'കുറുപ്പിലെ ദുല്‍ഖര്‍ ഇവിടുണ്ട്' ഗ്യാങ്സ് ഓഫ് സുകുമാരക്കുറുപ്പ് ഫഹദിന്റെ പേജിലൂടെ ട്രെയിലർ പുറത്തിറങ്ങി

By Web Team  |  First Published Sep 11, 2024, 6:25 PM IST

സെപ്റ്റംബർ 13ന് റിലീസ് ചെയ്യാനിരിക്കുന്ന ഗ്യാങ്സ് ഓഫ് സുകുമാരക്കുറുപ്പിന്റെ ട്രെയിലർ പുറത്തിറങ്ങി.


കൊച്ചി: സെപ്റ്റംബർ 13ന് ഓണച്ചിത്രമായി പുറത്തിറങ്ങുന്ന ഗ്യാങ്സ് ഓഫ് സുകുമാരക്കുറുപ്പിന്റെ ട്രെയിലർ പുറത്തിറങ്ങി. ഫഹദ് ഫാസിലിന്റെ പേജിലൂടെയാണ് ട്രെയിലർ ഇറക്കിയത്.  പ്രജീവം മൂവീസിന്റെ ബാനറിൽ പ്രജീവ് സത്യവ്രതൻ നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്യുന്ന ഈ സിനിമയുടെ ടീസറും ഗാനങ്ങളും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇപ്പോൾ പുറത്തിറങ്ങിയ ട്രെയിലറും ശ്രദ്ധ ആകർഷിക്കുന്നുണ്ട്.

നേരത്തെ  ചിത്രത്തിലെ സ്നീക്ക് പീക്ക് രംഗം വൈറലായിരുന്നു. ശ്രീജിത്ത് രവിയും അബുസലീമും  തമ്മിലുള്ള ഈ സീനിൽ സംസ്ഥാനത്തെ ആഭ്യന്തരം - ടൂറിസം വകുപ്പുകൾ തമ്മിലുള്ളബന്ധമാണ് ചർച്ചയാവുന്നത്.

Latest Videos

undefined

ചിത്രത്തിലെ ദുൽഖർ സൽമാനെക്കുറിച്ചുള്ള ഗാനം നേരത്തെ എത്തിയിരുന്നു. "കണ്ടാൽ അവനൊരാടാറ്" എന്ന ഗാനം രചിച്ചിരിക്കുന്നത് ബി കെ ഹരിനാരായണനാണ്. മെജോ ജോസഫ് സംഗീതം നൽകിയ ഗാനമാലപിച്ചിരിക്കുന്നത് മുരളി കൃഷ്ണ. മമ്മൂട്ടിയുടെ ജന്മദിനത്തലേന്നാണ് ഗാനത്തിന്‍റെ റിലീസിനായി അണിയറക്കാര്‍ തെരഞ്ഞെടുത്തത്.

പ്രജീവം മൂവീസിന്റെ ബാനറിൽ പ്രജീവ് സത്യവ്രതൻ നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്യുന്ന ഗ്യാങ്സ് ഓഫ് സുകുമാരക്കുറുപ്പിൽ ഷാജി കൈലാസ് -ആനി ദമ്പതികളുടെ ഇളയമകൻ റുഷിൻ ഷാജി കൈലാസ് നായകനാകുന്നു. അബുസലിം, ജോണി ആന്റണി, ടിനി ടോം, ശ്രീജിത്ത് രവി, സുജിത് ശങ്കർ, സൂര്യ കൃഷ്, എബിൻ ബിനോ, ദിനേശ് പണിക്കർ, ഇനിയ, പൂജ മോഹൻരാജ്  എന്നിങ്ങനെ നിരവധി താരങ്ങൾ അണിനിരക്കുന്നു. 

സംവിധായകന്റെ കഥയ്ക്ക് തിരക്കഥയും സംഭാഷണവും എഴുതിയിരിക്കുന്നത് വി ആർ ബാലഗോപാലാണ്. രജീഷ് രാമൻ ചായഗ്രഹണവും സുജിത് സഹദേവ് എഡിറ്റിങ്ങും നിർവഹിക്കുന്നു. പ്രോജക്ട് ഡിസൈനർ എസ് മുരുകൻ

'വെറുതെയല്ല ഭാര്യ ഇട്ടേച്ചു പോയത്’: വിനായകനും സുരാജിനുമൊപ്പം വൈറൽ താര നിര : തെക്ക് വടക്ക് ട്രെയ്ലർ

ഓണാവേശമായി എആര്‍എം എത്തുന്നു: ടൊവിനോ ചിത്രത്തിന്‍റെ സെന്‍സറിംഗ് പൂര്‍ത്തിയായി

click me!