'ഗോഡ് ബ്ലെസ് യു മാമേ' കിടിലന്‍ സ്വാഗില്‍ ഗുഡ് ബാഡ് അഗ്ലി അജിത്ത്

By Web Team  |  First Published Jun 28, 2024, 10:04 AM IST

'ഗോഡ് ബ്ലെസ് യു മാമേ' എന്ന തലക്കെട്ടോടെ സ്വാഗ് ചിത്രമാണ് അജിത്തിന്‍റെ പിആര്‍ഒ സുരേഷ് ചന്ദ്ര പങ്കുവച്ചത്. 


ചെന്നൈ: അജിത്ത് നായകനായി വേഷമിട്ട് വരാനിരിക്കുന്ന ചിത്രം ഗുഡ് ബാഡ് അഗ്ലി പ്രഖ്യാപനം മുതല്‍ ശ്രദ്ധയാകര്‍ഷിച്ചതാണ്. സംവിധാനം ആദിക് രവിചന്ദ്രനാണ്. നായികയായി ശ്രീലീലയെ പരിഗണിക്കുന്നുവെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. ഈ ആക്ഷന്‍ സിനിമയില്‍ നടൻ സുനിലും പ്രധാന വേഷത്തില്‍ എത്തും എന്നാണ് വിവരം.  ഇപ്പോള്‍ ചിത്രത്തിന്‍റെ സെക്കന്‍റ് ലുക്ക് പോസ്റ്ററും അണിയറക്കാര്‍ പുറത്തുവിട്ടിരിക്കുകയാണ്. 

'ഗോഡ് ബ്ലെസ് യു മാമേ' എന്ന തലക്കെട്ടോടെ സ്വാഗ് ചിത്രമാണ് അജിത്തിന്‍റെ പിആര്‍ഒ സുരേഷ് ചന്ദ്ര പങ്കുവച്ചത്. വളരെ കളര്‍ഫുള്ളായ ലുക്കാണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. കഴിഞ്ഞ കൊല്ലം തമിഴില്‍ ഏറെ ശ്രദ്ധ നേടിയ മാര്‍ക്ക് ആന്‍റണി എന്ന ചിത്രത്തിന്‍റെ സംവിധായകനാണ് ഗുഡ് ബാഡ് അഗ്ലി സംവിധാനം ചെയ്യുന്ന ആദിക് രവിചന്ദ്രന്‍. 

Latest Videos

നേരത്തെ ചിത്രം പ്രഖ്യാപിച്ചതിന് പിന്നാലെ വൈകാരികമായ കുറിച്ച് ആദിക് രവിചന്ദ്രന്‍ പങ്കുവച്ചിരുന്നു. 
“എല്ലാവരുടെയും ജീവിതത്തിലും കരിയറിലും വിലമതിക്കാനാകാത്ത നിമിഷങ്ങളുണ്ട്, ഇത് എന്‍റെ വിശ്വാസത്തിന് അപ്പുറമാണ്. എന്‍റെ സിനിമ രംഗത്തെ ദൈവമായ എകെ സാറിനൊപ്പം പ്രവർത്തിക്കുക എന്നത് വളരെക്കാലത്തെ ഒരു സ്വപ്നമാണ്, അദ്ദേഹത്തോടൊപ്പം പ്രവർത്തിക്കുന്നത് എന്നെ ഇമോഷണലായി സ്ട്രോംങ് ആക്കും. ഈ അവസരത്തിന് നിർമ്മാതാക്കളായ നവീൻ യേർനേനി സാറിനും രവിശങ്കർ സാറിനും ഞാൻ നന്ദി പറയുന്നു" എന്നാണ് ആദിക് പറഞ്ഞത്.

പുഷ്പ അടക്കം ഹിറ്റുകള്‍ സൃഷ്ടിച്ച തെലുങ്ക് നിര്‍മ്മാണ കമ്പനി മൈത്രി മൂവിമേക്കേര്‍സാണ് ചിത്രം നിര്‍മ്മിക്കുന്നത്. ദേവി ശ്രീ പ്രസാദാണ് ചിത്രത്തിന്‍റെ സംഗീതം. 2025 പൊങ്കല്‍ ലക്ഷ്യമാക്കിയാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം പുരോഗമിക്കുന്നത്. ചിത്രത്തിന്‍റെ ആദ്യ ഷെഡ്യൂള്‍ അവസാനിച്ചിട്ടുണ്ട്. അജിത്തിന്റെ ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രം വിഡാ മുയര്‍ച്ചിയുടെ ചിത്രീകരണം പൂര്‍ത്തിയാക്കിയ ശേഷം ചിത്രത്തിന്‍റെ ഷൂട്ടിംഗ് വീണ്ടും തുടരും. 

അവതാര പിറവി പോലെ ബോക്സോഫീസ് കുലുക്കി കൽക്കി 2898 എഡി ഒന്നാം ദിനം; റെക്കോഡ് കളക്ഷന്‍

സാന്ത്വനത്തിലെ കണ്ണൻ ഇനി സംവിധായകൻ, വാർത്ത പുറത്ത് വിട്ട് താരം

click me!