ് ബാഡ് അഗ്ലിയുടെ റിലീസ് തീയതി പ്രഖ്യാപിച്ചു. ഏപ്രില്‍ 10 ന് ചിത്രം തിയറ്ററുകളിലെത്തും. 2023 ല്‍ എത്തിയ തുനിവിന് ശേഷം ഒരു അജിത്ത് കുമാര്‍ ചിത്രം ഇതുവരെ തിയറ്ററുകളില്‍ എത്തിയിട്ടില്ല. പൊങ്കല്‍ റിലീസ് ആയി അജിത്ത് നായകനായ വിടാമുയര്‍ച്ചി തിയറ്ററുകളില്‍ എത്തുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നതാണ്. എന്നാല്‍ ഒഴിവാക്കാനാവാത്ത സാഹചര്യങ്ങളാല്‍ വിടാമുയര്‍ച്ചിയുടെ റിലീസ് നീട്ടേണ്ടിവന്നിരിക്കുകയാണെന്ന് ഡിസംബര്‍ 31 ന് നിര്‍മ്മാതാക്കള്‍ അറിയിച്ചിരുന്നു. അതേസമയം ഇതില്‍ നിരാശരായ അജിത്ത് കുമാര്‍ ആരാധകരെ സംബന്ധിച്ച് ആവേശം പകരുന്നതാണ് ഗുഡ് ബാഡ് അഗ്ലിയുടെ റിലീസ് തീയതി.

ആക്ഷന്‍ കോമഡി ഗണത്തില്‍ പെടുന്ന ചിത്രമാണ് ഗുഡ് ബാഡ് അഗ്ലി. 2023 നവംബറില്‍ ചിത്രീകരണം ആരംഭിച്ച സിനിമയാണ് ഇത്. തൃഷ നായികയാവുന്ന ചിത്രത്തില്‍ സുനില്‍, പ്രസന്ന, അര്‍ജുന്‍ ദാസ് തുടങ്ങിയവരും മറ്റ് പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. ദേവി ശ്രീ പ്രസാദ് ആണ് സംഗീത സംവിധായകന്‍. മൂന്ന് വ്യത്യസ്ത കഥാപാത്രങ്ങളായാണ് ചിത്രത്തില്‍ അജിത്ത് എത്തുന്നത്. 

Latest Videos

മാര്‍ക്ക് ആന്‍റണിയുടെ വിജയത്തിന് ശേഷം അധിക് രവിചന്ദ്രന്‍റെ സംവിധാനത്തില്‍ എത്തുന്ന ചിത്രമെന്ന നിലയിലും ഈ ചിത്രത്തിന് ഹൈപ്പ് ഉണ്ട്. മൈത്രി മൂവി മേക്കേഴ്സ് ആണ് നിര്‍മ്മാണം. ഛായാഗ്രഹണം അഭിനന്ദന്‍ രാമാനുജമാണ്. മലയാളത്തില്‍ ആമേന്‍, ബ്രോഡാഡി അടക്കമുള്ള സിനിമകള്‍ക്ക് ക്യാമറ ചലിപ്പിച്ച അഭിനന്ദനായിരുന്നു ആദിക് രവിചന്ദ്രന്‍റെ കഴിഞ്ഞ ചിത്രമായ മാര്‍ക്ക് ആന്‍റണിയുടെയും ഛായാഗ്രഹണം. വിജയ് വേലുക്കുട്ടിയാണ് എഡിറ്റര്‍. അജിത്ത് കുമാറിന്‍റെ കരിയറിലെ 63-ാം ചിത്രമാണ് ഗുഡ് ബാഡ് അഗ്ലി. 

ALSO READ : വേറിട്ട വേഷപ്പകർച്ചയുമായി അനശ്വര രാജൻ; 'രേഖാചിത്രം' ഉടന്‍ തിയറ്ററുകളിലേക്ക്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

click me!