സായ് പല്ലവിക്കൊപ്പം ഐശ്വര്യ ലക്ഷ്‍മിയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നു
സായ് പല്ലവി നായികയായ തമിഴ് ചിത്രം ഗാര്‍ഗിയുടെ ഒടിടി സ്ട്രീമിംഗ് ആരംഭിച്ചു. പ്രമുഖ പ്ലാറ്റ്‍ഫോം ആയ സോണി ലിവ് ആണ് ചിത്രം പ്രദര്‍ശിപ്പിക്കുന്നത്. ഗൌതം രാമചന്ദ്രന്‍ സംവിധാനം ചെയ്‍ത ചിത്രം ലീഗല്‍ ഡ്രാമ വിഭാഗത്തില്‍ പെടുന്ന ഒന്നാണ്. ജൂലൈ 15ന് തിയറ്ററുകളിലെത്തിയ ചിത്രത്തിലെ സായ് പല്ലവിയുടെ പ്രകടനം കൈയടി നേടിയിരുന്നു.
സംവിധായകനൊപ്പം ഹരിഹരന്‍ രാജുവും ചേര്‍ന്നാണ് ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. സായ് പല്ലവിക്കൊപ്പം ഐശ്വര്യ ലക്ഷ്‍മിയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നു. ആര്‍ എസ് ശിവജി, കലൈമാമണി ശരവണന്‍, ജയപ്രകാശ്, പ്രതാപ്, സുധ, ലിവിങ്സ്റ്റണ്‍, കവിതാലയ കൃഷ്ണന്‍, കലേഷ് രമാനന്ദ് തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. രവിചന്ദ്രന്‍ രാമചന്ദ്രന്‍, തോമസ് ജോര്‍ജ്, ഗൌതം രാമചന്ദ്രന്‍ എന്നിര്‍ക്കൊപ്പം ഐശ്വര്യ ലക്ഷ്മിയും നിര്‍മ്മാണ പങ്കാളിയാണ്. ശ്രൈയന്തിയും പ്രേംകൃഷ്ണ അക്കാട്ടുവും ചേര്‍ന്നാണ് ചിത്രത്തിന്‍റെ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത്. എഡിറ്റിംഗ് ഷഫീഖ് മുഹമ്മദ് അലി.
undefined
ബി ഉണ്ണികൃഷ്ണന്‍റെ മമ്മൂട്ടി ചിത്രം, ചിങ്ങം ഒന്നിന് പ്രഖ്യാപനം
മമ്മൂട്ടിയെ നായകനാക്കി ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ ഔദ്യോഗിക പ്രഖ്യാപനം ചിങ്ങം ഒന്നിന്. സിനിമയുടെ ചിത്രീകരണം നിലവില്‍ പുരോഗമിക്കുകയാണ്. സിനിമയുടെ ടൈറ്റില്‍ ഈ ദിവസം പ്രഖ്യാപിച്ചേക്കും. ഒരു വലിയ പ്രഖ്യാപനം ചിങ്ങം ഒന്നിന് ഉണ്ടാവും എന്നു മാത്രമാണ് നിര്‍മ്മാതാക്കള്‍ അറിയിച്ചിരിക്കുന്നത്.
ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രമായിരിക്കും ഇത്. മമ്മൂട്ടിയെ നായകനാക്കി ബി ഉണ്ണികൃഷ്ണന്‍ ഒരുക്കുന്ന രണ്ടാമത്തെ ചിത്രം ആണിത്. 2010ല്‍ പുറത്തെത്തിയ പ്രമാണിയാണ് ഇരുവരും ഒന്നിച്ച ആദ്യ ചിത്രം. സ്നേഹ, അമലപോൾ, ഐശ്വര്യ ലക്ഷ്മി എന്നിങ്ങനെ മൂന്ന് നായികമാരാണ് ചിത്രത്തില്‍. എറണാകുളത്ത് ആരംഭിച്ച സിനിമയുടെ ചിത്രീകരണം പിന്നീട് പൂയംകുട്ടിയിലേക്ക് ഷിഫ്റ്റ് ചെയ്‍തിരുന്നു. വണ്ടിപ്പെരിയാറും ചിത്രത്തിന്‍റെ ലൊക്കേഷന്‍ ആണ്. ഒരു പൊലീസ് ഓഫീസറുടെ റോളിലാണ് മമ്മൂട്ടി എത്തുക. ഇനിയും പേരിട്ടിട്ടില്ലാത്ത ചിത്രത്തിന്‍റെ തിരക്കഥ ഉദയകൃഷ്ണയുടേതാണ്. ആറാട്ടിനു ശേഷം ഉദയകൃഷ്ണയുടെ തിരക്കഥയില്‍ ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. വില്ലനായെത്തുന്നത് പ്രശസ്ത തെന്നിന്ത്യൻ താരം വിനയ് റായ് ആണ്. വിനയ് റായ് അഭിനയിക്കുന്ന ആദ്യ മലയാള ചിത്രം കൂടിയാണിത്. കൂടാതെ ഷൈൻ ടോം ചാക്കോ , ദിലീഷ് പോത്തൻ, സിദ്ദിഖ്, ജിനു എബ്രഹാം തുടങ്ങി മറ്റു നിരവധി താരങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നു.
ALSO READ : 'തല്ലുമാല'യ്ക്ക് വന്‍ പ്രതികരണം; അഡ്വാന്‍സ് റിസര്‍വേഷനിലൂടെ മാത്രം ഒരു കോടി?