നാല്പത്തിയാറുകാരനും അവിവിവാഹിതനുമായ ഗോവിന്ദ് മാധവിന്‍റെയും ഇരുപത്തിമൂന്നുകാരിയായ ഗീതാഞ്ജലിയുടെയും കഥപറയുന്നു " ഗീതാഗോവിന്ദം "
തിരുവനനന്തപുരം: ബിസിനസ്സ് പ്രമുഖനും നാല്പത്തിയാറുകാരനും അവിവിവാഹിതനുമായ ഗോവിന്ദ് മാധവിന്‍റെയും ഇരുപത്തിമൂന്നുകാരിയായ ഗീതാഞ്ജലിയുടെയും കഥപറയുന്ന " ഗീതാഗോവിന്ദം " ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്നു.
കഠിനാധ്വാനംകൊണ്ട് ഒരു വലിയ ബിസിനസ് സാമ്പ്രാജ്യം കെട്ടിപ്പടുത്ത, അനിയത്തിയെ ജീവനുതുല്യം സ്നേഹിക്കുന്ന ഗോവിന്ദിന്റെയും എല്ലാവര്ക്കും നന്മമാത്രം ആഗ്രഹിക്കുന്ന ഗീതാഞ്ജലിയുടെയും പണമാണ് ജീവിതം എന്ന് വിശ്വസിക്കുന്ന ഭദ്രന്റെയും കുടുംബത്തിന്റെ യശസിനും പ്രതാപത്തിനും സമ്പത്തിനും വേണ്ടി എന്തും ചെയ്യാൻ തയ്യാറാകുന്ന രാധികയുടെയുമൊക്കെ കഥപറയുന്ന " ഗീതാഗോവിന്ദത്തിൽ " ചതിയും വഞ്ചനയും പകയും പ്രതികാരവും വാത്സല്യവും സ്നേഹവും പ്രണയവുമെല്ലാം പ്രേക്ഷകർക്ക് കാണുവാൻ കഴിയും .
സാജൻ സൂര്യ ,സന്തോഷ് കിഴാറ്റൂർ , സന്തോഷ് കുറുപ്പ് , ബിന്നി , രേവതി , ശ്വേത , അമൃത , ഉമാ നായർ എന്നിവർ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഗീതാഗോവിന്ദം ഫെബ്രുവരി 13 മുതൽ തിങ്കൾ മുതൽ ശനി വരെ രാത്രി 7.30 നു ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്നു.
undefined
കടന്ന് പോയ അവസ്ഥയെ കുറിച്ച് മനസ് തുറന്ന് നടി അഞ്ജലി റാവു
'ആരും ചതിക്കപ്പെടരുത്'; തങ്ങളുടെ പേരിൽ നടക്കുന്ന തട്ടിപ്പിൽ വീഴരുതെന്ന് അപ്‍സരയും ആൽബിയും